Pathira Story

പാതിരാ സ്റ്റോറി

✨ രഹസ്യങ്ങളുടെയും horror കഥകളുടെയും ലോകം
👻 ഹോറർ കഥകൾ 🕵️ ക്രൈം ത്രില്ലർ കഥകൾ ⚔️ പ്രതികാര കഥകൾ ✍️ അനുഭവങ്ങൾ
✍️ Shadow Queen 👑 📅 June 24, 2026 💬0 Comments

"ആ പഴയ വീട്ടിലെ പുതിയ വെളിച്ചം"

👁️ Loading views...

ഗ്രാമത്തിലെ ആ പഴയ ഓടിട്ട വീട് എപ്പോഴും ഒരു മൗനം പേറുന്നതുപോലെയായിരുന്നു.  

അവിടെ  ഒരു അന്ന കുട്ടിയും അവളുടെ അച്ഛനും അമ്മയും ആയിരുന്നു താമസം.. 

ഒരു കുട്ടി മതി, എല്ലാ സ്നേഹവും  അവൾക്ക് കൊടുക്കണം എന്ന് ആയിരുന്നു
 അമ്മ ആനി യുടെ ആഗ്രഹം.

 അങ്ങനെ അന്ന അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ, ഒരു മഴയുള്ള വൈകുന്നേരമാണ്  അവൾ അറിയുന്നത് അമ്മ അവരെ വിട്ട്  പോയി എന്ന്..   

വീട്ടിൽ കഞ്ഞി വെക്കാൻ വിറക് ഇല്ലാതെ മഴ തോർന്നപ്പോൾ കുറച്ച് വിറക് എടുക്കാൻ ഒരു കാടിന് ഉള്ളിലേക്ക് കയറി.. 

പെട്ടെന്ന് ഒരു പേമാരി വന്നു.. കിട്ടിയ വിറകും ആയി വീട്ടിലേക്ക് ഓടുന്ന സമയത്ത് ആണ് വഴുതി കിടന്ന പാറയിൽ കാൽ വഴുതി അവളുടെ അമ്മ ആൻസി.......

അച്ഛൻ രാഘവേട്ടൻ ആകെ തകർന്നുപോയി. പിന്നെ ആ വീട്ടിൽ അച്ഛനും മകൾ അന്നയും മാത്രമായി. 

രാഘവേട്ടൻ കൂലിപ്പണിക്ക് പോകുമ്പോൾ അന്ന തനിച്ചായിരുന്നു, ഏകാന്തതയുടെ വലിയ ഭാരമുള്ള ചുമലുകളിൽ അവൾ അന്ന് ബാല്യത്തെ തള്ളിക്കയറ്റി. 

എപ്പോഴും ഒരു കരച്ചിൽ മാത്രം.. അന്നയെ തനിച്ച് ആക്കി രാഘവന് ജോലിക്ക് പോകാൻ പോലും വയ്യാതെ ആയി..

ഒരു വർഷം കഴിഞ്ഞപ്പോൾ നാട്ടുകാരുടെയും ബന്ധുക്കളുടെയും ഉപദേശങ്ങൾ കേട്ടും പിന്നെ അന്നയെ തനിച്ച് ഇരുത്താൻ കഴിയാത്തത് കൊണ്ടും രാഘവേട്ടൻ രണ്ടാമതൊന്ന് വിവാഹം കഴിച്ചു. 

സുഭദ്രയായിരുന്നു പുതിയ അമ്മ. അന്നക്ക് ആ പേര് കേട്ടപ്പോൾ തന്നെ ഉള്ളിൽ പേടിയായിരുന്നു. 

നാട്ടുകാർ പലരും അന്നയോട് പറയും അഛൻ വേറെ വിവാഹം കഴിച്ചാൽ  അന്നയെ വേണ്ടാതെ ആകും എന്ന്.

  അതൊക്കെ കേട്ട് സങ്കടങ്ങൾ നിറഞ്ഞ ഒരു ബാല്യം ആയിരുന്നു അന്നയുടെ. 

കൂട്ടുകാർ, ചെറിയ കുട്ടികൾ പോലും നിൻ്റെ അമ്മ അല്ലല്ലോ അത് എന്ന് ചോദിക്കുമ്പോൾ അന്നയുടെ ഉള്ളിൽ ഒരു നീറ്റൽ ആയിരുന്നു..

 ഇനി ഒരു കുഞ്ഞി വാവ കൂടി വന്നാൽ നിന്നെ ഒട്ടും വേണ്ടാതെ ആകും എന്ന് ടീച്ചർ കൂടി പറഞ്ഞപ്പോൾ അന്ന ആകെ തളർന്നിരുന്നു..

 ഇപ്പൊ അച്ചന് പണ്ടത്തെ പോലെ അന്നയുടെ അടുത്ത് ഇരിക്കാൻ സമയം ഇല്ല.. എന്തേലും ചോദിക്കും  എന്നല്ലാതെ ഒന്നും ഇല്ല..

സുഭദ്ര വീട്ടിലേക്ക് കടന്നു വന്നപ്പോൾ അന്ന വാതിലിന്റെ മറവിൽ ഒളിച്ചുനിന്നു, കണ്ണുകളിൽ തെല്ലു ഭയം ഉണ്ടായിരുന്നു.

തുടക്കത്തിൽ എല്ലാം അന്ന കരുതിയതുപോലെ തന്നെയായിരുന്നു. അവൾ സുഭദ്രയോട് അകലം പാലിച്ചു. സ്നേഹം അഭിനയിക്കുകയാണെന്നാണ് അവൾ വിശ്വസിച്ചത്. 

സുഭദ്ര അടുത്തെത്തുമ്പോൾ അന്ന ഓടി ഒളിക്കുമായിരുന്നു. സ്നേഹത്തോടെയുള്ള വിളികൾക്കും ഭക്ഷണപ്പൊതികൾക്കും അന്ന നൽകിയ മറുപടി മൗനം മാത്രമായിരുന്നു.

 കാലങ്ങൾ കുറച്ച് കടന്ന് പോയി അന്നക്ക് ഒരു അനിയൻ ഉണ്ടായി.. അതോട് കൂടി അന്നയുടെ വിഷമം ഒന്നും കൂടി വർദ്ധിച്ചു.. 

സുഭദ്ര എന്നും ഭക്ഷണം എടുത്ത് വെക്കും വിളിക്കും അന്ന മിണ്ടാതെ വന്ന് എടുത്ത് കഴിക്കും.. 

 പനി ഒക്കെ വരുമ്പോൾ മരുന്ന് വാങ്ങി കൊടുക്കും പുതിയ ഉടുപ്പ് വാങ്ങി കൊടുക്കും നന്നായി നോക്കും എങ്കിലും അന്നയുടെ മനസിൽ നിന്ന് ആളുകൾ പറഞ്ഞു കൊടുത്ത ചിന്തകൾ മാഞ്ഞു പോയതേ ഇല്ല...

അന്ന് കനത്ത മഴയായിരുന്നു. അന്ന സ്‌കൂളിൽ നിന്ന് വരുമ്പോൾ വഴിയിലെ തോട് കരകവിഞ്ഞു ഒഴുകുകയായിരുന്നു. 

ഓടി വീട്ടിലെത്താനുള്ള തിടുക്കത്തിൽ അവൾ അറിയാതെ കാൽ വഴുതി ആ കുത്തൊഴുക്കിലേക്ക് വീണു.

 മഴയത്ത് അന്നയെ കാണാഞ്ഞപ്പോൾ അവളെ നോക്കി നിന്ന സുഭദ്ര  വെറുതെ അടുത്ത് ഉള്ള പുഴയിലേക്ക് നോക്കിയതും  അന്ന ഒരു വള്ളിയിൽ പിടിച്ച് വെള്ളത്തിൽ കിടക്കുന്നത് ആണ് കണ്ടത്..

ഒന്നും ചിന്തിക്കാതെ, തന്റെ സാരിത്തുമ്പും വകവെക്കാതെ സുഭദ്ര ആ കുത്തൊഴുക്കിലേക്ക് എടുത്തുചാടി. 

അന്നയുടെ മുടിയിൽ പിടിച്ചു വലിച്ചെടുക്കുമ്പോൾ സുഭദ്രയുടെ കൈകൾക്ക് നല്ല മുറിവേറ്റിരുന്നു.

 വീട്ടിലെത്തിച്ച ശേഷം, തണുത്തു വിറയ്ക്കുന്ന അന്നയെ തന്റെ നെഞ്ചോട് ചേർത്ത് സുഭദ്ര ചൂടുപകർന്നു.

 ആ രാത്രി മുഴുവൻ അവൾ ഉറങ്ങാതെ അന്നക്ക് കാവലിരുന്നു.
നേരം വെളുത്തപ്പോൾ അന്ന കണ്ടത്, തന്റെ തലമുടിയിൽ തലോടിക്കൊണ്ടിരിക്കുന്ന, വേദന കൊണ്ട് മുഖം ചുളിച്ച സുഭദ്രയെയാണ്. 

തനിക്ക് വേണ്ടി ആ സ്ത്രീ അനുഭവിച്ച വേദനയും കരുതലും അന്നയുടെ കണ്ണുകളെ നനച്ചു. നാട്ടുകാർ പറഞ്ഞതെല്ലാം വെറും കെട്ടുകഥകളാണെന്ന് ആ നിമിഷം അവൾക്ക് ബോധ്യമായി.

അന്ന് അന്ന ആദ്യമായി സുഭദ്രയെ അമ്മേ എന്ന് വിളിച്ചു ആ ഒരൊറ്റ വാക്കിൽ ആ പഴയ വീടിന്റെ മൗനം മാറി, അവിടെ സ്നേഹത്തിന്റെ പുത്തൻ പൂക്കൾ വിരിഞ്ഞു. 

അമ്മ നഷ്ടപ്പെട്ടുവെന്ന് കരുതിയിടത്ത്, സ്നേഹമുള്ള മറ്റൊരു അമ്മയെ കാലം അന്നക്ക് സമ്മാനിച്ചിരുന്നു.