Pathira Story

പാതിരാ സ്റ്റോറി

✨ രഹസ്യങ്ങളുടെയും horror കഥകളുടെയും ലോകം
👻 ഹോറർ കഥകൾ 🕵️ ക്രൈം ത്രില്ലർ കഥകൾ ⚔️ പ്രതികാര കഥകൾ ✍️ അനുഭവങ്ങൾ
✍️ Shadow Queen 👑 📅 June 10, 2026 💬0 Comments

തട്ടിയെടുത്ത മണ്ണിൻ്റെ ശാപം part 2

👁️ Loading views...
ആ നീലഗിരി പുരം എന്ന ഗ്രാമത്തിലെ മനോഹരമായ മലഞ്ചെരുവിലെ ആ ഒരു ഏക്കർ സ്ഥലം മാത്രമായിരുന്നു മാധവന്റെയും ഉഷയുടെയും ഏക സമ്പാദ്യം. 

തലമുറകളായി കൈമാറി കിട്ടിയ ആ മണ്ണിൽ, അവർ തങ്ങളുടെ സ്വപ്നങ്ങൾ നട്ടുനനച്ചു.

 എന്നാൽ, ആ മനോഹരമായ പ്രകൃതി ദൃശ്യം തന്നെയായിരുന്നു ആ ഭൂമിയുടെ ശാപമായത്.

അത്രക്ക് ഭംഗി ഏറിയത് ആയത് കൊണ്ട് തന്നെ പ്രമാണി ആയ രഘുവിന്റെയും മകൻ രാജേഷിന്റെയും ലക്ഷ്യം ആ സ്ഥലം തട്ടിയെടുത്ത് ഒരു വമ്പൻ റിസോർട്ടും ടൂറിസ്റ്റ് കേന്ദ്രവും പണിയുക എന്നതായിരുന്നു.

ആദ്യം പണം വാഗ്ദാനം ചെയ്താണ് അവർ തുടങ്ങിയത്. 

മാധവൻ വഴങ്ങില്ലെന്ന് കണ്ടപ്പോൾ ഭീഷണിയായി. 

ഗായത്രി ജോലിക്ക് പോകുന്ന വഴിയിൽ കാത്ത് നിന്ന് വീണ്ടും വീണ്ടും രാജേഷ് തടയുകയും, ഉഷയുടെ തുന്നൽ കേന്ദ്രത്തിൽ ചെന്ന് അക്രമം അഴിച്ചുവിടുകയും ചെയ്തു. 

അവർക്ക് വേണ്ടത് മാധവന്റെ സമ്മതപത്രമായിരുന്നു.


ഒടുവിൽ ആ കറുത്ത ദിവസം വന്നുചേർന്നു.

 ഗുണ്ടകളുമായി രഘു മാധവന്റെ വീട്ടിലെത്തി.

 ഉഷയെയും ഗായത്രിയെയും തടഞ്ഞുവെച്ച്, മാധവനെ ക്രൂരമായി മർദ്ദിച്ചു.

 മരണത്തിന്റെ വക്കിലെത്തിയ മാധവന്റെ കയ്യിൽ രാജേഷ് ഒരു പേപ്പർ വെച്ചുനീട്ടി. 

സ്വന്തം കുടുംബത്തിന്റെ സുരക്ഷയെ ഓർത്ത്, കണ്ണീരോടെ മാധവൻ ആ രേഖയിൽ ഒപ്പിട്ടു കൊടുത്തു. 

അന്ന് ആ ഭൂമി രഘുവിന്റെ പേരിലായി മാറി..
കിട്ടാൻ പോകുന്ന പണം സ്വപ്നം കണ്ട് അവർ സന്തോഷത്തോടെ വീട്ടിലേക്ക് തിരിച്ചു..

പക്ഷേ, അവർ കരുതിയത് അവിടം കൊണ്ട് കളി അവസാനിക്കുമെന്നാണ്. 

ആധാരം കൈക്കലാക്കിയ രാജേഷ്, തൊട്ടടുത്ത ദിവസം തന്നെ ജെസിബിയുമായി വീടിനു മുന്നിലെത്തി.

 "ഇനി ഈ വീട് പൊളിച്ചുമാറ്റി ഇവിടെ റോഡ് പണിയും, നിങ്ങൾ ഇറങ്ങിപ്പോണം!" എന്നായി രാജേഷിന്റെ അലർച്ച.

എന്നാൽ, അപ്രതീക്ഷിതമായൊരു നിലപാടാണ് ഉഷ സ്വീകരിച്ചത്. 

ഉഷ വീടിന്റെ തിണ്ണയിൽ ഉറച്ച സ്വരത്തിൽ പറഞ്ഞു:
"ഈ സ്ഥലം പേപ്പറിൽ നിങ്ങളുടേതായിരിക്കാം, പക്ഷേ ഈ മണ്ണ് ഞങ്ങളുടേതാണ്. 

മരിക്കേണ്ടി വന്നാലും ഞങ്ങൾ ഈ വീടിന്റെ പടിയിറങ്ങില്ല."


ഗായത്രിയും പിന്നിൽ ഉറച്ചുനിന്നു.

 എന്തൊക്കെ ചെയ്താലും അവരെ അങ്ങനെ പെട്ടെന്ന് അവിടെ നിന്ന് ഒഴിപ്പിക്കാം എന്ന് വിചാരിച്ച രാജേഷിന് തെറ്റി.. 

അവൻ എല്ലാം കേട്ട് വന്നത് പോലെ തിരിച്ച് പോകണ്ടി വന്നു..