Pathira Story

പാതിരാ സ്റ്റോറി

✨ രഹസ്യങ്ങളുടെയും horror കഥകളുടെയും ലോകം
👻 ഹോറർ കഥകൾ 🕵️ ക്രൈം ത്രില്ലർ കഥകൾ ⚔️ പ്രതികാര കഥകൾ ✍️ അനുഭവങ്ങൾ
✍️ Shadow Queen 👑 📅 June 10, 2026 💬0 Comments

തട്ടിയെടുത്ത മണ്ണിന്റെ ശാപം part 1

👁️ Loading views...
മലനിരകളുടെ താഴ് വാരത്തുള്ള നീലഗിരി പുരം എന്ന ഗ്രാമം. 

പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമെങ്കിലും, ഈ ഗ്രാമം കാലങ്ങളായി ഒരു ഇരുണ്ട നിഴലിലാണ്. 

അവിടത്തെ പ്രമാണിയായ രഘുവിന്റെയും അയാളുടെ മകൻ രാജേഷിന്റെയും വാക്കാണ് അവിടുത്തെ നിയമം.

 തങ്ങളുടെ അധികാരം ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുക എന്നത് അവരുടെ വിനോദമായിരുന്നു.

മാധവനും ഉഷയും വർഷങ്ങളായി ഈ ഗ്രാമത്തിൽ കഷ്ടപ്പെട്ട് ജീവിക്കുന്നവരാണ്.

 മാധവൻ ഒരു സാധാരണ കർഷകനാണ്. 
ഉഷ തുന്നൽ ജോലി ചെയ്തും കൂലിപ്പണിക്ക് പോയും കുടുംബത്തെ താങ്ങിനിർത്തുന്നു.

 അവർക്ക് രണ്ട് പെൺമക്കളാണ്.
ഗായത്രി മൂത്തവൾ. 
പഠനം കഴിഞ്ഞ ശേഷം തൊട്ടടുത്തുള്ള ചെറിയൊരു സ്ഥാപനത്തിൽ ജോലിക്ക് പോകുന്നു. 

കുടുംബത്തിന്റെ ഏക പ്രതീക്ഷയാണവൾ.

 അഭിമാനിയായ അവൾക്ക് ഈ ഗ്രാമത്തിലെ അക്രമങ്ങൾ കണ്ടാൽ സഹിക്കില്ല.


ഇളയ മകൾ സാവിത്രി അവൾ ഇപ്പോഴും വിദ്യാർത്ഥിനിയാണ്. 

പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി അവൾ ഉഷയുടെ അമ്മയുടെ വീട്ടിലാണ് താമസിക്കുന്നത്.

 മുത്തശ്ശിയുടെ ഏകാന്തതയ്ക്ക് കൂട്ടായും, ശാന്തമായി ഇരുന്ന് പഠിക്കാനും വേണ്ടിയാണ് അവൾ അവിടെ നിൽക്കുന്നത്..


എന്നാൽ, മാധവന്റെയും ഉഷയുടെയും ജീവിതത്തിലേക്ക് രഘുവും രാജേഷും നോട്ടമിട്ടു. 

 ആ നാട്ടിലെ എല്ലാവർക്കും ഒരു സഹായം ആയിരുന്നു മാധവൻ..

ആളുകളുടെ കണ്ണിൽ ഉണ്ണി ..
 ആ ഗ്രാമത്തിന്റെ ഭംഗി കണ്ട് അവിടെ പുറത്തുനിന്ന് വന്ന രണ്ട് കമ്പനി ഉദ്യോഗസ്ഥർ റിസോർട്ട് പണിയാൻ തീരുമാനിച്ചു..

 അതിൻറെ ഭാഗമായി രഘുവിനെ കണ്ടെത്തി..

 അവർക്ക് ഏറ്റവും അനുയോജ്യമായി തോന്നിയത് മാധവന്റെ ഒരേക്കർ സ്ഥലം ആയിരുന്നു.. 

അതൊരു പുഴയുടെ സൈഡിൽ മരങ്ങൾക്കിടയിൽ മലയുടെ ഭംഗി ഉൾക്കൊണ്ട് നിൽക്കുന്ന ഒരേക്കർ സ്ഥലം.. 

അത് കൊടുക്കുകയാണെങ്കിൽ പറയുന്ന പൈസ രഘുവിന് കൊടുക്കാമെന്ന് കമ്പനി ഉദ്യോഗസ്ഥൻ വാഗ്ദാനം നൽകി..

 ആ പണം മോഹിച്ച അവർ മാധവന്റെ പുറകെ കൂടി.. 

ആദ്യം പൈസ കൊടുത്ത് അതായത് തുച്ഛമായ പൈസ കൊടുത്ത് സ്ഥലം തട്ടിയെടുക്കാൻ ആയിരുന്നു അവരുടെ പ്ലാൻ.. 

അതിനു വേണ്ടി രാജേഷ് ഗായത്രിയെ പലതവണ അധിക്ഷേപിക്കുകയും വഴിയിൽ തടഞ്ഞു നിർത്തി ശല്യപ്പെടുത്തുകയും ചെയ്തു.

 മാധവനും ഉഷയും ചോദ്യം ചെയ്യാൻ ചെന്നപ്പോൾ, അവർക്ക് നേരിടേണ്ടി വന്നത് ക്രൂരമായ മർദ്ദനങ്ങളും അപമാനങ്ങളും മാത്രം.


ഗായത്രിയുടെ കണ്ണിലെ തിളക്കം ഇപ്പോൾ ഒരു ഭയമായി മാറിയിരിക്കുന്നു. 

ഇളയ മകൾ മുത്തശ്ശിയുടെ വീട്ടിൽ സുരക്ഷിതയാണെന്ന് അവർ കരുതിയെങ്കിലും, രാജേഷിന്റെ കണ്ണുകൾ അങ്ങോട്ടേക്കും നീളുന്നതായി അവർ ഭയപ്പെടുന്നു.

 ആ ഗ്രാമത്തിലെ മലകളും പുഴകളും പോലെ തന്നെ നിശബ്ദരായ ആ കുടുംബം, ഉള്ളിൽ പകയുടെ കനലുകൾ എരിച്ചുകൊണ്ട് ജീവിക്കുകയാണ്.