✍️ Shadow Queen 👑
📅 June 20, 2026
💬0 Comments
കുളക്കരയിലെ കൊലപാതകം Part 4
👁️ Loading views...
പക്ഷേ ഒന്നും കണ്ടില്ല..
സത്യദാസിന്റെ ഓഫീസിൽ നിന്ന് മാധവൻ സാറും വിജയനും പുറത്തിറങ്ങി.
പുറത്തെത്തിയതും അന്തരീക്ഷം പെട്ടെന്ന് മാറി. വെയിൽ മാഞ്ഞ് ആകാശം കറുത്തുമൂടി, മരച്ചില്ലകളെ ഇളക്കിമറിച്ചുകൊണ്ട് ഒരു കാറ്റ് വീശിയടിച്ചു.
കുളക്കരയിൽ ആകാശ് മരിച്ചു കിടന്നപ്പോൾ ഉണ്ടായ അതേ തണുപ്പ്! മാധവൻ സാർ ഒന്ന് നിന്നു, വരാൻ പോകുന്ന എന്തോ ഒരു അപായത്തെ എന്നപോലെ അദ്ദേഹം ചുറ്റും നോക്കി.
എന്നാൽ, തൊട്ടുപിന്നാലെ അദ്ദേഹം തിരികെ ഓഫീസിനുള്ളിലേക്ക് തന്നെ കാലെടുത്തു വെച്ചു.
അകത്തേക്ക് കയറിയതും പെട്ടെന്ന് ആ കൊടുങ്കാറ്റ് നിലച്ചു.
അസാധാരണമായൊരു നിശബ്ദത ആ മുറിയെ പൊതിഞ്ഞു. മാധവൻ സാർ ഒന്ന് തരിച്ചുനിന്നുപോയി.
പുറത്തുണ്ടായിരുന്ന ആ അന്തരീക്ഷമല്ല അകത്ത്. എല്ലാം വളരെ ശാന്തം!
അകത്തേക്ക് കടക്കുമ്പോൾ അബദ്ധത്തിൽ അദ്ദേഹത്തിന്റെ കൈ ഓഫീസിലെ ഒരു വലിയ അക്വേറിയത്തിൽ തട്ടി.
അത് മറിയാൻ തുടങ്ങിയതും മാധവൻ സാർ പെട്ടെന്ന് അതിനെ താങ്ങിപ്പിടിച്ച് നേരെ വെച്ചു.
ആ വെപ്രാളത്തിൽ അദ്ദേഹം മുറി മുഴുവൻ ഒന്നുകൂടി സൂക്ഷ്മമായി നിരീക്ഷിച്ചു.
അതൊരു ഓഫീസായിരുന്നില്ല! ആ മുറിയുടെ ഭിത്തികൾ നിറയെ പലതരം മൃഗങ്ങളുടെയും പക്ഷികളുടെയും ചിത്രങ്ങളും, കുറെ പാവകളുമായിരുന്നു.
അക്വേറിയത്തിനകത്ത് വെറും മീനുകളല്ല, മറിച്ച് എന്തൊക്കെയോ വിചിത്രമായ വസ്തുക്കളും നിറഞ്ഞുനിന്നിരുന്നു.
മാധവൻ സാറിന്റെ കണ്ണുകൾ ആ ഭിത്തിയിൽ പതിഞ്ഞു. അവിടവിടെയായി തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങൾ...
അവ കേവലം അലങ്കാരങ്ങളായിരുന്നില്ല.
അദ്ദേഹം വിജയനെ വിളിച്ചു, "വിജയാ, ഇങ്ങോട്ട് വന്നേ... ഇതിലേക്ക് ഒന്ന് നോക്ക്."
എല്ലാം ഓരോ ജീവികളുടെ ഫോട്ടോ ആയിരുന്നു..
അപ്പോഴാണ് എന്തോ ഒന്ന് കയറുന്നത് പോലെ രവി സാർ കേട്ടത് ചുറ്റും നോക്കി എങ്കിലും ഒന്നും കണ്ടില്ല..
എന്തോ ഒരു തെളിവ് കിട്ടാൻ വേണ്ടി ഉള്ള തുടക്കം ആണെന്ന് മാധവൻ സാറിന് തോന്നി..
ആകാശ് മരിക്കാൻ കാരണം ആയ എന്തോ ഒന്ന് അവിടെ ഉണ്ട് എന്ന് ഉറപ്പ് ആയിരുന്നു..
പെട്ടന്ന് വീണ്ടും താഴെ നിന്ന് ആരോ തട്ടുന്നത് പോലെ തോന്നി അവിടേക്ക് എല്ലാവരും കൂടി അവിടേക്ക് പോയി..
സത്യ ദാസ് ആകെ ഭയത്തിൽ ആയിരുന്നു.. അവിടെ ചെന്നപ്പോൾ പെട്ടെന്ന് ആരും കാണില്ലാത്ത രീതിയിൽ ഒരു കഥക്
📚 Related Stories
Edit Comment
Are you sure you want to delete this comment?
📢 ഈ കഥ കൂട്ടുകാർക്കും ഷെയർ ചെയ്യൂ: