✍️ Shadow Queen 👑
📅 June 10, 2026
💬0 Comments
തട്ടിയെടുത്ത മണ്ണിൻ്റെ ശാപം part 3
👁️ Loading views...
രണ്ടു വർഷം... മാധവന്റെയും ഉഷയുടെയും കുടുംബം നരകതുല്യമായ ജീവിതമാണ് നയിച്ചത്.
ഓരോ ദിവസവും രാജേഷിന്റെയും ഗുണ്ടകളുടെയും ഭീഷണിയിൽ അവർ തളർന്നു പോയിരുന്നു.
വീട് വിട്ടു പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥ.
അതിനിടെയാണ് രഘുവിന്റെ വ്യാപാരസാമ്രാജ്യത്തിൽ ഒരു മാറ്റം സംഭവിക്കുന്നത്.
വർഷങ്ങളായി ഗ്രാമത്തിലെ തുണിക്കച്ചവടം രഘുവിന്റെ കുത്തകയായിരുന്നു.
എന്നാൽ നഗരത്തിലെ പുതിയൊരു ഷോറൂം അവിടെ ശാഖ തുറന്നതോടെ രഘുവിന്റെ കച്ചവടം മന്ദഗതിയിലായി.
പുതിയ കടയിലെ മികച്ച സൗകര്യങ്ങളും വിലക്കുറവും കണ്ടപ്പോൾ രഘുവിന് അസൂയയും കുശുമ്പും തോന്നി.
എങ്ങനെയും ആ കട തകർക്കണമെന്ന ചിന്ത അവനെ വേട്ടയാടി.
ആ ഷോറൂമിൽ ജോലി ചെയ്തിരുന്ന അതിസുന്ദരിയായ ഒരു പെൺകുട്ടി ഉണ്ടായിരുന്നു .
രേഷ്മ അവൾ ആയിരുന്നു ആ കടയുടെ എല്ലാം..
എന്ത് കാര്യം ഉണ്ടെങ്കിലും കണ്ടറിഞ്ഞ് ചെയ്യുന്ന കുട്ടി..
അവളുടെ ആ വരവോടെ അവരുടെ സ്ഥാപനം ഒന്നും കൂടി ഉയർന്നു..
അങ്ങനെ രഘുവും രാജേഷും അവളെ തൻറെ കടയിലേക്ക് കൊണ്ട് വരാൻ വേണ്ടി ചെന്നു..
അവളെ വഴിയിൽ വെച്ച്
കണ്ട് രഘുവിന്റെ മകൻ രാജേഷ് ഭ്രമിതനായി.
അത്രക്ക് സുന്ദരി ആയിരുന്നു അവൾ..
അവളെ കണ്ടപ്പോൾ മുതൽ,അവളോട് സംസാരിക്കാനും അവളെ വശീകരിക്കാനും രാജേഷ് പലവട്ടം ശ്രമിച്ചു.
ആ പെൺകുട്ടിക്ക് പല പ്രലോഭനങ്ങളും വാഗ്ദാനങ്ങളും നൽകി, ഒടുവിൽ അവളെ തങ്ങളുടെ വരുതിയിലാക്കി...
അവിടെ നിന്ന് രഘുവിൻ്റെ കടയിലേക്ക് അവളെ കൊണ്ട് വന്നു..
അവക്ക് ഈ കടയിലേക്ക് മാറാൻ താൽപര്യം ഉണ്ടായിരുന്നില്ല എങ്കിലും
വലിയൊരു തുക ശമ്പളം വാഗ്ദാനം ചെയ്ത് അവളെ അവിടേക്ക് എത്തിച്ചു.
പുതിയ പെൺകുട്ടിയെ സ്വന്തം കടയിൽ എത്തിച്ചതോടെ രഘുവിന്റെയും രാജേഷിന്റെയും ശ്രദ്ധ മുഴുവൻ അങ്ങോട്ടായി.
ബിസിനസ് തകർക്കാനുള്ള കുതന്ത്രങ്ങളും, ആ പെൺകുട്ടിയെ ചുറ്റിപ്പറ്റിയുള്ള അവരുടെ ആഡംബരങ്ങളും തിരക്കുകളും അവരെ മാധവന്റെ കുടുംബത്തിൽ നിന്ന് തൽക്കാലത്തേക്ക് അല്പം അകറ്റി.
തങ്ങളുടെ മേൽ ഉണ്ടായിരുന്ന ശ്വാസം മുട്ടിക്കുന്ന നിരീക്ഷണം അല്പം കുറഞ്ഞതായി മാധവനും ഉഷയും തിരിച്ചറിഞ്ഞു.
ശത്രുക്കൾ തങ്ങളുടെ അധികാരവും പണവും ഉപയോഗിച്ച് പുതിയൊരു കെണിയിൽ വീണുകഴിഞ്ഞു.
ഈ ചെറിയ 'ഗ്യാപ്പ്' വെറുതെ കളയാൻ അവർ ഉദ്ദേശിച്ചില്ല.
അവർക്ക് കിട്ടിയ ഈ സമയം, രാജേഷിന്റെയും രഘുവിന്റെയും വീഴ്ചയ്ക്ക് വേണ്ടിയുള്ള വലിയൊരു പദ്ധതിയുടെ തുടക്കമായിരുന്നു.
📚 Related Stories
Edit Comment
Are you sure you want to delete this comment?
📢 ഈ കഥ കൂട്ടുകാർക്കും ഷെയർ ചെയ്യൂ: