✍️ Shadow Queen 👑
📅 June 09, 2026
💬0 Comments
അണയാത്ത മണ്ണെണ്ണ വിളക്കും നിഗൂഢതകളും part 5
👁️ Loading views...
അവൻ വിളിച്ചത് അനുസരിച്ച് അവൻ്റെ മൂന്നു കൂട്ടുകാർ അവനോടൊപ്പം അന്ന് അവിടെ താമസിച്ചു..
രാത്രി ഏകദേശം 2 മണി ആയിട്ട് ഉണ്ട്..
4 പേരും ഒരേ കട്ടിലിൽ തിങ്ങി ഞെരുങ്ങി കിടക്കുന്നു .
പെട്ടെന്ന് കൂട്ടുകാരിൽ ഒരാള് ആയ രമേശ് കണ്ണ് തുറന്നു..
മുകളിൽ ഇരുട്ടത്ത് എന്തോ ഒരു വെളുത്ത നിറം അവൻ്റെ മുഖത്തേക്ക് ചാടുന്നത് പോലെ അവന് തോന്നി..
പെട്ടന്ന് അവൻ ഞെട്ടി എഴുന്നേറ്റു..
എന്തായാലും കൂട്ടുകാർ പറഞ്ഞത് കേട്ട് വന്ന് കിടക്കുന്നത് ആയത് കൊണ്ട് മനസിൽ ചെറിയ പേടി ഉണ്ട്..
അത് കൊണ്ട് തോന്നുന്നത് ആകും എന്ന് കരുതി അവൻ വീണ്ടും കണ്ണടച്ചു..
അടുത്ത് മുട്ടി തന്നെ ബാക്കി 3 പേരും ഉണ്ട്..
പെട്ടന്ന് അവൻ്റെ കാലിൽ ആരോ വലിക്കുന്നത് പോലെ അവന് തോന്നി..
മൊത്തം ഇരുട്ട് ഒന്നും കാണുന്നില്ല.. കാലിൽ എന്തോ വലിക്കുന്നുണ്ട്..
എന്താണെന്ന് നോക്കാൻ വേണ്ടി പതിയെ തല പൊക്കിയതും അവനെ ആരോ വലിച്ച് നിലത്തേക്ക് ഇട്ടു..
അവൻ താഴേക്ക് വീണതും പെട്ടന്ന് അവൻ്റെ ശബ്ദം കേട്ട് അവർ മൂന്ന് പേരും വെട്ടം ഇട്ടു.. പക്ഷേ സ്വിച്ച് ഓൺ ആകുന്നില്ല..
വേഗം ടോർച്ച് എടുത്തു..
അതും ചെറുതായി തെളിയുന്നു..
നല്ല കാറ്റ് വീശുന്നുണ്ട്. പെട്ടെന്ന് ആരോ അവരുടെ കയ്യിൽ ഉണ്ടായിരുന്ന ടോർച്ച് വലിച്ച് മാറ്റി..
എല്ലാവരും പേടിച്ച് അവൻ്റെ അടുത്തേക്ക് ചെന്നു..
അന്ന് രാത്രി മറ്റൊരു സംഭവവും അവിടെ ഉണ്ടായില്ല എല്ലാവരും ചുറ്റും കൂടി നിലത്ത് ഇരുന്ന് നേരം വെളുപ്പിച്ചു..
അങ്ങനെ അവിടെ എന്തോ ഒരു ശക്തി ഉണ്ട് എന്ന് ഉറപ്പിച്ചു..
രാവിലെ അമ്മമ്മയോട് എന്തായാലും ഇതിനെ പറ്റി ചോദിക്കാൻ തീരുമാനിച്ചു..
പക്ഷേ പെട്ടന്ന് ഇങ്ങനെ ഒക്കെ രാത്രി ഉണ്ടായി എന്ന് അമ്മമ്മയോട് പറഞ്ഞാല് അമ്മമ്മ പേടിച്ചാൽ.
പഠിത്തം കഴിഞ്ഞ് ഞാൻ പോയി കഴിഞ്ഞാൽ പിന്നെ അതൊരു കുഴപ്പം ആയാലോ എന്ന് ഓർത്തു..
പിന്നെ വേണ്ട എന്ന് വെച്ചു..
അന്ന് തന്നെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാർ എല്ലാവരും തിരികെ അവരുടെ വീട്ടിലേക്ക് പോയി..
വീട്ടിൽ ചെന്നു എങ്കിലും രമേശ് ആകെ അസ്വസ്ഥത ൻ ആയിരുന്നു..
അവൻ എവിടെ തിരിഞ്ഞാലും എന്തോ ഒന്ന് പിറകിൽ നിൽക്കുന്നത് പോലെ ഒരു തോന്നൽ..
കുറച്ച് ദിവസം ആയി ഭക്ഷണം ഇല്ല..
ഉറക്കം ഇല്ലാതെ നടക്കുന്നു.. അപ്പോഴാണ് അവൻ്റെ മുത്തച്ഛൻ മുറിയിലേക്ക് വന്നത്..
അവനോട് കാര്യം തിരക്കി..
അവൻ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അവിടെ പോയത് അബദ്ധം ആയി പോയി എന്ന് മാത്രം പറഞ്ഞ് മുത്തച്ഛൻ പുറത്തേക്ക് പോയി..
രമേശിനെ കൂട്ടുകാർ തിരക്കി വന്നു എങ്കിലും അവൻ അവരോട് കാര്യം ആയി മിണ്ടിയില്ല..
എന്തോ ഒരു ഭയം അവൻ്റെ ഉള്ളിൽ തട്ടി കഴിഞ്ഞിരുന്നു..
അവർ തിരികെ വീട്ടിലേക്ക് പോകാൻ ഇറങ്ങുമ്പോൾ മുത്തശ്ശൻ ഗോകുലിനെ അടുത്തേക്ക് വിളിച്ചു..
എന്നിട്ട് പറഞ്ഞു ജീവൻ വേണം എങ്കിൽ നീ ഇനി ആ വീട്ടിൽ നിൽക്കരുത്...
📚 Related Stories
Edit Comment
Are you sure you want to delete this comment?
📢 ഈ കഥ കൂട്ടുകാർക്കും ഷെയർ ചെയ്യൂ: