✍️ Shadow Queen 👑
📅 June 09, 2026
💬0 Comments
അണയാത്ത മണ്ണെണ്ണ വിളക്കും നിഗൂഢതകളും part 3
👁️ Loading views...
ഒരു രാത്രി പഠിച്ചുകൊണ്ടിരിക്കുമ്പോൾ താഴത്തെ നിലയിൽ നിന്നും ഒരാൾ പാട്ടുപാടുന്ന കേട്ടു.
നോക്കിയപ്പോൾ വലിയ ഹാളിന്റെ മധ്യത്തിൽ ഒരു പഴയ മണ്ണെണ്ണ വിളക്ക് ആരോ തെളിച്ചു വെച്ചിരിക്കുന്നു.
അടുത്തുചെന്നപ്പോൾ അത് പെട്ടെന്ന് അണഞ്ഞുപോയി.
അവൻ പേടിച്ചു പുറകോട്ട് നീങ്ങിയതും പുറകിൽ ഒരു കറുത്ത രൂപം അത് ഒരു നിമിഷം അവൻ്റെ അടുത്തേക്ക് നീങ്ങുന്നു..
പെട്ടെന്ന് മുറിയിലേക്ക് ഓടി..
മുറിയിൽ ചെന്ന് വേഗത്തിൽ വാതിൽ അടച്ച് കട്ടിലിൽ കയറി ..
ശെരിക്കും ഇതൊക്കെ ഉള്ളത് ആണോ അതോ ഇത്രയും വലിയ ഒരു തറവാട് ആയത് കൊണ്ട് തോന്നുന്നത് ആണോ എന്ന് അവന് വിശ്വസിക്കാൻ ആയില്ല..
എല്ലാം തോന്നൽ ആണെന്ന് കരുതി അവൻ സ്വയം ആശ്വസിച്ചു..
ദിവസങ്ങളും വർഷങ്ങളും കടന്ന് പോയി..
അവൻ കുറെ നാളത്തേക്ക് ആ വീട്ടിലും സ്വന്തം വീട്ടിലും ഒക്കെ നിന്ന് പ്ലസ് റ്റ്വു കഴിഞ്ഞ് ഡിഗ്രിക്ക് ചേർന്നതും അതേ കോളേജിൽ ആയിരുന്നു..
ഇപ്പൊ അവൻ ചെറിയ പുരുഷൻ ആയി മാറി..
ഒരിക്കൽ അവൻ്റെ കൂട്ടുകാർ ഒക്കെ ആ തറവാട്ടിൽ വന്നിട്ട് പോയ രാത്രി
കുളിക്കാൻ പോകുമ്പോൾ കണ്ണാടിയിൽ നോക്കിയ ഗോകുൽ കണ്ടത് തന്റെ പുറകിൽ നീണ്ട മുടിയുള്ള ഒരു സ്ത്രീ നിഴൽ രൂപത്തിൽ നിൽക്കുന്നതാണ്.
പെട്ടന്ന് അത് മാറി ഒരു പുരുഷൻ്റെ നിഴൽ പോലെ ആയി..
തിരിഞ്ഞു നോക്കുമ്പോൾ അവിടെ ആരുമില്ല.
ഈ തറവാട്ടിൽ വന്ന് താമസിച്ച കുറച്ച് ദിവസം മാത്രം അവന് ചെറിയ പേടിപ്പെടുത്തുന്ന അനുഭവം ഉണ്ടായി.
പക്ഷേ പിന്നീട് വർഷം 2 കഴിഞ്ഞ് കൂട്ടുകാർ ഇവിടെ വന്ന് പോയതിൽ പിന്നെ ആണ്..
അത് പോലെ ഒരു അനുഭവം ഉണ്ടായത്.. എത്ര ആലോചിച്ചിട്ടും ഇത് സത്യം ആണോ അതോ തോന്നൽ ആണോ എന്ന് മനസ്സിലാക്കാൻ പറ്റുന്നില്ലായിരുന്നു..
കുളി കഴിഞ്ഞ് വന്ന് അവൻ വാതിൽ തുറന്നതും എന്തോ ഒരു അസ്വാഭാവികത അവൻ്റെ മുറിയിൽ അനുഭവപ്പെട്ടു.
📚 Related Stories
Edit Comment
Are you sure you want to delete this comment?
📢 ഈ കഥ കൂട്ടുകാർക്കും ഷെയർ ചെയ്യൂ: