✍️ Shadow Queen 👑
📅 June 18, 2026
💬0 Comments
മുടിയുടെ ശാപം part 1
👁️ Loading views...
ഒരു കാടിനോട് ചേർന്ന് കിടക്കുന്ന ആ പഴയ തറവാട്.
നൂറ്റാണ്ടുകൾ പഴക്കമുള്ള മരത്തൂണുകളും, ഇരുണ്ട ഇടനാഴികളും, എപ്പോഴും നനവ് തങ്ങിനിൽക്കുന്ന മുറ്റവുമുള്ള ആ വീടിന് ഒരു പ്രത്യേകതയുണ്ട്;
അവിടെ വെളിച്ചം പോലും മടിച്ചാണ് കടന്നുവരുന്നത്.
അത്രക്ക് ഒരു ഭയം തോന്നുന്ന രീതിയിൽ ആണ്..
ആ തറവാട്ടിൽ ഇപ്പോൾ രണ്ട് പേർ മാത്രമേയുള്ളൂ..
അതിസുന്ദരിയായ മായയും, അവളുടെ അച്ചമ്മയും.
അച്ഛനും അമ്മയും ഒരു കാർ അപകടത്തിൽ മരിച്ചതോടെയാണ് മായ അച്ചമ്മയുടെ സംരക്ഷണത്തിലേക്ക് മാറിയത്.
മായയുടെ സൗന്ദര്യം നാട്ടിൽ പാട്ടാണ്.
കറുത്ത കാർമേഘം പോലെ അര കവിഞ്ഞു കിടക്കുന്ന നീണ്ട മുടി, ആഴമുള്ള കണ്ണുകൾ.
ആരും ഒന്ന് നോക്കി പോകും അവളെ കണ്ടാൽ..
അവളുടെ മുടി ആയിരുന്നു ഏറ്റവും കൂടുതൽ ആളുകൾ കണ്ട് കൊതിക്കുന്നത്..
ദിവസവും വൈകുന്നേരം നാല് മണിയാകുമ്പോൾ മായ തയ്യൽ ക്ലാസിലേക്ക് ഇറങ്ങും.
കാടും പടർപ്പും പിടിച്ച ആ വഴിയിലൂടെയുള്ള നടത്തം മായയ്ക്ക് പേടിപ്പെടുത്തുന്ന ഒന്നായിരുന്നില്ല.
പകരം, ആ വഴിയിൽ തങ്ങളെത്തന്നെ നോക്കി നിൽക്കുന്ന രണ്ട് യുവാക്കൾ രാഹുലും പ്രവീണും ആയിരുന്നു അവൾക്ക് ശല്യം.
തയ്യൽ ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോൾ അവർ മനപ്പൂർവ്വം വഴിയടച്ചു നിൽക്കും.
കളിയാക്കലുകളും അശ്ലീലമായ നോട്ടങ്ങളും പതിവായപ്പോൾ മായ ഒടുവിൽ പൊട്ടിത്തെറിച്ചു.
അന്ന് വൈകുന്നേരം, അവളോട് അവരിൽ ഒരാളായ രാഹുൽ പ്രണായ ർഭ്യർഥന നടത്തി..
അത് കേട്ടതും ദേഷ്യത്തിൽ അവൾ വീട്ടിലേക്ക് നടന്നു..
പെട്ടന്ന് പുറകിൽ നിന്ന് അവളുടെ കയ്യിൽ അവൻ പിടിച്ച് അവളെ നിർത്തി.. ..
വീണ്ടും വീണ്ടും അവൻ അവളോട് പ്രണയ അഭ്യർത്ഥന നടത്തി..
ഒന്നും മിണ്ടാതെ രാത്രി തറവാട്ടിൽ തിരിച്ചെത്തിയ മായ അച്ചമ്മയുടെ മുറിയിലേക്ക് കയറി.
അച്ചമ്മ നല്ല ഉറക്കത്തിലാണ്.
മായ കണ്ണാടിയുടെ മുന്നിൽ ചെന്ന് തന്റെ നീണ്ട മുടിയിൽ തലോടി.
കണ്ണാടിയിലെ പ്രതിബിംബത്തിൽ താൻ മാത്രമല്ല, തന്റെ പിന്നിൽ വായുവിൽ ഒഴുകിനടക്കുന്ന അനേകം നീണ്ട മുടികൾ കൂടി അവൾ കണ്ടു.
അവൾ ചിരിച്ചു, പക്ഷേ ആ ചിരി മായയുടേതായിരുന്നില്ല.
അന്ന് രാത്രി, വീടിന്റെ മുകൾ നിലയിൽ നിന്ന് അർദ്ധരാത്രിയിൽ ആരോ നടക്കുന്ന ശബ്ദം കേട്ട് അച്ചമ്മ ഉണർന്നു.
മായയുടെ മുറിയിൽ നിന്ന് ഒരു തുന്നൽ യന്ത്രത്തിന്റെ ശബ്ദം കേൾക്കാം...
വളരെ വേഗത്തിൽ... വളരെ ആവേശത്തോടെ...
📚 Related Stories
Edit Comment
Are you sure you want to delete this comment?
📢 ഈ കഥ കൂട്ടുകാർക്കും ഷെയർ ചെയ്യൂ: