✍️ Shadow Queen 👑
📅 June 13, 2026
💬0 Comments
തട്ടിയെടുത്ത മണ്ണിൻ്റെ ശാപം part 7
👁️ Loading views...
രഘുവും രാജേഷും തകർച്ചയുടെ പടുകുഴിയിലായിരുന്നു.
കടം വീട്ടാൻ കൈവശമുണ്ടായിരുന്ന അവസാനത്തെ തുട്ടുപോലും ഒഴിഞ്ഞുപോയിരിക്കുന്നു.
ആ നിമിഷത്തിലാണ്, കാലങ്ങളായി തങ്ങളുടെ നിഴലായി നിന്നിരുന്ന, പഴയ തുണിക്കടയിലെ വിശ്വസ്തൻ നാരായണൻ തന്നത് ആണെന്ന് പറഞ്ഞു ഒരാൾ ഒരു കത്തുമായി രഘുവിന്റെ മുന്നിലെത്തിയത്.
വിറയ്ക്കുന്ന കൈകളോടെ രഘു ആ കത്ത് തുറന്നു.
അതിൽ തെളിഞ്ഞ അക്ഷരങ്ങൾ അവന്റെ കണ്ണുകളിൽ അഗ്നിവർഷം പോലെ പെയ്തിറങ്ങി.
നാരായണന്റെ വാക്കുകൾ ലളിതമായിരുന്നു, പക്ഷേ അത് ഒരു ബോംബിന്റെ തീവ്രതയോടെയാണ് രഘുവിന്റെ നെഞ്ചിൽ തറച്ചത്:
"രഘുവേ, നിന്റെ അഹങ്കാരത്തിന് മുന്നിൽ തലകുനിച്ചാണ് ഇത്രയും കാലം ഞാൻ നിന്നത്.
പക്ഷേ, എന്റെ ഉറ്റ സുഹൃത്താണ് മാധവൻ.
എന്റെ മകൻ പ്രണയിച്ച പെണ്ണായിരുന്നു ഗായത്രി.
വർഷങ്ങൾക്കുമുമ്പ് നിന്റെ ക്രൂരതകൾ മാധവന്റെ കുടുംബത്തെ വേട്ടയാടാൻ തുടങ്ങിയപ്പോൾ, തകർന്നുപോയത് എന്റെ കൂടിയ സ്വപ്നങ്ങളാണ്.
ആ സ്ഥലം മാധവൻ വിറ്റതല്ല, വിൽക്കാൻ ഞാൻ അവനെ സഹായിക്കുകയായിരുന്നു.
നിന്റെ കയ്യിലിരുന്ന ആ സമ്മതപത്രം മോഷ്ടിച്ചു നശിപ്പിച്ചതും, അവരെ സുരക്ഷിതമായി വിദേശത്തേക്ക് കടത്താൻ വഴിയൊരുക്കിയതും ഞാനാണ്.
നിന്റെ തകർച്ചയ്ക്ക് വേണ്ടിയുള്ള കരുക്കൾ നീക്കിയത് നിന്റെ കൺമുന്നിൽ വിനീതനായി നിന്ന ഈ നാരായണനാണ്.
മിത്രവേഷം കെട്ടിയ ശത്രുവിനെ തിരിച്ചറിയാൻ നിനക്ക് വൈകിപ്പോയി."
കത്ത് വായിച്ചു തീർന്നതും രഘു തളർന്നു വീണു.
രാജേഷ് അത് വാങ്ങി വായിച്ചപ്പോൾ അവന്റെ മുഖത്തെ ഭാവം മരവിച്ചുപോയി.
തങ്ങൾ ഇത്രയും കാലം അടിച്ചമർത്താൻ ശ്രമിച്ചവർ, ഒരു നിമിഷം അവർ മുഖത്തോട് മുഖം നോക്കി നിന്നു..
ദിവസങ്ങൾക്കുള്ളിൽ, മാധവന്റെ കുടുംബത്തെ ഉപദ്രവിച്ചതിന്റെയും വഞ്ചനാപരമായ ഇടപാടുകളുടെയും പേരിൽ നിയമം രഘുവിനെയും രാജേഷിനെയും തേടിയെത്തി.
തങ്ങൾ കൊതിച്ച ആ മനോഹരമായ നീലഗിരി പുരം ഗ്രാമത്തിൽ നിന്ന് നാണം കെട്ട്, എല്ലാം നഷ്ടപ്പെട്ട് അവർ പുറത്താക്കപ്പെട്ടു.
അപ്പുറത്ത്, ആയിരക്കണക്കിന് മൈലുകൾക്കപ്പുറത്ത്, മകൾ ഡോക്ടറായി, സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന മാധവന്റെയും ഉഷയുടെയും വീട്ടിൽ ഒരു പുതിയ പുലരി വിരിഞ്ഞു.
ഭൂമിയുടെ നിയമങ്ങളെക്കാൾ വലുതാണ് കർമ്മത്തിന്റെ നിയമമെന്ന് ആ ഗ്രാമം അന്ന് തിരിച്ചറിഞ്ഞു.
പ്രകൃതിയെ സ്നേഹിച്ചവർക്ക് അത് മാതൃതുല്യമായ സ്നേഹം നൽകി, എന്നാൽ അത് നശിപ്പിക്കാൻ നോക്കിയവർക്ക് നൽകിയത് വൻ തകർച്ചയും.
നീല ഗിരി പുരം ഇപ്പോഴും അവിടെത്തന്നെയുണ്ട്, ആ പഴയ ഭംഗിയോടെ, പക്ഷേ ആ ഇരുണ്ട നിഴലുകൾ എന്നേക്കുമായി ഒഴിഞ്ഞുപോയിരുന്നു.
ശുഭം
📚 Related Stories
Edit Comment
Are you sure you want to delete this comment?
📢 ഈ കഥ കൂട്ടുകാർക്കും ഷെയർ ചെയ്യൂ: