✍️ Shadow Queen 👑
📅 June 09, 2026
💬0 Comments
അണയാത്ത മണ്ണെണ്ണ വിളക്കും നിഗൂഢതകളും part 4
👁️ Loading views...
മേശപ്പുറത്ത് ഗോകുൽ വെച്ചിരുന്ന പുസ്തകങ്ങൾക്കിടയിൽ നിന്നും പഴയ, പായൽ പിടിച്ച ചില കത്തുകൾ താഴെ വീണു.
അതിൽ രക്തം പോലെ കടും ചുവപ്പ് നിറത്തിലുള്ള അക്ഷരങ്ങളിൽ "ഞാനിവിടെ തന്നെയുണ്ട്" എന്ന് എഴുതിയിരുന്നു.
അവൻ പേടിച്ച് പുറകിലേക്ക് നീങ്ങി...
തുടർച്ചയായ പേടിപ്പെടുത്തുന്ന അനുഭവങ്ങൾ ഗോകുലിനെ തളർത്തി.
അവൻ അത് കൂട്ടുകാരോട് പറഞ്ഞു ..
ആദ്യം ആ വീട്ടിൽ താമസിക്കാൻ വേണ്ടി വന്ന സമയത്ത് ഇങ്ങനെ അനുഭവം ഉണ്ടായി.
പിന്നീട് നിങ്ങള് കൂട്ടുകാർ വന്നിട്ട് പോയപ്പോൾ ഇങ്ങനെ അനുഭവം ഉണ്ടായി എന്ന് അവരോട് പറഞ്ഞപ്പോൾ..
ആരെങ്കിലും പുതിയത് ആയി ആ വിട്ടിൽ വന്നാൽ അവിടെ എന്തോ ചെറിയ പേടിക്കുന്ന അനുഭവം ഉണ്ടാകുന്നുണ്ട്..
എന്ന് അവർ പറഞ്ഞപ്പോൾ ആണ് ഞാൻ ചിന്തിക്കുന്നത്..
അങ്ങനെ എങ്കിൽ എൻ്റെ അമ്മക്ക് ഒക്കെ അങ്ങനെ വരണ്ടത് അല്ലേ എന്ന് ചോദിച്ചപ്പോൾ അതിനെ കുറിച്ച് നമ്മൾ അന്വേഷിക്കണം എന്ന് കൂട്ടുകാരിൽ ചിലർ പറഞ്ഞു..
അന്നവൻ വീട്ടിലേക്ക് ചെല്ലുന്നത് നന്നായി പേടിച്ച് ആയിരുന്നു..
എന്നാൽ അങ്ങനെ ഒരു അനുഭവം അന്ന് രാത്രി ഉണ്ടായില്ല..
എന്തെങ്കിലും ശബ്ദം കേൾക്കും എന്ന് അവൻ ഉറപ്പിച്ച് ആണ് കിടക്കുന്നത്, പക്ഷേ ഒന്നും ഉണ്ടായില്ല.
എല്ലാം പഴയത് പോലെ , മുത്തശ്ശിയും അവനും തനിച്ച്..
അവൻ പഠിത്തം ഒക്കെ കഴിഞ്ഞ് കയറി കിടക്കും..
നേരത്തെ എഴുന്നേൽക്കും ഒരു ശബ്ദവും ഇല്ല..
അവൻ്റെ അമ്മയും അച്ചനും ഒന്നും ഇവിടേക്ക് അങ്ങനെ വരാറില്ല..
എന്തെങ്കിലും ആവശ്യം വന്നാൽ മാത്രം ആണ് വരുന്നത്..
അതുകൊണ്ട് ആരെങ്കിലും ഇവിടേക്ക് പുതിയത് ആയി വന്നാൽ ആണ് എന്തോ കുഴപ്പം അവിടെ സംഭവിക്കുന്നത് എന്ന് കൂട്ടുകാർ പറഞ്ഞത് അനുസരിച്ച് അവൻ കൂട്ടുകാരോട് ഒരു ദിവസം അവിടെ താമസിക്കാൻ ആവശ്യപ്പെട്ടു..
📚 Related Stories
Edit Comment
Are you sure you want to delete this comment?
📢 ഈ കഥ കൂട്ടുകാർക്കും ഷെയർ ചെയ്യൂ: