Pathira Story

പാതിരാ സ്റ്റോറി

✨ രഹസ്യങ്ങളുടെയും horror കഥകളുടെയും ലോകം
👻 ഹോറർ കഥകൾ 🕵️ ക്രൈം ത്രില്ലർ കഥകൾ ⚔️ പ്രതികാര കഥകൾ ✍️ അനുഭവങ്ങൾ
✍️ Shadow Queen 👑 📅 June 09, 2026 💬0 Comments

അണയാത്ത മണ്ണെണ്ണ വിളക്കും നിഗൂഢതകളും part 2

👁️ Loading views...
ഭവാനി അമ്മയുടെ വീട്ടിലെ നിഴലുകൾ
അവിടെ ചെന്നപ്പോൾ അമ്മമ്മ അവനെ ഒരുപാട് സന്തോഷത്തോടെ അകത്തേക്ക് കൊണ്ട് പോയി.

പഴയ തറവാട് ആയത് കൊണ്ട് ഒരുപാട് മുറികൾ ഉണ്ട്..
 പക്ഷേ അമ്മമ്മ അവനോട് അമ്മമ്മയുടെ മുറിയിൽ തന്നെ കിടന്നാൽ മതി എന്ന് പറഞ്ഞു..

പക്ഷേ അവൻ ഇപ്പൊൾ 16 വയസ്സ് ഉള്ള കുട്ടി ആണ്.. 

അവന് കുറച്ച് പ്രൈവസി ഒക്കെ വേണം അതുകൊണ്ട് തന്നെ അവൻ മറ്റൊരു മുറി വേണം എന്ന് വാശി പിടിച്ചു.. 

അങ്ങനെ.. അവന് ഇഷ്ട്ടം ഉള്ള മുറിയിൽ അവൻ കിടക്കാൻ തീരുമാനിച്ചു..

അവിടെ എത്തിയ ആദ്യ ദിവസങ്ങളിൽ തന്നെ ഗോകുലിന് എന്തോ അസ്വാഭാവികത തോന്നിയിരുന്നു.

 പക്ഷേ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ 21 വർഷം താമസിച്ച അമ്മ എന്തായാലും അവനോട് അവിടത്തെ കാര്യം പറയാതെ ഇരിക്കില്ല എന്ന് അവൻ ഉറപ്പിച്ചു..  

 രാത്രിയിൽ മുകളിലത്തെ നിലയിൽ ആരോ നടക്കുന്ന ശബ്ദം, അവൻ ഒരിക്കൽ കേട്ടു.. 

പിറ്റെ ദിവസം അത് അമ്മമ്മയോട് പറഞ്ഞപ്പോൾ അമ്മമ്മ ഒന്ന് പുഞ്ചിരിച്ചു..

എന്നിട്ട് പറഞ്ഞു പഴയ തറവാട് അല്ലെ കുട്ട പല ശബ്ദവും കേൾക്കും.. 

അതും അല്ല നിൻ്റെ പ്രായം ശെരി അല്ല എന്നൊക്കെ പറഞ്ഞ് ചിരിച്ച് കൊണ്ട് അമ്മമ്മ പോയി.. 

അവനും എല്ലാം കളി ആയി എടുത്തു.. അന്ന് രാത്രി യും 

ജനലുകൾ സ്വയം തുറക്കുകയും അടയുകയും ചെയ്യുന്നത് കേട്ട് ഞെട്ടി...

 പെട്ടെന്ന് കണ്ണ് തുറന്ന് നോക്കിയതും മുന്നിൽ ഒരു ഭീകര രൂപം മാറുന്നത് പോലെ അവന് തോന്നി.. 

അന്നവൻ ഉറങ്ങാതെ നേരം എങ്ങനെയോ വെളുപ്പിച്ചു. പേടിയോടെ ഇക്കാര്യം അമ്മയെ വിളിച്ചു പറഞ്ഞു. 

പക്ഷേ, "അത് പഴയ വീടായതുകൊണ്ട് മരങ്ങൾ അനങ്ങുന്ന ശബ്ദമായിരിക്കും" എന്നും, "നീ വെറുതെ പേടിക്കുന്നതാണ്" എന്നും പറഞ്ഞ് അമ്മ അത് തള്ളിക്കളഞ്ഞു.

 തന്റെ പൂർവികരുടെ വീടായതുകൊണ്ട് അവിടെ അങ്ങനെയൊന്നും ഉണ്ടാകില്ലെന്ന് ലത ഉറച്ചു വിശ്വസിച്ചു.