കുളക്കരയിലെ കൊലപാതകം part 10
ആകാശ് ജോലിയില്ലാതെ കഷ്ടപ്പെട്ടിരുന്ന സമയത്താണ് സത്യദാസിന്റെ ഓഫീസിൽ ജോലി ചെയ്തിരുന്ന അഞ്ജലിയെ അവൻ കാണുന്നത്.
അവൾക്ക് ജോലി കിട്ടാനും കരിയറിൽ ഉയരാനും ആകാശ് വലിയ പിന്തുണ നൽകി.
അവളുടെ വീട്ടിലെ ദുരിതങ്ങൾ മാറ്റി വലിയ വരുമാനം ലഭിക്കാൻ അവൻ സഹായിച്ചു.
എന്നാൽ, തമാശരൂപേണ ഒരു സുഹൃത്ത് ചോദിച്ച ചോദ്യം"അവൾക്ക് പകരം നിനക്ക് അവിടെ ജോലി ചെയ്തൂടെ?"ആകാശിൽ ഒരു മാരകമായ ആഗ്രഹമായി മാറി.
ആ നല്ല സ്നേഹം ക്രമേണ പകയായി വളർന്നു. അവൾക്ക് പകരം താൻ ആണ് ജോലിയിൽ അവളെ സഹായിക്കുന്നത് എന്ന് സത്യ ദാസിനോട് അവൻ പറഞ്ഞു..
അങ്ങനെ എങ്കിൽ അവൾക്ക് പകരം അവളെ മാറ്റി നീ ആ പൊസിഷനിലേക് വരാൻ സത്യ ദാസ് പറഞ്ഞു..
അയാൾക്കും അവൻ്റെ വർക്ക് ഒത്തിരി ഗുണം ചെയ്തിരുന്നു.. അങ്ങനെ അവളോട് പറഞ്ഞപ്പോൾ.
അവൾ ആ ജോലി വിട്ട് കളയാൻ തയ്യാർ അല്ലായിരുന്നു.. ആ ജോലിയോട് ഉള്ള..
അമിതമായ സ്വാർത്ഥത മൂലം, തനിക്ക് പകരം അവൾ ഉയർന്ന നിലയിൽ ഇരിക്കുന്നത് സഹിക്കാൻ കഴിയാതെ ആകാശ് അഞ്ജലിയെ നിഷ്കരുണം ഇല്ലാതാക്കി!
ആരും അറിയാതെ ആ കൊലപാതകം ഒതുക്കിത്തീർത്തത് സത്യദാസ് ആയിരുന്നു.
പക്ഷേ, കഥ അവിടെ അവസാനിച്ചില്ല.
മരണശേഷവും അഞ്ജലിയുടെ ആത്മാവ് ആകാശിനെ വിട്ടിരുന്നില്ല. ഏതു നിമിഷവും തന്നെ തേടി അവൾ വരുമെന്ന ഭയത്തിൽ സാബുവിനോട് ആകാശ് എല്ലാം തുറന്നു പറഞ്ഞിരുന്നു.
മാധവൻ സാറിന്റെ മുന്നിൽ വെച്ച് സാബു വിങ്ങിപ്പൊട്ടി, "സാർ, ആകാശ് മരിച്ചത് ഒരു മനുഷ്യന്റെ കൈകൊണ്ടല്ല!
അഞ്ജലിയുടെ ആത്മാവാണ് അവനെ കൊന്നത്! ആകാശിന്റെ മരണം അഞ്ജലി ആസൂത്രണം ചെയ്തതാണ്.
സത്യദാസ് സാർ ആ കൊലപാതകത്തിന് കൂട്ടുനിന്നതുകൊണ്ട്, അവൾ സത്യദാസ് സാറിനെയും ഈ നിലയിൽ ആക്കി..
അത് സത്യദാസ് സാർ തന്നെ ചെയ്തതാണെന്ന് വരുത്തിത്തീർത്തതും അവൾ തന്നെയാണ്!"
മാധവൻ സാർ തരിച്ചുനിന്നുപോയി.
സത്യദാസിനെ ചോദ്യം ചെയ്തപ്പോൾ അയാൾ സമ്മതിക്കാതിരുന്നത്, താൻ ചെയ്ത കുറ്റം കൊണ്ട് അല്ല ആകാശ് മരിച്ചത് എന്ന് അയാൾക്ക് ഉറപ്പ് ആയിരുന്നു.
സത്യദാസിനെ ബലിയാടാക്കി അഞ്ജലി തന്റെ പക തീർത്തു.
ആ അപ്പാർട്ട്മെന്റിലെ തണുത്ത കാറ്റ് മാധവൻ സാറിന്റെ മുഖത്ത് തട്ടിയപ്പോൾ, അദ്ദേഹം തിരിച്ചറിഞ്ഞു
ഇനി ഈ കേസിൽ നിയമത്തിന് ചെയ്യാൻ ഒന്നുമില്ല.
പ്രതികൾക്ക് ശിക്ഷ ലഭിച്ചു കഴിഞ്ഞിരിക്കുന്നു, പക്ഷേ അത് മനുഷ്യനീതിക്കപ്പുറമുള്ള ഒരു പ്രതികാരത്തിന്റെ അന്ത്യമായിരുന്നു.
ആകാശിന്റെ മരണത്തിന് പിന്നിലെ രഹസ്യം അനാവരണം ചെയ്യപ്പെട്ടെങ്കിലും, ആ പഴയ കുളക്കരയിൽ ഇന്നും ആത്മാക്കളുടെ തേങ്ങലുകൾ ബാക്കിയുണ്ട്.
മാധവൻ സാർ ദൂരേക്ക് നോക്കി നെടുവീർപ്പിട്ടു, നീതി അർഹിച്ചവരിൽ എത്തിയിരിക്കുന്നു.