Pathira Story

പാതിരാ സ്റ്റോറി

✨ രഹസ്യങ്ങളുടെയും horror കഥകളുടെയും ലോകം
👻 ഹോറർ കഥകൾ 🕵️ ക്രൈം ത്രില്ലർ കഥകൾ ⚔️ പ്രതികാര കഥകൾ ✍️ അനുഭവങ്ങൾ
✍️ Shadow Queen 👑 📅 June 20, 2026 💬0 Comments

കുളക്കരയിലെ കൊലപാതകം Part 7

👁️ Loading views...
🔒
Premium Story
ബാക്കിയുള്ള എല്ലാ ഭാഗങ്ങളും വായിക്കാൻ ₹5 പേ ചെയ്യണം

കുളക്കരയിലെ കൊലപാതകം Part 7

ചോദ്യം ചെയ്യൽ മുറിയിൽ സത്യദാസ് ഇപ്പോഴും ഉറച്ചുനിന്നു. 

"സാറേ, ഞാൻ പറഞ്ഞില്ലേ, ഞാൻ അവനെ കൊന്നിട്ടില്ല! ആ തെളിവുകൾ അവിടെ വന്നത് എങ്ങനെയാണെന്ന് എനിക്ക് പോലും അറിയില്ല."

എത്ര വിരട്ടിയിട്ടും, എത്ര തെളിവുകൾ നിരത്തിയിട്ടും സത്യദാസ് കുറ്റം സമ്മതിച്ചില്ല.
 മാധവൻ സാർ അവനെ സൂക്ഷ്മമായി നിരീക്ഷിച്ചു. 

ഭയം കൊണ്ടല്ല, മറിച്ച് താൻ വലിയൊരു ചതിക്കുഴിയിലാണ് അകപ്പെട്ടതെന്ന് തിരിച്ചറിഞ്ഞവന്റെ നിസ്സഹായാവസ്ഥയാണ് അയാളുടെ കണ്ണുകളിൽ ഉണ്ടായിരുന്നത്.

 സത്യദാസിനെ കൊലപാതകിയാക്കാൻ വേണ്ടി ആരോ വളരെ കൃത്യമായി പ്ലാൻ ചെയ്തതാണ് ഇതെല്ലാം എന്ന് മാധവൻ സാറിന് പൂർണ്ണമായും ബോധ്യപ്പെട്ടു.

 പക്ഷേ ആ "അജ്ഞാതൻ" ആരാണ്?
മാധവൻ സാർ സ്റ്റേഷനിൽ നിന്ന് ഇറങ്ങി നേരെ ആകാശിന്റെ വീട്ടിലേക്കും ജോലി ചെയ്തിരുന്ന പരിസരങ്ങളിലേക്കും പോയി. 

കേസിന്റെ ഓരോ വശവും അദ്ദേഹം വീണ്ടും പരിശോധിക്കാൻ തുടങ്ങി.
ആകാശ് പണ്ട് ജോലി ചെയ്തിരുന്ന ആ ചെറിയ കടയിലെത്തിയ മാധവൻ സാർ, കടയുടമയോട് ആകാശിനെക്കുറിച്ച് ചോദിച്ചു:

"ആകാശ് ഇവിടെ ജോലി ചെയ്യുമ്പോൾ എന്തെങ്കിലും അസ്വാഭാവികമായി ശ്രദ്ധിച്ചിട്ടുണ്ടോ? ആരെങ്കിലും അവനെ പിന്തുടരുന്നതായി പറഞ്ഞിരുന്നോ?"

കടയുടമ അല്പം ആലോചിച്ച ശേഷം പറഞ്ഞു:
"സാറേ, അവൻ വളരെ പാവമായിരുന്നു. പക്ഷേ എന്തോ ഒന്ന് അവൻ്റെ മനസിൽ ഉണ്ടായിരുന്നു..