Pathira Story

പാതിരാ സ്റ്റോറി

✨ രഹസ്യങ്ങളുടെയും horror കഥകളുടെയും ലോകം
👻 ഹോറർ കഥകൾ 🕵️ ക്രൈം ത്രില്ലർ കഥകൾ ⚔️ പ്രതികാര കഥകൾ ✍️ അനുഭവങ്ങൾ
✍️ Shadow Queen 👑 📅 June 09, 2026 💬0 Comments

അണയാത്ത മണ്ണെണ്ണ വിളക്കും നിഗൂഢതകളും part 1

👁️ Loading views...
പച്ചപ്പിനാൽ ചുറ്റപ്പെട്ട ഗ്രാമമായിരുന്നു ഗോകുലിന്റേത്.

 അച്ഛൻ മാധവൻ, അമ്മ ലത, അനിയത്തി മീനാക്ഷി എന്നിവരോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്ന ഒരു പത്താം ക്ലാസ്സുകാരൻ.

 വീടിനടുത്തുള്ള സ്‌കൂളിൽ തന്നെയായിരുന്നു അവന്റെ പഠനം. അനിയത്തി അവനെക്കാൾ 5 വയസ്സ് വ്യത്യാസം.. 

അവർ ഒന്നിച്ച് ആണ് പഠിക്കാൻ ആയി പോകുന്നത്.

 എന്നാൽ പ്ലസ് വണ്ണിന് ചേരാൻ സമയം ആകുമ്പോൾ അവൻ്റെ നാട്ടിൽ അടുത്ത് ഒന്നും സ്കൂൾ ഉണ്ടായിരുന്നില്ല.. 

അവനെ നന്നായി പടിപ്പിക്കണം എന്ന് ആയിരുന്നു അഛൻ മാധവൻ്റെ ആഗ്രഹം..

അങ്ങനെ അവൻ്റെ 10 ക്ലാസ് പഠിത്തം കഴിഞ്ഞു.. 

ഇനി എവിടെ അവനെ പ്ലസ് വൺ പഠിക്കുന്നതിന് വേണ്ടി വിടും എന്ന് ആലോചിച്ച് ഇരിക്കുന്ന സമയത്ത് ആണ്..

 ലതയുടെ അമ്മ വിളിക്കുന്നത്. 

അവിടെ നിർത്തി അവനെ പഠിപ്പിക്കാം..

 അതാകുമ്പോൾ അവിടെ അടുത്ത് ഉള്ള കോളേജിൽ പഠിക്കുകയും ചെയ്യാം..

അവിടെ വീട്ടിൽ നിന്നും ഏകദേശം 10 മിനിറ്റ് നടന്നാൽ കോളേജ് എത്തി..

ഇവിടെ ആണെങ്കിൽ അവൻ കളിച്ച് നടക്കും..

 അവിടെ ആക്കുമ്പോൾ നന്നായി പിടിക്കും അതും അല്ല.. 

അമ്മക്ക് ഒരു കൂട്ടും ആകും എന്ന് പറഞ്ഞു കൊണ്ട് ലത അവനെ ലതയുടെ വീടായ  
പുതുമല തറവാട്ടിലേക്ക് അയക്കാൻ തീരുമാനിച്ചു.

 ഒരു ഉൾപ്രദേശത്ത്, ആരുമില്ലാത്ത വലിയൊരു പറമ്പിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു പഴയ തറവാട്. 

എങ്കിൽ 10 മിനിറ്റോളം ആ തറവാട്ടിൽ നിന്ന് നടന്നാൽ ഒരു ചെറിയ നഗരത്തിൽ എത്താം..

ഗോകുലിന് അവിടെ പോകാൻ ഒട്ടും താൽപ്പര്യമില്ലായിരുന്നു.