✍️ Shadow Writter
📅 June 21, 2026
💬0 Comments
അദൃശ്യവേട്ട Part 1
👁️ Loading views...
മണ്ണാർക്കാടിന്റെ കുളിരുള്ള പ്രഭാതം. കോടമഞ്ഞ് മൂടിയ ആ കൊച്ചുഗ്രാമം.
പതിവിന് വിപരീതമായി അന്ന് ഉണർന്നത് ഒരു നിലവിളി കേട്ടുകൊണ്ടാണ്.
ഗ്രാമത്തിലെ പ്രമാണിമാരിൽ ഒരാളും, വലിയൊരു റബ്ബർ എസ്റ്റേറ്റ് ഉടമയുമായ തോമസ് കുരുവിള കൊല്ലപ്പെട്ടിരിക്കുന്നു..!!!!
അദ്ദേഹത്തിന്റെ വലിയ തറവാട് വീടിന്റെ പൂമുഖത്തെ ചാരുകസേരയിൽ ചാരിക്കിടക്കുന്ന പോലെ ആയിരുന്നു മൃതദേഹം... പക്ഷേ ആ മുഖത്ത് എന്തോ ഒരു ഭയം ഉണ്ടായിരുന്നു... എന്തിനെയോ കണ്ട് വല്ലാതെ ഭയപ്പെട്ടിരുന്നത് പോലെ...
സൈറൺ മുഴക്കി പോലീസ് ജീപ്പ് മുറ്റത്ത് വന്ന് നിന്നു. സി.ഐ ഹരിദാസ് വണ്ടിയിൽ നിന്നിറങ്ങി.
വളരെ ശാന്തനായ, എന്നാൽ കൂർമ്മ ബുദ്ധിയുള്ള അഗ്രകണ്യനായ ഒരു ഉദ്യോഗസ്ഥനാണ് ഹരിദാസ്.
ചുറ്റും കൂടിനിൽക്കുന്ന ജനക്കൂട്ടത്തെ പോലീസുകാർ മാറ്റിനിർത്തി.
"എല്ലാവരും ഒന്ന് ഒതുങ്ങി നിന്നെ, സാർ ഒന്ന് കേറിപ്പോക്കോട്ടെ".
കോൺസ്റ്റബിൾ മണികണ്ഠൻ കൂട്ടം കൂടി നിന്നവരോട് പറഞ്ഞ് ആൾക്കാരെ മാറ്റി..
ഹരിദാസ് മൃതദേഹത്തിനടുത്തേക്ക് നടന്നു.
വളരെ വൈദഗ്ധ്യമുള്ള ഒരാളാണ് കൃത്യം നടത്തിയിരിക്കുന്നത്.
ഒരു മൽപ്പിടുത്തം നടന്നതിന്റെ യാതൊരു ലക്ഷണവും അവിടെയില്ല. തോമസ് കുരുവിളയെ വളരെ അടുത്ത് പരിചയമുള്ള ആരോ ആകാം ഇതിന് പിന്നിലെന്ന് ഹരിദാസ് ഊഹിച്ചു.
പക്ഷേ യാതൊരു മൽപ്പിടുത്തവും ഇല്ലാതെ എങ്ങനെ കൃത്യം നടത്തി....???
പെട്ടെന്നാണ് ഹരിദാസിന്റെ കണ്ണുകൾ തോമസിന്റെ വലതുകൈയ്യിൽ ഉടക്കിയത്.
മരിച്ചു മരവിച്ച ആ വിരലുകൾക്കുള്ളിൽ എന്തോ ഒന്ന് അയാൾ ഇറുകിപ്പിടിച്ചിട്ടുണ്ട്.
ഫോറൻസിക് വിദഗ്ധന്റെ സഹായത്തോടെ ഹരിദാസ് ആ വിരലുകൾ പതുക്കെ വിടർത്തി.
ചോര പുരണ്ട, മടക്കിവെച്ച ഒരു ചെറിയ കടലാസ് കഷണം..!!
ഹരിദാസ് തന്റെ ഗ്ലൗസ് ഇട്ട കൈകൾ കൊണ്ട് ആ കടലാസ് നിവർത്തി. വളരെ മനോഹരമായ കയ്യക്ഷരത്തിൽ ചുവന്ന മഷി കൊണ്ട് അതിൽ ഇങ്ങനെ എഴുതിയിരുന്നു:
"ദുഷ്ടന്റെ വഴി കർത്താവിന് വെറുപ്പാകുന്നു; നീതിയെ പിന്തുടരുന്നവനേയോ അവിടുന്ന് സ്നേഹിക്കുന്നു."*
**(സദൃശ്യവാക്യങ്ങൾ 15:9)**
ഹരിദാസിന്റെ നെറ്റി ചുളിഞ്ഞു. ഇതൊരു ഭീഷണിയാണോ..??
അതോ ഒരു ന്യായീകരണമാണോ..??
തോമസ് കുരുവിള ചെയ്ത ഏതെങ്കിലും പാപത്തിനുള്ള ശിക്ഷയാണോ ഈ കൊലപാതകം?
കൊലയാളി വളരെ വ്യക്തമായ ഒരു സന്ദേശം നൽകാൻ ശ്രമിക്കുകയാണ്.
ഇതൊരു സാധാരണ കൊലപാതകമല്ലെന്ന് ഹരിദാസിന് ഉറപ്പായി.
കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ വേണ്ടി ഹരിദാസ് ചുറ്റും നോക്കുന്നതിനിടയിൽ അയാളുടെ പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ ശബ്ദിച്ചു. പാലക്കാട് കൺട്രോൾ റൂമിൽ നിന്നാണ്.
"ഹലോ, സുരേഷ്കുമാർ സ്പീക്കിങ്..."
മറുതലയ്ക്കൽ നിന്നുള്ള സന്ദേശം കേട്ട് ഹരിദാസിന്റെ മുഖം വിളറി. അയാൾ ഞെട്ടലോടെ തന്റെ മുന്നിൽ കിടക്കുന്ന തോമസ് കുരുവിളയുടെ മൃതദേഹത്തിലേക്ക് നോക്കി.
"എന്താ സാർ.. എന്ത് പറ്റി?" കൂടെയുണ്ടായിരുന്ന എസ്.ഐ ചോദിച്ചു.
ഹരിദാസ് ഫോൺ കട്ട് ചെയ്ത്, എസ്.ഐയുടെ മുഖത്തേക്ക് നോക്കി ഗൗരവത്തിൽ പറഞ്ഞു,
"മണ്ണാർക്കാട് നിന്ന് പത്ത് കിലോമീറ്റർ അകലെ കാഞ്ഞിരപ്പുഴയിൽ ഒരു കൊലപാതകം കൂടി നടന്നിരിക്കുന്നു. റിട്ടയേർഡ് ഹെഡ്മാസ്റ്റർ രാമചന്ദ്രൻ മാസ്റ്ററാണ് കൊല്ലപ്പെട്ടത്."
"അതിന് സാർ എന്തിനാ ഇത്ര ഞെട്ടുന്നത്?" എസ്.ഐക്ക് കാര്യം മനസ്സിലായില്ല.
ഹരിദാസ് പതുക്കെ പറഞ്ഞു, "അവിടെയും മൃതദേഹത്തിന്റെ വലതുകൈയ്യുടെ ഉള്ളിൽ ചോര പുരണ്ട ഒരു കുറിപ്പുണ്ടായിരുന്നു.
അതിലും എഴുതിയിരിക്കുന്നത് ഒരു ബൈബിൾ വാക്യമാണ്..!!
കൊലയാളി തന്റെ വേട്ട തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.
📚 Related Stories
Edit Comment
Are you sure you want to delete this comment?
📢 ഈ കഥ കൂട്ടുകാർക്കും ഷെയർ ചെയ്യൂ: