✍️ Shadow Queen 👑
📅 June 04, 2026
💬0 Comments
ഇരുൾ മൂടിയ രഹസ്യം Part 3
👁️ Loading views...
ആര്യ ടീച്ചർ മരിച്ചിട്ട് മൂന്ന് ദിവസമായി. കോളേജ് താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തിന്റെ തലവനായി സി.ഐ. സോമശേഖരൻ എത്തി.
ദേഷ്യക്കാരനും എന്നാൽ ബുദ്ധിമാനായ ഉദ്യോഗസ്ഥനുമാണ് അദ്ദേഹം.
സ്റ്റേഷനിൽ വെച്ച് അരവിന്ദിനെ ചോദ്യം ചെയ്തെങ്കിലും അവനിൽ നിന്ന് കൊലപാതകത്തെ ക്കുറിച്ചുള്ള ഒരു സൂചനയും കിട്ടിയില്ല.
അരവിന്ദിന്റെ വാദങ്ങൾ ശരിയാണെന്ന് തോന്നുന്നുണ്ടെങ്കിലും, അവനെതിരെ ലഭിച്ച സാഹചര്യത്തെളിവുകൾ ശക്തമായിരുന്നു.
സോമശേഖരൻ തന്റെ കൂടെ ഉള്ള ആളുകളോട് ഒപ്പം കോളേജിൽ എത്തിയത് ഒരു പ്രത്യേക ഉദ്ദേശത്തോടെയായിരുന്നു.
കൊലപാതകം നടന്ന ദിവസം കോളേജിൽ ആരെങ്കിലും ഉണ്ടായിരുന്നോ..
എന്ന് അറിയാൻ അദ്ദേഹം ആഗ്രഹിച്ചു.
കോളേജിലെ പ്രിൻസിപ്പാളും മറ്റ് അധ്യാപകരും സോമശേഖരനെ സ്വീകരിച്ചു.
"എല്ലാവരും ഒരേ സ്വരത്തിലാണ് പറയുന്നത്, അരവിന്ദാണ് ഈ പ്രവൃത്തി ചെയ്തതെന്ന്,"
സോമശേഖരൻ ആലോചനാപൂർവ്വം പറഞ്ഞു.
"സാർ, അവൻ കുറച്ചുദിവസമായി ടീച്ചറോട് കടുത്ത ദേഷ്യത്തിലായിരുന്നു," ഒരു അധ്യാപകൻ പറഞ്ഞു.
"അതേ സാർ, ടീച്ചർ അവനെ ഒന്ന് ശാസിച്ചതാണ്. അതിന് പക തീർത്തതാവാം,"
മറ്റൊരാൾ കൂടി ഏറ്റുപിടിച്ചു.
എല്ലാവരും അരവിന്ദിലേക്ക് വിരൽ ചൂണ്ടുന്നതിൽ സോമശേഖരന് എന്തോ ഒരു അസ്വാഭാവികത തോന്നി.
അദ്ദേഹം അന്വേഷണത്തിന്റെ ഭാഗമായി കോളേജ് ലൈബ്രറിക്ക് സമീപമുള്ള വരാന്തയിലൂടെ നടക്കുമ്പോൾ, ഒരു കോണിൽ ഇരിക്കുന്ന വിദ്യാർത്ഥിയെ ശ്രദ്ധിച്ചു.
ആര്യ ടീച്ചറുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയായിരുന്നു മിഥുൻ. അവന്റെ കണ്ണുകളിൽ ഭയവും സങ്കടവും ഉണ്ടായിരുന്നു.
സോമശേഖരൻ മിഥുന്റെ അടുത്തേക്ക് നടന്നു. അവനെ കണ്ട് അവൻ്റെ അടുത്തേക്ക് പോയി..
അവൻ്റെ കണ്ണിൽ കണ്ണുനീർ തളം കെട്ടി കിടക്കുന്നത് സിഐ സാർ കണ്ടു..
എന്താ നിനക്ക് എന്ത് പറ്റി..
അവൻ ഒന്നും മിണ്ടാതെ നിന്നു..
വീണ്ടും സിഐ സാർ ചോദിച്ചു..
അവൻ
തലയുയർത്തി നോക്കി.
അവന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. "സാർ...
ഞാൻ അന്ന് വൈകുന്നേരം ലൈബ്രറിയിൽ ഇരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസത്തെ കുറച്ച് നോട്ട് എഴുതിയിട്ട് വീട്ടിൽ പോകാൻ ഞാൻ ഇവിടെ ലൈബ്രറിയിൽ ഉണ്ടായിരുന്നു.
കുട്ടികൾ പലരും പോയി..
ഞാൻ കുറച്ച് കഴിഞ്ഞ് പോകുവൊള്ളൂ എന്ന് വാച്ച് മാനോട് പറഞ്ഞിട്ട് ഇവിടെ വന്ന് ഇരിക്കുന്ന സമയം, വാച്ച് മാൻ അപ്പോൾ ഗേറ്റിന് അടുത്തായിരുന്നു ഉണ്ടായിരുന്നത്.
അദ്ദേഹം അവിടെ തന്നെ ഉണ്ടായിരുന്നു.
ഞാൻ കണ്ടതാണ്."
എനിക്ക് ഇവിടെ നിന്നാൽ നേരെ കാണുന്നത് വച്ച് മാനെ ആയിരുന്നു..
സോമശേഖരന്റെ കണ്ണുകൾ തിളങ്ങി.
"നീ ഇത് നേരത്തെ പറയാതിരുന്നത് എന്തുകൊണ്ട്?"
അവൻ ഒന്നും പറയാതെ തല താത്തി..
മിഥുൻ ചുറ്റും നോക്കി, ശബ്ദം താഴ്ത്തി പറഞ്ഞു, എന്തോ ഒരു ശബ്ദം കേട്ട് വാച്ച് മാൻ ഓടി പോകുന്നത് ഞാൻ കണ്ടിരുന്നു..
അപ്പോഴേക്കും അവിടേക്ക് വേറെ ടീച്ചർ മാരും ഓടി വന്നിരുന്നു..
"എല്ലാവരും ഓടുന്നത് കണ്ട് ഞാൻ ഓടി ചെല്ലുന്ന സമയത്ത് കോളേജിന്റെ പിൻവശത്തെ മതിൽ ചാടി ആരോ പുറത്തേക്ക് പോകുന്നത് ഞാൻ കണ്ടിരുന്നു.
നല്ല മഴക്കാർ ഉണ്ടായിരുന്നു.
പിന്നെ 6 മണി ആയിട്ട് ഉണ്ടായിരുന്നു.
അതുകൊണ്ട് മുഖം വ്യക്തമായില്ല, പക്ഷെ ആ ഒരാൾ നീല നിറത്തിലുള്ള ഒരു ഷർട്ടായിരുന്നു."
ഇട്ടിരുന്നത് എന്നും പറഞ്ഞു..
സോമശേഖരൻ അവൻ്റെ മൊഴി കുറിച്ചെടുത്തു.
അരവിന്ദിന്റെ യൂണിഫോം കാക്കി ആയിരുന്നു.
അപ്പോൾ, മറ്റൊരു വ്യക്തിയാണ് ആര്യയുടെ മരണത്തിന് പിന്നിൽ?
അദ്ദേഹം അങ്ങോട്ട് നടന്നു നീങ്ങി.
അവിടെ, ടീച്ചർമാരുടെ മുറിയിൽ ചില അധ്യാപകർ തമ്മിലുള്ള സംസാരം സോമശേഖരന്റെ ചെവിയിൽ വീണു.
"എന്തൊക്കെയായാലും ആ വാച്ച്മാൻ പോയത് നന്നായി, അല്ലെങ്കിൽ ടീച്ചർ വലിയൊരു രഹസ്യം പുറത്തുവിടുമായിരുന്നു..."
സോമശേഖരൻ ആ വാതിലിനപ്പുറത്ത് നിന്നു.
📚 Related Stories
Edit Comment
Are you sure you want to delete this comment?
📢 ഈ കഥ കൂട്ടുകാർക്കും ഷെയർ ചെയ്യൂ: