Pathira Story

പാതിരാ സ്റ്റോറി

✨ രഹസ്യങ്ങളുടെയും horror കഥകളുടെയും ലോകം
👻 ഹോറർ കഥകൾ 🕵️ ക്രൈം ത്രില്ലർ കഥകൾ ⚔️ പ്രതികാര കഥകൾ ✍️ അനുഭവങ്ങൾ
✍️ Shadow Queen 👑 📅 June 20, 2026 💬0 Comments

കുളക്കരയിലെ കൊലപാതകം part 8

👁️ Loading views...
🔒
Premium Story
ബാക്കിയുള്ള എല്ലാ ഭാഗങ്ങളും വായിക്കാൻ ₹5 പേ ചെയ്യണം

കുളക്കരയിലെ കൊലപാതകം part 8

ആകാശനെപ്പറ്റി തിരക്കി നടന്ന മാധവൻ സാറിന് കിട്ടിയ ഉത്തരങ്ങൾ മിക്കതും ഒന്നുതന്നെയായിരുന്നു അവന് ശത്രുക്കളില്ല, അവൻ പാവമാണ്."

 എന്നാൽ, ആകാശിന്റെ മരണത്തിന് പിന്നിൽ ഒരു ശത്രു ഉണ്ടെന്ന് മാധവൻ സാറിന് ഉറപ്പായിരുന്നു. 

എവിടെയൊക്കെ അന്വേഷിച്ചാലും അവനെക്കുറിച്ച് ഒരു കുറ്റവും പറയാനില്ലാത്തത് ഒരു പക്ഷേ അവനെ ആരും ശ്രദ്ധിക്കാതിരുന്നത് കൊണ്ടായിരിക്കാം.

നിരാശനായ മാധവൻ സാർ ആകാശിന്റെ വീട്ടിലേക്ക് തന്നെ മടങ്ങി. 

അനിയൻ ആ വീടിന്റെ വരാന്തയിൽ വിഷാദത്തോടെ ഇരിക്കുന്നത് കണ്ടപ്പോൾ മാധവൻ സാർ അവന്റെ അടുത്തുചെന്നു.

 ആകാശിന്റെ ജീവിതത്തിലെ ചെറിയ കാര്യങ്ങൾ പോലും നിർണ്ണായകമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

"മോനേ, നിന്റെ ചേട്ടായിക്ക് ആരോടെങ്കിലും എന്തെങ്കിലും പ്രത്യേക ബന്ധം ഉണ്ടായിരുന്നോ? എന്തെങ്കിലും വിഷമങ്ങൾ അവൻ നിന്നോട് പങ്കുവെച്ചിട്ടുണ്ടോ?"

 മാധവൻ സാർ ആർദ്രതയോടെ ചോദിച്ചു.
അനിയൻ അല്പനേരം മൗനമായിരുന്ന ശേഷം കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു:

 "സാർ, ഒരു കാര്യം ഞാൻ ആരോടും പറഞ്ഞിട്ടില്ല. ചേട്ടായിക്ക് ഒരു പെൺകുട്ടിയുമായി വലിയ സ്നേഹത്തിലായിരുന്നു. 

കുറച്ചു നാൾ അവർ നന്നായി പോയി. പക്ഷേ പെട്ടെന്ന് ഒരു ദിവസം അവൾ അവനെ ഉപേക്ഷിച്ച് പോയി. 

അതിനുശേഷം ചേട്ടായി വല്ലാതെ മൗനത്തിൽ ആയിരുന്നു. 

അവൾ പോയതിൽ പിന്നെ അവൾക്ക് ചേട്ടായിയോട് എന്തോ വലിയ ദേഷ്യമുണ്ടായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്."

മാധവൻ സാറിന്റെ കണ്ണുകൾ തിളങ്ങി. അന്വേഷണത്തിൽ കിട്ടിയ ഏറ്റവും വലിയ സൂചനയായിരുന്നു അത്! 

ഒരു പ്രണയബന്ധം തകർന്നതിന്റെ പകയാണോ ഈ കൊലപാതകത്തിന് പിന്നിൽ? ആ പെൺകുട്ടി ആരാണ്? 

സത്യദാസുമായി അവൾക്ക് എന്തെങ്കിലും ബന്ധമുണ്ടോ? അതോ ആകാശിനെ മരണത്തിലേക്ക് തള്ളിയിട്ടത് ഈ പെൺകുട്ടിയുടെ പകയാണോ?

ഒരു നിമിഷം മാധവൻ സാറിൻ്റെ മനസിൽ ഓടിയ ചിന്തകൾ ആയിരുന്നു ഇതൊക്കെ.. 

മാധവൻ സാർ അനിയനോട് ചോദിച്ചു, "ആ പെൺകുട്ടിയുടെ പേര് എന്താണ്?

 എവിടെയാണ് അവളെ കാണാൻ കഴിയുക?"
അനിയൻ ഒരു പഴയ ഡയറി എടുത്ത് നീട്ടി. അതിൽ ഒരു പേരുണ്ടായിരുന്നു അഞ്ജലി.. 

 പക്ഷേ ആ ഡയറിയിലെ വിലാസം കണ്ടപ്പോൾ മാധവൻ സാർ ഒന്ന് ഞെട്ടി.

 അത് നഗരത്തിലെ ആ പഴയ മില്ലിന് തൊട്ടടുത്തുള്ള ഒരു വീടായിരുന്നു! അത് മാത്രം അല്ല.. അത് മാധവൻ സാറിൻ്റെ മകളെ കെട്ടിച്ച വീടിന് അടുത്ത് ആയിരുന്നു.. 

ഇപ്പോൾ കാര്യങ്ങൾ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. സത്യദാസിനെ കുടുക്കാൻ ആ ഫയൽ വെച്ചതും, ആകാശിന്റെ മരണം ആസൂത്രണം ചെയ്തതും ഒരേ ആളാകാം. 

ആകാശിനെ ഉപേക്ഷിച്ചു പോയ അഞ്ജലിയാണോ അതോ അവൾക്ക് പിന്നിലുള്ള മറ്റാരെങ്കിലുമാണോ ഈ കൊലപാതകത്തിന്റെ സൂത്രധാരൻ?

മാധവൻ സാർ വേഗത്തിൽ വണ്ടിയുടെ അടുത്തേക്ക് നടന്നു. സത്യം ഇനി അധികം ദൂരെയല്ല.