Pathira Story

പാതിരാ സ്റ്റോറി

✨ രഹസ്യങ്ങളുടെയും horror കഥകളുടെയും ലോകം
👻 ഹോറർ കഥകൾ 🕵️ ക്രൈം ത്രില്ലർ കഥകൾ ⚔️ പ്രതികാര കഥകൾ ✍️ അനുഭവങ്ങൾ
✍️ Shadow Queen 👑 📅 June 10, 2026 💬0 Comments

തട്ടിയെടുത്ത മണ്ണിൻ്റെ ശാപം part 5

👁️ Loading views...
രഘുവിന്റെ കടയിലെ പ്രതിസന്ധി കൊടുമുടിയിൽ എത്തി. 

അക്കൗണ്ടുകൾ നോക്കിയപ്പോഴെല്ലാം വലിയ തുകയുടെ തിരിമറി വ്യക്തമായി. 

വസ്ത്രങ്ങൾ കച്ചവടം നടന്നത് ആരും അറിഞ്ഞില്ല, പണം കൈപ്പറ്റിയത് രസീതുകളിൽ തെളിഞ്ഞില്ല.

 ബിസിനസ്സ് അപ്പാടെ കൂപ്പുകുത്തി. 

കടം പെരുകിയതോടെ രഘുവിന്റെയും രാജേഷിന്റെയും ഉറക്കം നഷ്ടപ്പെട്ടു.

ഒരു ദിവസം രാത്രി, കടയുടെ കണക്കുകൾ വെച്ച് നോക്കുന്നതിന് ഇടയിൽ രഘു പൊട്ടിത്തെറിച്ചു.

 അവൻ രാജേഷിനോട് ഗൗരവത്തോടെ ചോദിച്ചു:
"രാജേഷേ, എനിക്ക് സംശയം തോന്നുന്നു.

 നമ്മൾ ഇതുവരെ ദ്രോഹിച്ചവരുടെ ശാപം നമ്മുടെ വീട്ടിലേക്ക് തന്നെ തിരിച്ചുവരികയാണോ?

 അന്ന് ആ മാധവന്റെ മകളുടെ കാര്യം ഓർമ്മയുണ്ടോ? 

അവളുടെ കൂട്ടുകാരി അല്ലെങ്കിൽ നമ്മൾ പീഡിപ്പിച്ച മറ്റേതെങ്കിലും പെൺകുട്ടികളുടെ ബന്ധുവാണോ ഈ വന്നവൾ? 

അവൾ വന്നതിന് ശേഷമാണ് ഈ തകർച്ച തുടങ്ങുന്നത്."
രാജേഷ് ആദ്യം ചിരിച്ചു തള്ളി. 

"അച്ഛാ, അവൾ പാവം ഒരു പെൺകുട്ടിയാണ്.
 അവളുടെ കുടുംബത്തെക്കുറിച്ചും പശ്ചാത്തലത്തെക്കുറിച്ചും ഞാൻ അന്വേഷിച്ചതാണ്. 

നഗരത്തിൽ അവൾക്ക് ബന്ധുക്കളില്ല, അവൾക്ക് ശത്രുക്കളുമില്ല. 

നമ്മൾ പണം കൊടുത്തപ്പോൾ അവൾ ഇവിടെ വന്നു. അത്രമാത്രം!"
എങ്കിലും അച്ഛന്റെ വാക്കുകൾ രാജേഷിന്റെ ഉള്ളിൽ ഒരു ചെറിയ ഭയം വിതച്ചു.

 പിറ്റേന്ന് തന്നെ രാജേഷ് രഹസ്യമായി അന്വേഷണം തുടങ്ങി. 

ആ പെൺകുട്ടിയുടെ പഴയ താമസസ്ഥലവും, അവളുടെ കുടുംബാംഗങ്ങളെയും കുറിച്ച് അവൻ അരിച്ചുപെറുക്കി. 

പക്ഷേ, അവൾ പറഞ്ഞതൊക്കെയും സത്യമായിരുന്നു.

 അവൾക്ക് മാധവനുമായോ, ഗായത്രിയുമായോ, അല്ലെങ്കിൽ മുൻപ് തങ്ങൾ ഉപദ്രവിച്ച മറ്റാരെങ്കിലുമായോ ഒരു ബന്ധവുമില്ലെന്ന് അവൾക്ക് ഉറപ്പുവരുത്താൻ കഴിഞ്ഞു. 

അങ്ങനെ രാജേഷ് രഘുവിനോട് അവളെ പറ്റി പറഞ്ഞത് ഒന്നും മുഴുവൻ ആയി വിശ്വസിക്കാൻ രഘുവിന് കഴിഞ്ഞില്ല.. 

കുറച്ച് ആളുകളെ വിളിച്ച് രഘു തന്നെ അവളുടെ ഉറവിടം തേടി പോയി.. 

ഒരു കൊച്ചു വീട്ടിൽ താമസിക്കുന്ന അവൾ ദൂരെ നിന്ന് ജോലി അന്വേഷിച്ച് വന്നത് ആണ്.. അവിടെ വാടകക്ക് ആണ് താമസിക്കുന്നത്..

അമ്മയും അവളും മാത്രം ഉള്ളൂ അവിടെ ..
 ഇതിനൊക്കെ അവൾ ഉത്തരവാദി അല്ല എന്ന് അറിഞ്ഞു എങ്കിലും അവളെയും അമ്മയെയും ഒന്ന് വിരട്ടിയിട്ട് ആണ് രഘു ആളുകളെയും കൂട്ടി അവരുടെ വീട്ടിൽ നിന്ന് ഇറങ്ങുന്നത്..