Pathira Story

പാതിരാ സ്റ്റോറി

✨ രഹസ്യങ്ങളുടെയും horror കഥകളുടെയും ലോകം
👻 ഹോറർ കഥകൾ 🕵️ ക്രൈം ത്രില്ലർ കഥകൾ ⚔️ പ്രതികാര കഥകൾ ✍️ അനുഭവങ്ങൾ
✍️ Shadow Queen 👑 📅 June 04, 2026 💬0 Comments

ഇരുൾ മൂടിയ രഹസ്യം Part 5

👁️ Loading views...
🔒
Premium Story
ബാക്കിയുള്ള എല്ലാ ഭാഗങ്ങളും വായിക്കാൻ ₹5 പേ ചെയ്യണം

ഇരുൾ മൂടിയ രഹസ്യം Part 5

സി.ഐ. സോമശേഖരൻ രഘുവിനെ കസ്റ്റഡിയിലെടുത്തെങ്കിലും, അയാളുടെ ചോദ്യം ചെയ്യലിൽ നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. 

ആര്യ കണ്ടെത്തിയ രഹസ്യം കേവലം കോളേജിലെ ഫണ്ട് തട്ടിപ്പ് മാത്രമായിരുന്നില്ല.

സി.ഐ. സോമശേഖരൻ പ്രിൻസിപ്പാളിന്റെ ക്യാബിനിൽ തിരച്ചിൽ തുടരുകയായിരുന്നു.

 ആര്യ ടീച്ചർ തന്റെ ഇരിപ്പിടത്തിൻ്റെ പുറകിൽ ഉള്ള ഡെസ്കിനുള്ളിൽ ഒളിപ്പിച്ചുവെച്ചിരുന്ന ഒരു ചെറിയ ഫയൽ അദ്ദേഹം കണ്ടെടുത്തു. 

അതിൽ നിറയെ കോളേജിലെ നിർധന വിദ്യാർത്ഥികളുടെ പേരിലുള്ള ലോൺ അപേക്ഷകളുടെ പകർപ്പുകളായിരുന്നു.

ആര്യയുടെ ആത്മവിശ്വാസത്തോടെയുള്ള കണ്ടെത്തലുകൾ സോമശേഖരനെ അമ്പരപ്പിച്ചു.
 കോളേജ് മാനേജ്‌മെന്റും പ്രിൻസിപ്പാളും ചേർന്ന്, വിദ്യാർത്ഥികൾ പോലും അറിയാതെ അവരുടെ രേഖകൾ ദുരുപയോഗം ചെയ്ത് ലക്ഷക്കണക്കിന് രൂപയാണ് ബാങ്കിൽ നിന്ന് ലോണായി എടുത്തിരിക്കുന്നത്.

 ഈ പണം തിരിച്ചടയ്ക്കാതെ വരുമ്പോൾ അതിന്റെ ബാധ്യത മുഴുവൻ ആ പാവപ്പെട്ട കുട്ടികളുടെ തലയിൽ വരുന്നു.
ഈ വിവരങ്ങൾ എല്ലാം ആര്യ ഒരു പെൻഡ്രൈവിലേക്ക് മാറ്റിയിരുന്നു. 

അവൾ ഈ രഹസ്യം പോലീസിനെ അറിയിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസമാണ് കൊല്ലപ്പെട്ടത്. 

ആ പെൻഡ്രൈവ് എവിടെയാണെന്ന് കണ്ടെത്താനായി സോമശേഖരൻ വീണ്ടും കോളേജ് കാമ്പസ് അരിച്ചുപെറുക്കി. 

സിഐ സാർ ഒന്നും കൂടി ആലോചിച്ചു..

 എപ്പോഴും ആര്യ ടീച്ചർ  ലൈബ്രറിയിൽ ആണ് ചിലവഴിക്കുന്നത് എന്ന് പലരും പറഞ്ഞത് ഓർത്തു..
 അതുകൊണ്ട് ആണ് ആര്യ വാച്ച് മാൻ ആയിട്ട് പോലും വഴക്ക് ഇട്ടത്..

അത് ഓർത്ത് കൊണ്ട് അദ്ദേഹം ലൈബ്രറിയിൽ ടീച്ചർ സാധാരണ ആയി ഇരിക്കുന്ന അതേ സ്ഥലത്ത് വീണ്ടും പരിശോധന നടത്തി. 

അവിടെ പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ ആ പെൻഡ്രൈവ് കണ്ടെത്തി.

 അതിൽ ആര്യയുടെ അവസാനത്തെ വീഡിയോ റെക്കോർഡിംഗ് ഉണ്ടായിരുന്നു.