✍️ Shadow Queen 👑
📅 June 18, 2026
💬0 Comments
മുടിയുടെ ശാപം part 2
👁️ Loading views...
മായയുടെ അന്ന് കലിപ്പിൽ ആണ് രാഹുലിൻ്റെ അടുത്ത് നിന്ന് പോയത് അതിന് ശേഷവും രാഹുലും പ്രവീണും പിന്മാറിയില്ല.
പക്ഷേ, സംഭവങ്ങളുടെ ഗതി മാറി. ശല്യക്കാരായിരുന്ന ആ രണ്ട് പയ്യന്മാരിൽ രാഹുലിന് മായയോട് ഒരുതരം വല്ലാത്ത ആകർഷണം ആയിരുന്നു .
തയ്യൽ ക്ലാസ് കഴിഞ്ഞുള്ള മടക്കയാത്രകളിൽ രാഹുൽ ഒറ്റയ്ക്ക് മായയെ പിന്തുടർന്നു.
വീണ്ടും അവനെ അവഗണിച്ചെങ്കിലും, ഒരു ദിവസം അവൾ അവനോട് സംസാരിച്ചു.
അവളുടെ കരിനീലക്കണ്ണുകളിലേക്കും ആ നീണ്ട മുടിയിഴകളിലേക്കും നോക്കിയ രാഹുൽ പതുക്കെ അവളുടെ വശ്യതയിൽ വീണുപോയി.
ആ പഴയ തറവാടിന്റെ ഇരുളാർന്ന മതിലുകൾക്കിടയിലും, ആൾപ്പൊക്കമുള്ള പുല്ലുകൾക്കിടയിലും അവർ രഹസ്യമായി കണ്ടുമുട്ടി.
അവർ തമ്മിൽ സ്നേഹം ആണെന്ന് ആ നാട്ടിൽ ചിലർക്ക് അറിയാമായിരുന്നു..
മായയുടെ സൗന്ദര്യവും നിഗൂഢതയും അവനെ വല്ലാതെ ഭ്രമിപ്പിച്ചു.
രാഹുൽ ആ തറവാടിനെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ മായ ഒഴിഞ്ഞുമാറി.
"ഇവിടെ ഞാനും അച്ചമ്മയും മാത്രമേയുള്ളൂ... പിന്നെ, അദൃശ്യരായ വേറെയും ചിലരുണ്ട്," എന്ന് പറയുമ്പോൾ അവൾ ഒരു നിഗൂഢ ചിരി ചിരിക്കും.
ഒരിക്കൽ രാഹുലും അവളും കണ്ട് മുട്ടിയ നിമിഷം അവളുടെ മുടി ശാപം ആണെന്നും കണ്ണുനീർ തോരീല്ലാ ഇത്രയും മുടി ആയാൽ..
അതിനാൽ ഇത്രക്ക് നീളം വേണ്ട എന്ന് പറഞ്ഞു അവളെ ദേഷ്യം പിടിപ്പിച്ചു....
അവൻ കളി ആയിട്ട് ആണേലും അവൾ കുറച്ച് ദേഷ്യത്തിൽ ആയിരുന്നു..
പക്ഷേ, ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല.
ഒരാഴ്ചയ്ക്ക് ശേഷം, ആ ഗ്രാമത്തെ നടുക്കിക്കൊണ്ടുള്ള വാർത്തയെത്തി. തറവാടിന് പിന്നിലെ കാട്ടിൽ രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തി.
അവന്റെ മൃതദേഹം കണ്ടുനിന്നവർ വിറങ്ങലിച്ചുപോയി.
അവന്റെ ശരീരത്തിൽ മുറിവുകളൊന്നുമില്ലായിരുന്നു, പക്ഷേ അവന്റെ തൊണ്ടയിൽ വരിഞ്ഞുമുറുക്കിയതുപോലെ കടുത്ത പാടുകൾ ഉണ്ടായിരുന്നു.
ഏറ്റവും ഭയാനകമായ കാര്യം, അവന്റെ മുഖം ഒരു വല്ലാത്ത ഭയത്താൽ വികൃതമായിരുന്നു.
ആരുടെ കൈകളാണ് അവനെ മരണത്തിലേക്ക് തള്ളിയിട്ടതെന്ന് ആർക്കും മനസ്സിലായില്ല.
പോലീസും നാട്ടുകാരും സംശയത്തോടെ വിരൽ ചൂണ്ടിയത് മായയ്ക്ക് നേരെയായിരുന്നു.
അന്ന് വൈകുന്നേരം, അച്ചമ്മ മായയുടെ മുറിയിലേക്ക് ചെന്നപ്പോൾ കണ്ട കാഴ്ച അവരെ തളർത്തിക്കളഞ്ഞു.
മായ തന്റെ മുടി കോതി മിനുക്കിക്കൊണ്ടിരിക്കുകയായിരുന്നു.
മായയും രാഹുലും തമ്മിൽ സ്‌നേഹത്തിൽ ആയിരുന്നു എന്ന് അച്ചമ്മക്കും അറിയാമായിരുന്നു..
പക്ഷേ അവളുടെ മുഖഭാവത്തിലോ മറ്റോ ഒരു വിഷമവും ഉള്ളത് ആയി അച്ചമ്മക്കു തോന്നിയില്ല..
മായയുടെ കണ്ണുകൾ മാത്രം ചെറുതായി ചുവന്നുകലങ്ങിയിരുന്നു.
കുറച്ച് നേരം അച്ചമ്മ അവിടെ തന്നെ നിന്ന്..
പെട്ടന്ന് അവൾ അച്ചമ്മയെ തിരിഞ്ഞുനോക്കി, ചുണ്ടിലൊരു ഭയാനകമായ പുഞ്ചിരിയോടെ ചോദിച്ചു:
"അച്ചമ്മാ, അവന് എന്നെ സ്നേഹിക്കാൻ മാത്രമേ അറിയൂ...
എന്റെ രഹസ്യങ്ങൾ അറിയാൻ അവന് അർഹതയുണ്ടോ?"
അച്ചമ്മ അതുകേട്ട് നടുങ്ങി പിന്നോക്കം മാറി. മായയുടെ മുടിയിഴകൾ വീണ്ടും അനക്കി കൊണ്ട് ഇരുന്നു...
📚 Related Stories
Edit Comment
Are you sure you want to delete this comment?
📢 ഈ കഥ കൂട്ടുകാർക്കും ഷെയർ ചെയ്യൂ: