✍️ Shadow Writter
📅 June 14, 2026
💬0 Comments
കണക്ക് തീർപ്പ് Part 3
👁️ Loading views...
പാതിരാത്രിയിൽ കിതച്ചുകൊണ്ടോടി വന്ന മകനെ കണ്ട് ബാബുവും ഗീതയും ആദ്യമൊന്ന് പേടിച്ചുപോയി.
എന്നാൽ ഫോണിലെ ആ റാങ്ക് ലിസ്റ്റ് കാണിച്ച്, കണ്ണീരോടെ അവൻ അച്ഛനെ കെട്ടിപ്പിടിച്ചപ്പോൾ ആ ഓലപ്പുരയിൽ പെയ്തത് വർഷങ്ങൾക്ക് ശേഷമുള്ള സന്തോഷത്തിൻ്റെ മഴയായിരുന്നു. അനിത തൻ്റെ ഏട്ടനെ അതിയായ അഭിമാനത്തോടെയും സന്തോഷത്തോടെയും നോക്കിനിന്നു.
മാസങ്ങൾ കടന്നുപോയി. കാഠിന്യമേറിയ പോലീസ് പരിശീലന നാളുകൾ അജയ് അനായാസം പൂർത്തിയാക്കി.
മനസ്സിലെ പകയും കുടുംബത്തോടുള്ള സ്നേഹവും അവന് വലിയ കരുത്തായി.
ഒടുവിൽ പാസ്സിങ് ഔട്ട് പരേഡ് കഴിഞ്ഞ്, നെഞ്ചുവിരിച്ച് കാക്കി യൂണിഫോമിൽ നിൽക്കുന്ന തൻ്റെ മകനെ കണ്ടപ്പോൾ ബാബുവിൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
അന്ന് അവന് നൽകിയ സല്യൂട്ട്, കാലം തനിക്ക് നൽകിയ ഏറ്റവും വലിയ സമ്മാനമായി ആ അച്ഛൻ കരുതി.
വിധിയുടെ കാവ്യനീതി പോലെ, അജയിന് ആദ്യ പോസ്റ്റിങ് ലഭിച്ചത് സ്വന്തം നാട്ടിലെ പോലീസ് സ്റ്റേഷനിൽ തന്നെയായിരുന്നു. കാക്കി അണിഞ്ഞ് സ്വന്തം നാട്ടിലേക്ക് അവൻ ആദ്യമായി ജീപ്പിൽ വന്നിറങ്ങിയപ്പോൾ ചുറ്റുമുള്ളവർ ആദരവോടെ നോക്കിനിന്നു.
പണ്ട് അവനെ സഹതാപത്തോടെ നോക്കിയ അതേ കണ്ണുകളിൽ ഇപ്പോൾ ആരാധനയായിരുന്നു.
സ്റ്റേഷൻ്റെ ചുമതലയേറ്റെടുത്ത ആദ്യ നാളുകളിൽ തന്നെ അജയ് തൻ്റെ രഹസ്യ നീക്കങ്ങൾ ആരംഭിച്ചു.
പകൽ സമയങ്ങളിൽ അവൻ തൻ്റെ ഡ്യൂട്ടി കൃത്യമായി ചെയ്തു. എന്നാൽ രാത്രികളിൽ സ്റ്റേഷനിലെ പഴയ റെക്കോർഡുകളും ഫയലുകളും അവൻ്റെ മുന്നിൽ തുറന്നുവെക്കപ്പെട്ടു.
തൻ്റെ അച്ഛൻ്റെ കമ്പനി രാജു എങ്ങനെയാണ് തട്ടിയെടുത്തത് എന്നതിൻ്റെ വിവരങ്ങൾ അവൻ ശേഖരിക്കാൻ തുടങ്ങി.
വ്യാജ ഒപ്പുകൾ, ബിനാമി ഇടപാടുകൾ, രാജുവിൻ്റെ പേരിലുള്ള മറ്റു പഴയ പരാതികൾ... എല്ലാം അവൻ അരിച്ചുപെറുക്കി.
അതിനിടയിലാണ് അജയ്ക്ക് ഒരു സുപ്രധാന രേഖ ലഭിക്കുന്നത്.
ചിട്ടി കമ്പനിയിൽ പണം അടച്ചിട്ട് കാലാവധി കഴിഞ്ഞിട്ടും രാജു പണം തിരികെ നൽകാതെ കബളിപ്പിച്ച കുറച്ചുപേരുടെ ലിസ്റ്റായിരുന്നു അത്.
കേസിന് പോയാൽ രാജുവിൻ്റെ ഗുണ്ടകൾ ആക്രമിക്കുമെന്ന ഭയം കാരണം ആരും പുറത്തുപറയാതിരിക്കുകയായിരുന്നു.
മുഴുവൻ സാമ്പത്തിക ഇടപാടുകൾ ആയതുകൊണ്ട് തന്നെ പണം തരാത്തവരുടെ അടുത്ത് നിന്ന് പണം തിരികെ വാങ്ങാൻ ഗുണ്ടകൾ രാജുവിന് വളരെ ആവശ്യമായിരുന്നു, കണ്ണിൽ ചോര ഇല്ലാത്തത് കൊണ്ട് തന്നെ ആർക്ക് എന്ത് സാഹചര്യം ആണെങ്കിലും തൻ്റെ പണം ഏത് വഴിയിലൂടെയും രാജുവിന് വേണമായിരുന്നു, അതുകൊണ്ട് തന്നെ ഗുണ്ടകൾ വഴി രാജു അത് നേടി എടുത്തു.
അജയ് തൻ്റെ ബുദ്ധി പ്രയോഗിക്കാൻ തീരുമാനിച്ചു.
ഡ്യൂട്ടി ഇല്ലാത്ത സമയങ്ങളിൽ അജയ് സിവിൽ ഡ്രസ്സിൽ ഈ ആളുകളെ രഹസ്യമായി പോയി കണ്ടു.
താൻ ബാബുവിൻ്റെ മകനാണെന്നും, ഇപ്പോൾ ഇവിടുത്തെ പോലീസാണെന്നും അവൻ അവരെ ബോധ്യപ്പെടുത്തി അവരുടെ വിശ്വാസം നേടിയെടുത്തു
രാജുവിനെതിരെ ശബ്ദിക്കാൻ അവൻ അവർക്ക് ധൈര്യം നൽകി.
"നാളെ കൃത്യം ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് നിങ്ങൾ എല്ലാവരും കൂടി കമ്പനിയിൽ ചെന്ന് പണം ചോദിക്കണം. അവൻ ഗുണ്ടകളെ ഇറക്കും, പ്രശ്നമുണ്ടാക്കും. അപ്പോൾ പോലീസ് അവിടെ എത്തും, ഞാൻ വരും," അജയ് അവർക്ക് ഉറപ്പ് നൽകി.
ഒരു പോലീസുകാരൻ്റെ പിന്തുണ ലഭിച്ചതോടെ അവർക്കും ധൈര്യമായി.
📚 Related Stories
Edit Comment
Are you sure you want to delete this comment?
📢 ഈ കഥ കൂട്ടുകാർക്കും ഷെയർ ചെയ്യൂ: