Pathira Story

പാതിരാ സ്റ്റോറി

✨ രഹസ്യങ്ങളുടെയും horror കഥകളുടെയും ലോകം
👻 ഹോറർ കഥകൾ 🕵️ ക്രൈം ത്രില്ലർ കഥകൾ ⚔️ പ്രതികാര കഥകൾ ✍️ അനുഭവങ്ങൾ
✍️ Shadow Queen 👑 📅 June 18, 2026 💬0 Comments

മുടിയുടെ ശാപം part 3

👁️ Loading views...
രാഹുലിന്റെ മരണം ഗ്രാമത്തിൽ വലിയ ചർച്ചാവിഷയമായി മാറിയെങ്കിലും, മായയുടെ ജീവിതത്തിൽ വലിയ മാറ്റമൊന്നും സംഭവിച്ചില്ല. 

തറവാടിന്റെ ഇരുളിലേക്ക് അവൾ പൂർണ്ണമായും ഉൾവലിഞ്ഞു. കുറച്ചു ദിവസങ്ങൾക്ക് ശേഷം, അസാധാരണമായ ഒരു ശാന്തതയോടെ അവൾ വീണ്ടും തയ്യൽ ക്ലാസിലേക്ക് പോകാൻ തുടങ്ങി.

 പഴയതുപോലെ തുന്നൽ യന്ത്രത്തിന്റെ ശബ്ദം രാത്രികളിൽ തറവാടിന്റെ മതിലുകൾക്കുള്ളിൽ ഉയർന്നു കേട്ടു.

ക്ലാസിൽ വെച്ച് മായയുടെ അടുത്ത സുഹൃത്തായ മീര അവളോട് തന്റെ പുതിയ പ്രണയത്തെക്കുറിച്ച് വാചാലയായി.

 മീര ഒരു പയ്യനെ പ്രണയിക്കുന്നുണ്ടായിരുന്നു, അർജുൻ.

 മീരയുടെ നിർബന്ധത്തിന് വഴങ്ങി അർജുനും മായയും പരിചയപ്പെട്ടു. 

വളരെ മാന്യനായ, സൗമ്യമായ പെരുമാറ്റമുള്ള അർജുൻ വളരെ പെട്ടെന്ന് തന്നെ മായയുമായി നല്ല സൗഹൃദത്തിലായി.

 അർജുൻ മായയെ ഒരു സഹോദരിയെപ്പോലെ കണ്ടു. 

 ഒരിക്കൽ അവർ സംസാരിച്ച് കൊണ്ട് ഇരിക്കുന്ന സമയം മായയുടെ മുടി ആയിരുന്നു അന്നത്തെ അവരുടെ സംസാര വിഷയം.. 

ഒരുപാട് മുടി ആയാൽ അത് നല്ലത് അല്ല എന്ന് തമാശക് ആണെങ്കിലും അർജുൻ അവളോട് പറഞ്ഞതും ഒന്നും മിണ്ടാതെ മായ ദേഷ്യത്തിൽ അവരുടെ അടുത്ത് നിന്ന് പോയി.. 

മായയുടെ സൗന്ദര്യത്തിനപ്പുറം, മുടി ആയിരുന്നു ആരും കൊതിച്ച് പോകുന്നത്..

പിന്നീട് 
മായയുടെ കൂടെ സമയം ചെലവഴിക്കാൻ തുടങ്ങിയതോടെ അർജുന്റെ സ്വഭാവം മാറിത്തുടങ്ങി.

 അവൻ വല്ലാതെ മെലിഞ്ഞു, ഉറക്കമില്ലായ്മ അവനെ തളർത്തി. 

പലപ്പോഴും അർജുൻ മീരയോട് പറയുമായിരുന്നു, "മായയുടെ കൂടെ ഇരിക്കുമ്പോൾ എനിക്ക് എന്തോ ഒരസാധാരണത്വം അനുഭവപ്പെടുന്നുണ്ട്. 


ചില ദിവസങ്ങളിൽ, മീരയെ കാണാൻ ചെല്ലുന്ന അർജുൻ മായയുടെ വീട്ടുമുറ്റത്ത് വെച്ച് അവളെ കാണാറുണ്ട്. 

മായ അപ്പോൾ തന്റെ നീണ്ട മുടി കോതി മിനുക്കിക്കൊണ്ടിരിക്കുകയാവും. 

ഒരു ദിവസം രാവിലെ, മീരയുടെ അലറിക്കരച്ചിൽ ആ തയ്യൽ ക്ലാസിനെ നടുക്കി. 

അർജുൻ മരിച്ചിരിക്കുന്നു.


 രാഹുലിനെപ്പോലെ തന്നെ, ശരീരത്തിൽ മുറിവുകളൊന്നുമില്ലാതെ, വല്ലാത്ത ഭയത്തോടെ അവൻ കിടക്കുന്നു.

 പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും മരണകാരണം വ്യക്തമല്ല.

 ഹൃദയസ്തംഭനമെന്നാണ് അവർ പറഞ്ഞത്. എന്നാൽ അർജുന്റെ ശവശരീരത്തിന് ചുറ്റും കറുത്ത ചെറിയ നൂലുകൾ ചിതറിക്കിടപ്പുണ്ടായിരുന്നു. 

അത് തയ്യൽ ക്ലാസിലെ മെഷീനിൽ ഉപയോഗിക്കുന്ന തരം നൂലുകളാണെന്ന് കണ്ടപ്പോൾ എല്ലാവരും മീരയുടെ മുഖത്തേക്ക് നോക്കി.

മായ നിസംഗയായി അവിടെ നിന്നു.

 അവളുടെ കണ്ണുകളിൽ സങ്കടം ഉണ്ടായിരുന്നില്ല, പകരം ആ പഴയ ക്രൂരമായ തിളക്കം മാത്രം. 

അന്ന് രാത്രി, അച്ചമ്മ മായയുടെ മുറിയിൽ ഭയത്തോടെ എത്തി. 

മായ തുന്നൽ യന്ത്രത്തിൽ എന്തോ തുന്നുകയായിരുന്നു. 

അച്ചമ്മ അടുത്തുചെന്ന് നോക്കിയപ്പോൾ ഞെട്ടിപ്പോയി! അവൾ തുന്നുന്നത് രണ്ട് ആൺ കുട്ടികൾ പോലെ തോന്നുന്ന പാവയാണ്. 

പെട്ടെന്ന് മായ അച്ചമ്മയെ നോക്കി ചിരിച്ചു. ആ ചിരിയിൽ നൂറ് കണക്കിന് സ്ത്രീകളുടെ ശബ്ദം ഒന്നിച്ച് മുഴങ്ങുന്നതുപോലെ അച്ചമ്മയ്ക്ക് തോന്നി.

 മായ പറഞ്ഞു, "അച്ചമ്മാ, ഇനി ഞാൻ തുന്നാൻ പോകുന്നത് മറ്റൊന്നാണ്... 

അച്ചമ്മയുടെ കണ്മുന്നിൽ വെച്ച്, മായയുടെ നീണ്ട മുടിയിഴകൾ സ്വയം അനങ്ങി..

 ആരോ തഴുകുന്ന പോലെ തോന്നുന്ന രീതിയിൽ മുടികൾ ആടുന്നു.. 

ഭയന്ന് വിറച്ച അച്ചമ്മ ആ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും വാതിൽ തനിയെ അടഞ്ഞു.