✍️ Shadow Queen 👑
📅 June 04, 2026
💬0 Comments
ഇരുൾ മൂടിയ രഹസ്യം Part 2
👁️ Loading views...
അരവിന്ദിനെ പോലീസ് കൊണ്ടുപോയി..
അവന്റെ വീടിന്റെ മുറ്റത്ത് ആ നിശബ്ദത തളംകെട്ടി നിന്നു.
ഒരു ചെറിയ ഓട്ടുപുരയാണ് അരവിന്ദിന്റേത്.
വാച്ച് മാൻ ആയ അവന് ആകെയുള്ള സമ്പാദ്യം ആ ചെറിയ വീടും, പത്താം ക്ലാസ്സിൽ പഠിക്കുന്ന മകൾ അഞ്ജലിയും മാത്രമാണ്.
വാച്ച്മാൻ ജോലി കഴിഞ്ഞ് തിരികെ വരാൻ വൈകുന്നത് അഞ്ജലിയെ അലോസരപ്പെടുത്താറില്ല, പക്ഷെ സമയം അർദ്ധരാത്രിയോടടുത്തു.
അവൾ അച്ചനെ നോക്കി ഉറങ്ങാതെ കാത്ത് ഇരുന്നു..
നേരം പുലർന്നിട്ടും അച്ചൻ വീട്ടിൽ വന്നില്ല..
അപ്പോഴാണ് അയലത്തെ ചേച്ചി..
അവളുടെ വീട്ടിലേക്ക് ഓടി കിതച്ച് വന്നത്.
അഞ്ജലി കാര്യം തിരക്കി..
മടിച്ച് മടിച്ച് അയലത്തെ ചേച്ചി അവളോട് ടിവി ഓൺ ചെയ്യാൻ ആവശ്യപ്പെട്ടു..
ചാനലുകളിൽ ആര്യ ടീച്ചറുടെ മരണവാർത്തയും, കൂടെ സംശയനിഴലിൽ അരവിന്ദിന്റെ മുഖവും കണ്ടപ്പോൾ അഞ്ജലി തകർന്നുപോയി.
അവൾ വേഗം പൊലീസ് സ്റ്റേഷനിലേക്ക് ഓടി..
അവിടെ എത്തി സിഐ സാറിനെ കണ്ടു.."എന്റെ അച്ഛൻ ഒരു ഉറുമ്പിനെപ്പോലും വേദനിപ്പിക്കില്ല സാറേ..." അവൾ പോലീസുകാരുടെ കാലുപിടിച്ച് കരഞ്ഞെങ്കിലും അതൊന്നും ചെവിക്കൊള്ളാൻ അവിടെ ആരുമുണ്ടായിരുന്നില്ല.
സ്വന്തം മകൾക്ക് പോലും മുഖം കാണിക്കാൻ കഴിയാത്തവിധം അരവിന്ദിന്റെ അന്തസ്സ് പോലീസ് കസ്റ്റഡിയിൽ തകർക്കപ്പെട്ടിരുന്നു.
മറുഭാഗത്ത്, നഗരത്തിലെ ഒരു വലിയ തറവാട് ആര്യയുടെ മരണത്തിൽ സ്തംഭിച്ചുപോയി.
ആര്യയുടെ അച്ഛൻ രാഘവൻ മാഷുടെ കണ്ണുകളിൽ നിന്ന് കണ്ണീർ വറ്റിയിരുന്നു.
അദ്ധ്യാപകനായിരുന്ന രാഘവന് തന്റെ മകളുടെ അകാലമരണം ഉൾക്കൊള്ളാനായില്ല.
വീടിന്റെ ഓരോ മുക്കിലും മൂലയിലും ആര്യയുടെ ചിരിയും ശബ്ദവും അലയടിക്കുന്നതുപോലെ.
ആര്യയുടെ അമ്മ കസേരയിൽ തളർന്നിരുന്നു.
ആര്യയുടെ വിയോഗം രാഘവൻ മാഷുടെ കുടുംബത്തെയും, അരവിന്ദിന്റെ അറസ്റ്റ് അവന്റെ മകളെയും ഇരുട്ടിലാക്കി.
രണ്ട് കുടുംബങ്ങൾ, രണ്ട് തരം വേദനകൾ.
പക്ഷേ, രണ്ടിന്റെയും പിന്നിൽ ഒരു വലിയ സത്യം മറഞ്ഞു കിടക്കുന്നുണ്ട്.
📚 Related Stories
Edit Comment
Are you sure you want to delete this comment?
📢 ഈ കഥ കൂട്ടുകാർക്കും ഷെയർ ചെയ്യൂ: