✍️ Shadow Queen 👑
📅 June 18, 2026
💬0 Comments
മുടിയുടെ ശാപം part 5
👁️ Loading views...
ആ നിമിഷം കണ്ട കാഴ്ചയിൽ നിന്ന് മീര ബോധം മറഞ്ഞു വീഴാതിരുന്നത് അത്ഭുതം തന്നെയായിരുന്നു.
ആ മുറിയിലെ ഇരുട്ടിൽ നിന്ന് ഉയർന്നുവന്ന രൂപവും, ആ കണ്ണാടിയിലെ ഭയാനകമായ പ്രതിബിംബവും കണ്ട മാത്രയിൽ മീര താഴേക്ക് ഓടി.
മായ അപ്പോഴും താഴെ ദീപവുമായി നിൽക്കുന്നുണ്ടായിരുന്നു.
മീര അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ, ജീവനും കൊണ്ട് ഇരുട്ടിലൂടെ ഓടി വീട്ടിലെത്തി.
പക്ഷേ, മീര വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.
രാഹുലിനെയും അർജുനെയും പോലെ താനും മരണത്തിന് കീഴടങ്ങാൻ പോവുകയാണോ?
അല്ല, അവൾ ആ സത്യം കണ്ടെത്താൻ തന്നെ തീരുമാനിച്ചു. പിറ്റേന്ന് തന്നെ അവൾ വീണ്ടും ആ തറവാട്ടിലെത്തി.
മായ തയ്യൽ ക്ലാസിലേക്ക് പോയിരിക്കുന്ന സമയം നോക്കിയാണ് അവൾ എത്തിയത്.
തറവാടിന്റെ വരാന്തയിൽ അച്ചമ്മ തനിച്ചിരിപ്പുണ്ടായിരുന്നു.
മീരയെ കണ്ടതും അച്ചമ്മയുടെ കണ്ണുകളിൽ വലിയൊരു ഭയത്തിന്റെ തണൽ വീണു.
"മോളേ... നീ ഇങ്ങോട്ട് വരരുതായിരുന്നു," അച്ചമ്മ വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു.
മീര അച്ചമ്മയുടെ അടുത്തുചെന്നിരുന്നു. രാഹുലിന്റെയും അർജുന്റെയും മരണത്തെക്കുറിച്ച്, താൻ കണ്ട ഭയാനകമായ കാര്യങ്ങളെക്കുറിച്ച് അവൾ തുറന്നു പറഞ്ഞു.
ഒടുവിൽ, അച്ചമ്മ തേങ്ങലുകളോടെ ആ സത്യം വെളിപ്പെടുത്തി.
"ഇതൊരു സാധാരണ വീടല്ല മോളേ...
ഇതൊരു ശാപം പേറുന്ന തറവാടാണ്. പണ്ട്, നൂറ്റാണ്ടുകൾക്ക് മുമ്പ്, ഈ തറവാട്ടിലെ ഒരു പെൺകുട്ടി അവളുടെ അമിതമായ മുടിയുടെ നീളം കൊണ്ട് ഒരു വലിയ അപകടത്തിൽ പെട്ടു.
വർഷങ്ങൾക്ക് മുമ്പ് എൻ്റെ വല്യമ്മയുടെ മകൾ..അതീവ സുന്ദരി ആയിരുന്നു..
അവളെ കാണുമ്പോൾ എല്ലാം അവളുടെ മുടിയിൽ ആയിരുന്നു കണ്ണ് പതിക്കുന്നത്..
അവളുടെ മുടിയുടെ നീളം ഭംഗിയും കണ്ട് ഒരു വിവാഹ ആലോചന വന്നു..
അങ്ങനെ വിവാഹം കഴിഞ്ഞ് ആറ് മാസം അവൾ മരിച്ചു..
അതൊരു കൊലപാതകം ആയിരുന്നു....
ഇഷ്ടപ്പെട്ട് വിവാഹം കഴിച്ച് ചെന്ന് ഒരു ആഴ്ച കഴിഞ്ഞപ്പോൾ തൊട്ട് അവളുടെ ആ മുടി ഒരു ശാപം ആണെന്ന് ബന്ധുക്കൾ പറഞ്ഞു പരത്തി.
അവന് ഉണ്ടായ എല്ലാം നാശങ്ങൾക്കും കാരണം അവളുടെ നീളം ഏറിയ മുടി ആണെന്ന് അവൻ വിശ്വസിച്ചു..
അങ്ങനെ ഒരു രാത്രി ഈ തറവാട്ടിൽ വെച്ച് അതിനെ ചൊല്ലി അവനും അവളും തമ്മിൽ വഴക്ക് ആയി..
അങ്ങനെ അവളെ അവൻ തന്നെ ഇല്ലാതെ ആക്കി..
അച്ചമ്മ ഒരു ചെറിയ പെട്ടി തുറന്ന് പഴയൊരു ചിത്രം കാണിച്ചു.
ആ ചിത്രത്തിൽ മായയെപ്പോലെയുണ്ട്, പക്ഷേ അവളുടെ മുടിയിഴകൾ പാമ്പുകളെപ്പോലെ വളഞ്ഞ് ആ ശരീരത്തെ വരിഞ്ഞുമുറുക്കി നിൽക്കുന്നു.
"മായ നല്ല കുട്ടിയാണ് മീരാ... പക്ഷേ അവക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മാത്രം എനിക്ക് അറിയില്ല.. .
എപ്പോഴാണോ അവൾ തന്റെ മുടിയിൽ വല്ലാതെ അഭിരമിക്കുന്നത്, അപ്പോഴെല്ലാം അവളുടെ ഉള്ളിൽ മറ്റൊരാൾ ഉണരുകയാണ് തനിക്ക് നഷ്ടപ്പെട്ട സൗന്ദര്യത്തെ പകയോടെ കാണുകയും ചെയ്യുന്നു.
അച്ചമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു.
അപ്പോൾ, തറവാടിന്റെ മുറ്റത്ത് ഒരു കാൽപെരുമാറ്റം കേട്ടു.
തയ്യൽ ക്ലാസ് കഴിഞ്ഞ് മായ തിരിച്ചുവന്നിരിക്കുന്നു.
അച്ചമ്മ ഭയത്തോടെ പറഞ്ഞു, "നീ വേഗം പൊയ്ക്കോളൂ മീരാ! അവൾക്ക് ഇതിന്റെ സൂചന ലഭിച്ചാൽ, നീയും ഇനി ബാക്കിയുണ്ടാകില്ല!"
മീര വേഗം തറവാടിന്റെ പിൻവശത്തേക്ക് നീങ്ങി. പക്ഷേ, മായ നേരെ നടന്നുവന്നത് മീരയുടെ അടുത്തേക്ക് തന്നെയായിരുന്നു.
മീര ഒളിച്ചിരുന്ന് മായയുടെ മുഖത്തേക്ക് നോക്കി.
മായയുടെ കണ്ണുകൾ ഇപ്പോൾ മായയുടേതല്ല, പകരം കറുത്ത മഷിയൊഴിച്ചതുപോലെ വികൃതമായിരുന്നു.
മായ സ്വയം മുടിയിൽ തലോടിക്കൊണ്ട് മന്ത്രിച്ചു, "ഇനി മൂന്നാമത്തെ ഇര കൂടി വരാനിരിക്കുന്നു..."
📚 Related Stories
Edit Comment
Are you sure you want to delete this comment?
📢 ഈ കഥ കൂട്ടുകാർക്കും ഷെയർ ചെയ്യൂ: