✍️ Shadow Queen 👑
📅 June 18, 2026
💬0 Comments
മുടിയുടെ ശാപം part 6
👁️ Loading views...
മായയല്ല, മായയുടെ ഉള്ളിൽ എന്തോ ഒന്ന് ഉണ്ട്..
അതാണ് അവർ രണ്ട് പേരെയും ഇല്ലാതെ ആക്കിയത് എന്ന് അവൾ മനസ്സിലാക്കി .
ഇനി നിസ്സഹായയായി നിൽക്കാൻ മീരയ്ക്ക് കഴിയില്ലായിരുന്നു.
മുടി ഇല്ലാതെ ആയാൽ മാത്രം ആണ് അവളെ എന്നെന്നേക്കുമായി തിരിച്ച് കൊണ്ട് വരാൻ സാധിക്കൂ എന്ന് മീരയ്ക്ക് തോന്നി..
അന്ന് രാത്രി, മീര തറവാട്ടിലേക്ക് രഹസ്യമായി കടന്നു.
മായയുടെ മുറിയിൽ നിന്ന് ഒരു തുന്നൽ യന്ത്രത്തിന്റെ ശബ്ദം കേൾക്കാം.
മീര വാതിലിന്റെ വിടവിലൂടെ നോക്കി.
മായ അർദ്ധനിദ്രയിലെന്നപോലെ മുടിയിഴകൾ ചുറ്റിപ്പിടിച്ച് യന്ത്രത്തിലിരുന്ന് വസ്ത്രം തുന്നുകയാണ്.
ആ മുടിയിഴകൾക്ക് ഇപ്പോൾ ഒരുതരം വിചിത്രമായ ചലനമുണ്ട് അവ ഒരു ശ്വാസം പോലെ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നു.
ആത്മാവ് മുടിയിഴകളിലൂടെയാണ് മായയെ നിയന്ത്രിക്കുന്നത് എന്ന് മീരയ്ക്ക് മനസ്സിലായി.
മായയുടെ മുടിയിൽ ആ ആത്മാവ് കുടിയിരിക്കുകയാണെങ്കിൽ, മുടിയിഴകളിൽ കുടിയിരിക്കുന്ന ആ ദുരാത്മാവിനെ നശിപ്പിക്കാൻ കത്രികയേക്കാൾ കരുത്തുറ്റ എന്തോ ഒന്ന് വേണമെന്ന് മീരയ്ക്ക് തോന്നി.
അവൾ നേരെ ചെന്നത്..കാടിൻ്റെ നടുക്ക് ആയി താമസിക്കുന്ന ഒരു സ്വാമിയെ കാണാൻ ആയിരുന്നു..
അയാളോട് കാര്യങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹം ഒരു ഏ ലസ് തന്നു..
ഇത് അവളുടെ ദേഹത്ത് എവിടെ എങ്കിലും കെട്ടിയാൽ..
കുറച്ച് നിമിഷത്തേക്ക് അവൾ ബോധം അറ്റ നിലയിൽ ആകുകയും..
ആ സമയം കൊണ്ട് അവൾ മറ്റാരോ ആണെന്ന് തോന്നിപ്പിക്കുന്ന അവളുടെ മുടി മുറിക്കാൻ കഴിഞ്ഞാൽ എല്ലാം ശാന്തം ആകും എന്നും അവൾക്ക് ഉറപ്പ് കൊടുത്തു..
അവൾ അതും ആയി നേരെ വന്നത് ആ തറവാട്ടിലേക്ക് ആയിരുന്നു..
തറവാടിന്റെ ഇരുളിലേക്ക് അവൾ മെല്ലെ കാലെടുത്തു വെച്ചു.
മുകളിൽ മായയുടെ മുറിയിൽ നിന്ന് തുന്നൽ യന്ത്രത്തിന്റെ ശബ്ദം കേൾക്കാം. മീര പതിയെ വാതിൽ തുറന്നു.
വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ, മായ യന്ത്രത്തിൽ കുനിഞ്ഞിരുന്ന് എന്തോ തുന്നുകയാണ്.
അവളുടെ നീണ്ട മുടിയിഴകൾ മുറിയിലുടനീളം ഒരു പാമ്പിനെപ്പോലെ ഇഴഞ്ഞു നടക്കുന്നുണ്ടായിരുന്നു.
മീര കയ്യിൽ കരുതിയ കത്രികയുമായി മുന്നോട്ട് ആഞ്ഞതും, പെട്ടെന്ന് മുറിയിലെ വായു തണുത്തുറഞ്ഞു.
വിളക്ക് അണഞ്ഞു.
ഇരുട്ടിൽ നിന്ന് മായയുടെ ശബ്ദം ഉയർന്നു: "എന്റെ സൗന്ദര്യത്തെ തൊടാൻ വന്നോ നീ?"
അടുത്ത നിമിഷം, തറയിലുണ്ടായിരുന്ന മുടിയിഴകൾ മീരയുടെ കാലുകളിൽ ചുറ്റി അവളെ നിലത്തു വീഴ്ത്തി.
മുടിയിഴകൾ അവളുടെ കഴുത്തിലേക്ക് ഇഴഞ്ഞു കയറി വരിഞ്ഞു മുറുക്കി.
ശ്വാസം കിട്ടാതെ മീര പിടഞ്ഞു.
മായ എഴുന്നേറ്റു നിന്നു.
അവളുടെ മുഖം ഇരുട്ടിൽ വികൃതമായി മാറി. ആ കണ്ണുകളിൽ പ്രകാശമുണ്ടായിരുന്നില്ല, പകരം കറുത്ത മഷി ഒഴുകുന്നതുപോലെ തോന്നി.
മീര അബോധാവസ്ഥയിലേക്ക് നീങ്ങുമ്പോഴും അവസാനത്തെ ശ്രമമെന്നോണം തന്റെ കയ്യിലുണ്ടായിരുന്ന ആ ഏലസ്സ് മായയുടെ കഴുത്തിലേക്ക് വലിച്ചെറിഞ്ഞു.
ഏലസ്സ് മായയുടെ ശരീരത്തിൽ സ്പർശിച്ചതും, ഒരു വലിയ ഇടിമുഴക്കത്തോടെ മുറിയിലാകെ ഒരു വെളിച്ചം നിറഞ്ഞു.
ആ പ്രകാശത്തിൽ മായയുടെ ശരീരത്തിൽ ചുറ്റിപ്പിണഞ്ഞു കിടന്ന മുടിയിഴകൾ ഉണങ്ങിയ ഇലകളെപ്പോലെ വാടി കിടന്നു..
അത്രയും നേരം കാറ്റത്ത് ആടുന്നത് പോലെ ആയിരുന്ന മുടി ഇഴകൾ ഇപ്പൊ ചലനം അറ്റത് പോലെ കിടക്കുന്നു..
മായയുടെ ഉള്ളിൽ നിന്ന് മനുഷ്യന്റെ ശബ്ദമല്ലാത്ത, കൊടും ക്രൂരത നിറഞ്ഞ ഒരു അലർച്ച ഉയർന്നു.
ഏലസ്സിന്റെ ശക്തിയിൽ മായ തറയിലേക്ക് മറിഞ്ഞു വീണു.
ആ നിമിഷം ഒട്ടും പാഴാക്കാതെ മീര വേഗത്തിൽ എഴുന്നേറ്റ്, കയ്യിലുണ്ടായിരുന്ന കത്രികയുമായി മായയുടെ അടുത്തേക്ക് കുതിച്ചു.
മായയുടെ സൗന്ദര്യത്തിന്റെ അഹങ്കാരമായിരുന്ന, ആ ദുരാത്മാവ് കുടിയിരുന്ന ആ നീണ്ട മുടിയിഴകൾ അവൾ ആവേശത്തോടെ മുറിച്ചുമാറ്റി.
മുടി മുറിഞ്ഞു വീണതോടെ മായയുടെ ശരീരം അതിശക്തമായി വിറച്ചു.
ഒടുവിൽ, മുടി മുഴുവൻ മുറിച്ചു മാറ്റിയതും, മായയുടെ ശരീരത്തിൽ നിന്ന് എന്തോ ഒന്ന് പോകുന്നത് പോലെ മീരയ്ക്ക് തോന്നി.. .
മുറിയിൽ വീണ്ടും ശാന്തത തിരിച്ചെത്തി.
മായ തളർന്ന് നിലത്തു കിടന്നു.
അല്പസമയത്തിന് ശേഷം അവൾ കണ്ണുതുറന്നു.
തന്റെ നീണ്ട മുടിയിഴകൾ മുറിഞ്ഞു കിടക്കുന്നതും, മീര തളർന്നിരിക്കുന്നതും കണ്ട് അവൾ അമ്പരന്നു.
"മീരാ... എന്താ സംഭവിച്ചത്? ഞാൻ ഇവിടെ എങ്ങനെയാണ് എത്തിയത്?" മായയുടെ ശബ്ദത്തിൽ അപ്പോഴത്തെ നിഷ്കളങ്കത തിരിച്ചെത്തിയിരുന്നു.
ഗ്രാമത്തിൽ പിന്നെ ആ തറവാടിനെക്കുറിച്ച് പേടിപ്പെടുത്തുന്ന കഥകൾ കേട്ടില്ല.
രാഹുലിന്റെയും അർജുന്റെയും മരണങ്ങൾ ആ പഴയ തറവാട്ടിലെ ഒരു ദുസ്വപ്നമായി മാത്രം അവശേഷിച്ചു.
മായ പൂർണ്ണമായി സുഖം പ്രാപിച്ചു, എങ്കിലും ആ സംഭവത്തിന്റെ ഓർമ്മയ്ക്കായി അവൾ തന്റെ മുടി എന്നും തന്നെ വെട്ടിനിർത്തി.
ആ തറവാട്ടിലെ ഇരുണ്ട ഇടനാഴികളിൽ ഇനി വെളിച്ചം മടിച്ചല്ല കടന്നുവരുന്നത്, പകരം ധൈര്യമായി തന്നെ പ്രകാശം പരക്കുന്നു.
ശാപം ഒഴിഞ്ഞുപോയി, പക്ഷേ ആ പഴയ തറവാട് ഇന്നും ഒരു മുന്നറിയിപ്പായി അവിടെത്തന്നെയുണ്ട്;
📚 Related Stories
Edit Comment
Are you sure you want to delete this comment?
📢 ഈ കഥ കൂട്ടുകാർക്കും ഷെയർ ചെയ്യൂ: