Pathira Story

പാതിരാ സ്റ്റോറി

✨ രഹസ്യങ്ങളുടെയും horror കഥകളുടെയും ലോകം
👻 ഹോറർ കഥകൾ 🕵️ ക്രൈം ത്രില്ലർ കഥകൾ ⚔️ പ്രതികാര കഥകൾ ✍️ അനുഭവങ്ങൾ
✍️ Shadow Queen 👑 📅 June 04, 2026 💬0 Comments

ഇരുൾ മൂടിയ രഹസ്യം part 8

👁️ Loading views...
🔒
Premium Story
ബാക്കിയുള്ള എല്ലാ ഭാഗങ്ങളും വായിക്കാൻ ₹5 പേ ചെയ്യണം

ഇരുൾ മൂടിയ രഹസ്യം part 8


സി.ഐ. സോമശേഖരൻ തന്റെ തെളിവുകളുമായി രാജേഷിന്റെ അടുത്തേക്ക് നീങ്ങി.

 രാജേഷ്,  ഒരു പ്രമുഖ കോൺട്രാക്ടറും 
കോളേജിലെ സ്മിത ടീച്ചറിന്റെ ഭർത്താവുമാണ്..


കോളേജിലെ ടീച്ചർ മാറിൽ ആരെങ്കിലും ഇതിൽ പങ്കാളി ആയിരിക്കും എന്ന് സിഐ സാർ ന് ഉറപ്പ് ആയിരുന്നു.. 

അതുകൊണ്ട് രഹസ്യം ആയി അന്വേഷിച്ച ശേഷം ചില തെളിവു കൾ കിട്ടി..

ഒരിക്കൽ എല്ലാവരോടും സിഐ സാർ സംസാരിക്കുന്ന സമയത്ത് സ്മിത ടീച്ചർ തൻറെ ഫോൺ ഓൺ ചെയ്ത് വെച്ച് ആരെയോ കേൾപ്പിക്കുന്നത് പോലെ സിഐ സാർ ന് ആ സമയത്ത് തോന്നി എങ്കിലും.. 

അപ്പൊൾ അത് കാര്യം ആയി എടുത്തില്ല.. വെറും തോന്നൽ ആണെന്ന് ഓർത്ത് വിട്ട് കളഞ്ഞു. 

പിന്നീട് കോളേജിലെ ആരെങ്കിലും ആയിരിക്കും എന്ന് സംശയം വന്നതോടെ അന്വേഷണം സ്മിത ടീച്ചർ ലേക്കും ഭർത്താവിലേക്കും തിരിഞ്ഞു..

 കോളേജിന്റെ പല സാമ്പത്തിക ഇടപാടുകളും നിയന്ത്രിക്കുന്നത് ഇദ്ദേഹമാണ്. 

ആര്യ ടീച്ചർ കണ്ടെത്തിയ ഫണ്ട് തട്ടിപ്പ് പുറത്തുവന്നാൽ, രാജേഷിന്റെയും സ്മിതയുടെയും ജീവിതം തകരുമെന്നും അവരുടെ ആഡംബരങ്ങൾ ഇല്ലാതാകുമെന്നും അവർ ഭയന്നു.
സോമശേഖരൻ രാജേഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു.

 രാജേഷ് വളരെ ശാന്തനായിരുന്നു.
 അപ്രതീക്ഷിതമായി സോമശേഖരൻ ആ 
 തെളിവുകൾ രാജേഷിന് മുന്നിലേക്ക് വെച്ചു ..

രാജേഷ് ആ കീ മോഷ്ടിച്ചത് ഒരു സിസിടിവി ദൃശ്യത്തിൽ പതിഞ്ഞിരുന്നു... 
ചെറിയ കഷണ്ടി ഉള്ള ഒരു തല  c c t v യിൽ വ്യക്തം ആയി..

പിന്നീട്  കുറേ മുന്നേ ഉള്ള സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ രാജേഷ് പ്രിൻസിപ്പൽ ആയി സംസാരിക്കുന്നത് കിട്ടിയിരുന്നു.. 

അതിൽ ഇതേ തല കണ്ടെത്തി..

അങ്ങനെ അത് രാജേഷിൻ്റെ ആണെന്ന് തെളിഞ്ഞു.
പിന്നീട് അവരുടെ അന്വേഷണം പോയത് വണ്ടിയുടെ പാട് ആയിരുന്നു.. 

രാജേഷിൻ്റെ വീട്ടിൽ  ഉള്ള 4 വണ്ടികളിൽ ഒരെണ്ണം ആണ് ആര്യ ടീച്ചർ മരിച്ച അന്ന്  മതിലിൻ്റെ പുറകിൽ ആയി കിടന്നത് എന്ന് കണ്ടെത്തി..

ആര്യ ടീച്ചർ ആയി   മരണ സമയത്ത് പിടി വലി നടന്നപ്പോൾ പറ്റിയത് ആകണം.. ടീച്ചർ ൻ്റെ വസ്ത്രത്തിൽ ഉണ്ടായിരുന്ന മണ്ണ്  പരിശോധിച്ചപ്പോൾ കോളേജിൻ്റെ തൊട്ട് പുറകിൽ ആയി ഒരു വീട് പണിയുന്നു..

അവിട നിന്ന് കുഴിച്ച മണ്ണ് ആണെന്ന് കണ്ടെത്തി. ആ സ്ഥലം ആരുടെ ആണെന്ന് തിരഞ്ഞപ്പോൾ രാജേഷിൻ്റെ ആണെന്ന് കണ്ടെത്തി.. 

ആ സ്ഥലം എപ്പോഴും പൂട്ടി ആണ് ഇട്ടേക്കുന്നത്..

അത് രാജേഷിൻ്റെ സ്ഥലം ആയത് കൊണ്ട് താക്കോൽ അവൻ്റെ കയ്യിൽ ആയിരിക്കും..

അപ്പൊൾ അവൻ ഗേറ്റ് തുറക്കാതെ അവിടെ കയറാൻ പറ്റില്ല എന്ന് ഊഹിച്ചു..

എല്ലാ തെളിവും അവന് എതിരെ ആയിരുന്നു.

ഈ തെളിവുകളെല്ലാം നിരത്തിയിട്ടും രാജേഷ് കുലുങ്ങിയില്ല.

 സോമശേഖരൻ അവനെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങുമ്പോഴാണ് ആ വലിയ ട്വിസ്റ്റ് നടന്നത്.

രാജേഷ് ചിരിച്ചുകൊണ്ട് ഒരു ഫയൽ മേശപ്പുറത്ത് വെച്ചു. 

അത് ആര്യ ടീച്ചറുടെ പേരിൽ നേരത്തെ തന്നെ തയ്യാറാക്കിയ ഒരു 'സ്യൂയിസൈഡ് നോട്ട്' ആയിരുന്നു. 

അതിൽ ആര്യ ഇങ്ങനെ എഴുതിയിരുന്നു: *"എന്റെ ജോലിയിലും സ്വകാര്യ ജീവിതത്തിലും ഞാൻ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം കാരണം ഞാൻ സ്വയം ജീവനൊടുക്കുന്നു.

 ഇതിന് മറ്റാരും ഉത്തരവാദികളല്ല."*
മാത്രമല്ല, ആര്യയുടെ ഫോണിൽ നിന്ന് കൊലപാതകം നടന്ന സമയത്ത് രാജേഷിന്റെ ഫോണിലേക്ക് ഒരു കോൾ പോയതായി രേഖപ്പെടുത്തിയിട്ടുണ്ട്. 

അത് പ്രകാരം, ആര്യ മരണ വെപ്രാളത്തിൽ തന്നെ രാജേഷിനെ വിളിച്ചു സഹായം അഭ്യർത്ഥിച്ചതാണെന്നും, അവൾ മരിക്കുമ്പോൾ രാജേഷ് അവിടെ എത്തി അവളെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു എന്നും വരുത്തിത്തീർത്തു.
ആര്യയുടെ കൈപ്പടയിൽ എഴുതിയ ആ കത്ത് ഫോറൻസിക് പരിശോധനയിൽ ആര്യയുടേത് തന്നെയാണെന്ന് തെളിഞ്ഞു. 

പക്ഷേ, അതൊരു നിർബന്ധിത സാഹചര്യം കൊണ്ട് എഴുതിച്ചതാണോ എന്ന് തെളിയിക്കാൻ പോലീസിന് കഴിഞ്ഞില്ല. 

സ്മിത ടീച്ചർ സോമശേഖരന്റെ മുന്നിൽ വന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു, "സാറേ, എന്റെ ഭർത്താവ് അവളെ രക്ഷിക്കാൻ ശ്രമിച്ചതാണ്,  

എല്ലാ തെളിവുകളും രാജേഷിനെതിരെയാണെങ്കിലും, നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് രാജേഷ് കുറ്റവിമുക്തനായി. 

തെളിവുകളെല്ലാം അവന് അനുകൂലമായി മാറി.

 അരവിന്ദിനെ ജയിലിൽ നിന്ന് വിട്ടയച്ചെങ്കിലും, ആര്യ ടീച്ചർക്ക് നീതി ലഭിച്ചില്ല.

രാജേഷ് തന്റെ കാറിൽ കയറി പോകുമ്പോൾ സോമശേഖരൻ നോക്കിനിന്നു.

 നിയമത്തിന് മുന്നിൽ അവൻ വിജയിച്ചു, പക്ഷേ സോമശേഖരൻ മനസ്സിൽ ഉറപ്പിച്ചു—"നിയമത്തിൽ നിന്ന് നീ രക്ഷപ്പെട്ടേക്കാം, പക്ഷേ സത്യം എന്നെങ്കിലും ഒരിക്കൽ പുറത്തുവരും."

കോളേജ് കാമ്പസിൽ ഇന്നും ആര്യ ടീച്ചറുടെ ഓർമ്മകൾ ബാക്കി.

 ആരും അറിയാത്ത ഒരു വലിയ സത്യം നെഞ്ചിലേറ്റിക്കൊണ്ട്, നീതിക്കായി കാത്തുനിൽക്കുന്ന ഒരു കോളേജ്

രാജേഷ് തന്റെ കാറിൽ കയറി ഗേറ്റിന് പുറത്തേക്ക് കുതിച്ചു. 

നിയമത്തിന്റെ കണ്ണുവെട്ടിച്ച്, താൻ ആസൂത്രണം ചെയ്ത നാടകം വിജയിച്ചതിന്റെ അഹങ്കാരം അവന്റെ മുഖത്തുണ്ടായിരുന്നു. 

ആര്യയുടെ  തെളിവുകളും എല്ലാം കത്തിച്ചുകളഞ്ഞ് താൻ എല്ലാ സാക്ഷ്യങ്ങളും നശിപ്പിച്ചിരിക്കുന്നു എന്ന് അവൻ വിശ്വസിച്ചു.

സി.ഐ. സോമശേഖരൻ നിസ്സഹായനായി നോക്കിനിൽക്കെ, രാജേഷിന്റെ കാർ അമിതവേഗതയിൽ കോളേജിന്റെ കവാടം കടന്നു.

 മഴ പെയ്യാൻ തുടങ്ങിയ സമയം. റോഡിൽ അമിതവേഗതയിൽ പായുന്ന കാർ അപ്രതീക്ഷിതമായി നിയന്ത്രണം വിട്ടു.

 റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഒരു പഴയ ലോറിയുടെ പിന്നിലിടിച്ച് രാജേഷിന്റെ കാർ മറിഞ്ഞു.

ശബ്ദം കേട്ട് സോമശേഖരനും പോലീസും അവിടേക്ക് ഓടിയെത്തി. 

രാജേഷ് കാറിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

 അവനെ പുറത്തെടുക്കാൻ ശ്രമിക്കുമ്പോൾ, അവൻ എന്തോ പറയാൻ ശ്രമിക്കുക ആയിരുന്നു...
രാജേഷ് അല്പസമയത്തിനകം മരണത്തിന് കീഴടങ്ങി.