Pathira Story

പാതിരാ സ്റ്റോറി

✨ രഹസ്യങ്ങളുടെയും horror കഥകളുടെയും ലോകം
👻 ഹോറർ കഥകൾ 🕵️ ക്രൈം ത്രില്ലർ കഥകൾ ⚔️ പ്രതികാര കഥകൾ ✍️ അനുഭവങ്ങൾ
✍️ Shadow Queen 👑 📅 June 06, 2026 💬0 Comments

ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്

👁️ Loading views...

ഒരു ഗ്രാമത്തിന്റെ അതിരിൽ, പഴയ ഓടുമേഞ്ഞ ആ തറവാട്. 

അവിടെയാണ് ശാലിനി ജനിച്ചു വളർന്നത്.

 അച്ഛൻ രാഘവൻ പാടത്തെ പണി കഴിഞ്ഞു വരുമ്പോൾ കൊണ്ടുവരുന്ന നാണയത്തുട്ടുകളായിരുന്നു അവളുടെ പഠനത്തിനുള്ള മൂലധനം. 

അവൾ ആയിരുന്നു ആ വീട്ടിലെ മൂത്ത കുട്ടി..

 അവക്ക് താഴെ 3 പെൺകുട്ടികൾ ആണ്.. ശാലിനി, അവൾ പഠിക്കാൻ മിടുക്കി ആയിരുന്നു..

 അത് കൊണ്ട് അഛൻ അവളെ ഡിഗ്രി വരെ പഠിപ്പിച്ചു..

"എന്റെ മോൾ വലുതാകുമ്പോൾ വലിയൊരു ഉദ്യോഗസ്ഥയാകും," അമ്മ എപ്പോഴും പറയുമായിരുന്നു.

 അതായിരുന്നു ശാലിനിയുടെ ഊർജ്ജം.

 കോളേജിൽ അവൾ വെറുമൊരു വിദ്യാർത്ഥിനിയായിരുന്നില്ല. 

ഒപ്പം പഠിക്കുന്നവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ, അത് പാഠഭാഗങ്ങൾ മനസ്സിലാകാത്തതായാലും എന്തായാലും  ശാലിനി അവിടെയുണ്ടാകും. 

ഒരിക്കൽ കോളേജ് കാന്റീനിൽ വെച്ച് ഒരു കൂട്ടുകാരി പെട്ടെന്ന് ബോധം കെട്ടു വീണപ്പോൾ, പരിഭ്രമിക്കാതെ അവൾ  ഓടി ചെന്ന് അവക്ക് വെള്ളം ഒക്കെ കൊടുത്തു  .. 

അത് കണ്ടുനിന്നവർക്ക് പോലും അത്ഭുതമായിരുന്നു.

 "ശാലിനി, നീ ഒരു മാലാഖയാണ്," അവർ പറഞ്ഞു.

 ആ പ്രശംസയിൽ അവൾ അഹങ്കരിച്ചില്ല, പകരം എല്ലാവരെയും ചേർത്തുപിടിച്ചു.

 
അങ്ങനെ അവൾ പഠിക്കാൻ മിടുക്കി ആയത് കൊണ്ട് ഡിഗ്രി വരെ പഠിപ്പിച്ചു..

ഡിഗ്രിക്ക് ശേഷം ഉയർന്ന ജോലി ലഭിച്ചു. അതിനിടയിലാണ് രാഹുലിന്റെ കടന്നുവരവ്.

 രാഹുൽ അവൻ ഒരു ബിസിനസ് ചെയ്യുന്നു..

വീട്ടിൽ അവനും അഛനും മാത്രം ഉള്ളൂ.. അമ്മ അവൻ്റെ ചെറുപ്പത്തിൽ മരിച്ച് പോയത് ആണ്.. 

കാണാൻ നല്ല ഭംഗി, വർത്തമാനത്തിൽ നല്ല മാന്യൻ. 

എന്ത് കൊണ്ടും ശാലിനി ക്ക് ചേരുന്ന പയ്യൻ ആയിരുന്നു..

എന്നാൽ വിവാഹം കഴിഞ്ഞ് മൂന്നാം നാൾ ശാലിനി തിരിച്ചറിഞ്ഞു. 

അത് സ്നേഹമല്ല, ഉടമസ്ഥാവകാശമാണ്.

 പുറമേ കാണുന്ന ഒരു രാഹുൽ ആയിരുന്നില്ല ഓരോ ദിവസവും അവൾ ബെഡ്റൂമിൽ കാണുന്ന രാഹുൽ. 

അവളെ ഒരു വേലക്കാരി പോലെ ആയിരുന്നു കണ്ടിരുന്നത്.. 

അവൻ്റെയും വീട്ടിലെയും പണികൾ ചെയ്യുന്ന ഒരുത്തി.. 

 അവൾ പുറത്തേക്ക് പോയി സമ്പാദിചാൽ ഇവനെക്കാൾ അവൾ വളരും എന്ന് ഭയന്നിരുന്നു..

അങ്ങനെ വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ദിവസം  അവൾ 
 ഓഫീസ് കഴിഞ്ഞ് വരാൻ അല്പം വൈകി.

 വീട്ടിലെത്തിയപ്പോൾ രാഹുൽ വാതിലിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു.

 ഒന്നും ചോദിച്ചില്ല, നേരെ വന്ന് അവളുടെ മുഖത്തടിച്ചു. 

"നിന്റെ ആ ഓഫീസിലെ ആണുങ്ങളുമായി എന്തായിരുന്നു കൂത്ത്?" എന്നതായിരുന്നു ചോദ്യം. 

ശാലിനി കരഞ്ഞുകൊണ്ട് പറഞ്ഞു, "രാഹുലേ, ട്രാഫിക് ബ്ലോക്ക് ആയിരുന്നു..."
 പക്ഷേ, കേൾക്കാൻ അവൻ തയ്യാറായിരുന്നില്ല. 

അവളുടെ ഫോൺ അവൻ പിടിച്ച് ചുമരിൽ എറിഞ്ഞുടച്ചു. 

ആ ശബ്ദം കേട്ടപ്പോൾ അവൾക്ക് തോന്നിയത് തന്റെ ജീവിതം കൂടി തകരുകയാണെന്നാണ്.

 ആദ്യമായി ആണ് രാഹുലിൻ്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പെരുമാറ്റം ഉണ്ടാവുന്നത്..

 അതും വിവാഹം കഴിഞ്ഞ് 3 മത്തെ ദിവസം, അവൾ ശെരിക്കും പേടിച്ച നിമിഷം ആയിരുന്നു അത്..
പിന്നെ കുറച്ച് ദിവസത്തേക്ക് വലിയ കുഴപ്പം ഒന്നും ഉണ്ടായില്ല..

 വീണ്ടും ഒരു ദിവസം അയലത്തെ കടയിൽ പോയിട്ട് വീട്ടിലേക്ക്. 

ഒരുപാട് സാധനങ്ങൾ ഒക്കെ ആയി  വരുന്ന ശാലിനി  കണ്ടത്, തന്റെ പഴയ പഠനകാലത്തെ ഓർമ്മകൾ താലോലിക്കാൻ വെച്ചിരുന്ന ആൽബങ്ങളും സർട്ടിഫിക്കറ്റുകളും ഉൾപ്പെട്ട ബാഗ് രാഹുൽ എടുത്തു പുറത്തെ തറയിൽ വെച്ചു. 

"നിന്റെ ഈ അഹങ്കാരമാണ് ഇതിലൊക്കെ.

 നീ ഇനി വീട്ടിലിരുന്നാൽ മതി," എന്ന് പറഞ്ഞ് അവൻ പെട്രോൾ ഒഴിച്ച് അത് കത്തിച്ചു. 

തന്റെ കഷ്ടപ്പാടുകൾ എരിഞ്ഞു തീരുന്നത് കണ്ടുനിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളൂ.

 തടയാൻ ചെന്ന അവളെ അവൻ തള്ളി താഴെയിട്ടു. 

നെഞ്ചിൽ ആഴത്തിൽ മുറിവേറ്റത് ശരീരം കൊണ്ടല്ല, മനസ്സ് കൊണ്ടായിരുന്നു...

പിന്നീട് അവൾ എന്ത് ചെയ്താലും കുറ്റം.

 രാത്രി മുറിയിൽ കയറിയാൽ ഓരോ കുത്ത് വാക്ക് പറഞ്ഞ് നോവിക്കാതെ അവൻ ഒരു രാത്രി പോലും ഉറങ്ങില്ല.. 

അവക്ക് എന്തെങ്കിലും ആവശ്യം വന്നാൽ ഒരു രൂപ പോലും കൊടുക്കില്ല..

 വീട്ടിൽ നിന്ന് കൊണ്ട് വന്ന തുണികൾ ഇട്ട് ഇട്ട് മുഷിഞ്ഞു എങ്കിലും മറ്റൊന്ന് വാങ്ങാൻ അവളുടെ കയ്യിൽ പണം ഇല്ലാതെ വന്നു..

 ഇത്രയും പഠിച്ചു എങ്കിലും ജോലി ക്ക് പോകാൻ പറ്റാത്ത അവസ്ഥ.. 

ഒരു തരം തടവറയിൽ കിടക്കുന്നത് പോലെ ആരോടും മിണ്ടാൻ പോകാറില്ല.. 

രാഹുൽ വരുമ്പോൾ വീട്ടിലെ എല്ലാ പണിയും കൃത്യം ആയി കഴിഞ്ഞ് ഇരിക്കണം..

ഇല്ലെങ്കിൽ അവളെ നന്നായി അടിക്കുമായിരുന്നു..

 എല്ലാം സഹിച്ച് അവൾ മടുത്തിരുന്നു..


തുടർച്ചയായ അക്രമം താങ്ങാനാവാതെ ശാലിനി ഇറങ്ങി ഓടിയത് തന്റെ തറവാട്ടിലേക്കാണ്. 

പക്ഷേ, വാതിൽ തുറന്ന അച്ഛന്റെ മുഖത്ത് വാത്സല്യമായിരുന്നില്ല, മറിച്ച് ദേഷ്യമായിരുന്നു.

"നീ എന്തിനാ പെണ്ണേ ഇങ്ങോട്ട് വന്നത്? കെട്ടിയവന്റെ വീട്ടിൽ അഡ്ജസ്റ്റ് ചെയ്തു ജീവിക്കണം. 

ഇവിടെ ഞങ്ങൾക്ക് നിന്നെ നോക്കാൻ വയ്യ," അമ്മയുടെ വാക്കുകൾ ശാലിനിയുടെ നെഞ്ചിൽ വെടിയുണ്ട പോലെ തറച്ചു. 

 നിൻ്റെ താഴെ 3 പെൺകുട്ടികൾ ഉണ്ട്. 

 അവർക്കും ഒരു ജീവിതം വേണം..

നീ കാരണം അത് തകരരുത്.

 അവളുടെ ഹൃദയം തകർക്കുന്ന വാക്കുകൾ ആയിരുന്നു  സ്വന്തം വീട്ടിൽ നിന്ന് തന്നെ കേൾക്കേണ്ടി വന്നത്.

 അവളുടെ മനസ്സ് തകർന്ന സമയം ആയിരുന്നു അത്..
സ്വന്തം രക്തത്തിൽ പിറന്നവർ തന്നെ കൈയൊഴിഞ്ഞപ്പോൾ, ലോകം മുഴുവൻ തനിക്ക് എതിരെയാണെന്ന് അവൾക്ക് തോന്നി.

 ആ രാത്രി പുഴക്കരയിലെ ഇരുട്ടിൽ അവൾ ഇരുന്നു. 

ഇനി ജീവിച്ചിട്ട് കാര്യം ഇല്ല.. 

എന്നവൾ മനസ്സിൽ കരുതി..

 ആത്മഹത്യ ചെയ്യാൻ പ്പുഴയിലേക്ക് നോക്കി നിൽക്കുമ്പോൾ, മരണമല്ലാതെ വേറെ വഴിയില്ലെന്ന് അവൾ ഉറപ്പിച്ചു.

അപ്പോഴാണ്, ആ ഇരുട്ടിൽ ഒരു ടോർച്ച് വെളിച്ചം അവൾക്ക് നേരെ വന്നത്.

 അയലത്തെ വീട്ടിലെ ജിതിൻ. 

അവൻ ഒരു സാധാരണക്കാരനാണ്, അവൻ്റെ വീട്ടിൽ അമ്മയും അവനും മാത്രം ആയിരുന്നു ഉണ്ടായിരുന്നത്.. 

 പക്ഷേ മനസ്സിൽ വലിയൊരു നന്മയുണ്ടായിരുന്നു. 

"ശാലിനി, എന്തിനാ ഈ സമയം ഇവിടെ?" അവന്റെ ചോദ്യത്തിൽ ഗൂഢമായ എന്തോ ഉണ്ടായിരുന്നു.

 അവൾ എല്ലാം തുറന്നു പറഞ്ഞു. 

ജിതിൻ അവളെ സമാധാനിപ്പിച്ചു.


അവൻ അവളുടെ ജീവിതത്തിൽ വലിയൊരു മാറ്റമായി മാറി. 

 എന്നും അവനും അവളും കണ്ട് മുട്ടി..

 രാഹുൽ ഓരോ തവണ അവളെ തളർത്തി കളയുമ്പോൾ ജിതിൻ അവക്ക് ഒപ്പം ഉണ്ട് എന്ന ആത്മവിശ്വാസം അവളെ കൂടുതൽ ശക്തി പെടുത്തി.. 

അവളും ജിതിനും തമ്മിൽ ഉള്ള കൂടി കാഴ്ചയും സഹായവും ഒക്കെ അവളുടെ വീട്ടിൽ അറിഞ്ഞു..

  അവളുടെ അച്ചൻ അവളെ കാണാൻ വന്നു.. 

ജിതിൻ ആയി ഉള്ള എല്ലാ ബന്ധവും നിർത്തണം എന്നും നിൻ്റെ ഭർത്താവ് രാഹുൽ ആണ്.. 

അവൻ പറയുന്നത് കേട്ട് ജീവിക്കണം എന്നും അവളെ ഉപദേശിച്ചു. 

എല്ലാം ഒന്ന് മൂളി എന്നല്ലാതെ അവൾ മറുത്ത് ഒന്നും പറഞ്ഞില്ല..


എല്ലാം പറഞ്ഞ്  അച്ചൻ വീട്ടിലേക്ക് തിരിച്ചു..

 കുറച്ച് ദിവസം വീട്ടിൽ വന്ന് നിൽക്ക് എന്ന് പറയും എന്ന് അവൾ ഓർത്തു.

 ഒന്നും പറയാതെ  അഛൻ വീട്ടിൽനിന്ന് ഇറങ്ങി..

 നിയമപരമായ സഹായം മുതൽ, അവൾക്ക് വീണ്ടും ജോലി ലഭിക്കാൻ വേണ്ട എല്ലാ കാര്യങ്ങളും അവൻ ചെയ്തു കൊടുത്തു.

 രാഹുൽ പലതവണ ഭീഷണിപ്പെടുത്തി, തല്ലാൻ വന്നു. 

രാഹുൽ അവളെ തടവറയിൽ ഇട്ടിരിക്കുന്ന പോലെ ആയിരുന്നു.. 

 ജോലിക്ക് പോകുമ്പോൾ അവളെ വീട്ടിൽ പൂട്ടി താക്കോൽ അവൻ കൊണ്ട് പോകും..

 പക്ഷേ എല്ലാത്തിനും വേണ്ടി അവൾ കാത്ത് ഇരുന്നു..   

എന്നാൽ ഓരോ തവണയും ജിതിൻ അവൾക്ക് മുന്നിൽ ഒരു ഭിത്തി പോലെ നിന്നു. 

ശാലിനി ജിതിനിൽ അർപ്പണബോധമുള്ള ഒരു പ്രണയം കണ്ടെത്തി... 

അവളുടെ എല്ലാം ആയി ജിതിൻ മാറി.. ഒരിക്കൽ

ഒരിക്കൽ   രാഹുൽ  ടിവി കണ്ട് കൊണ്ട് ഇരിക്കുമ്പോൾ  ആണ് ജിതിൻ വീടിൻ്റെ ഉമ്മറത്തേക്ക് വരുന്നത്..

 അവനെ കണ്ട് ദേഷ്യത്തോടെ രാഹുൽ പുറത്തേക്ക് ചാടി.. 

ശാലിനി ശാലിനി അവൻ അവളെ വിളിച്ചതും ബാഗ് ഒക്കെ ആയി അവൾ പുറത്തേക്ക് വന്നു..

 അവിടെ രാഹുലും ജിതിനും  വഴക്ക് ആയി.. 

വീണ് കിടക്കുന്ന രാഹുലിൻ്റെ കയ്യിൽ divorce നോട്ടീസ് കൊടുത്ത് ജിതിൻ്റെ കയ്യും പിടിച്ച് അവൾ ഇറങ്ങി.. 

ശാലിനി ഇന്ന് ഒരു വലിയ കമ്പനിയുടെ മാനേജരാണ്. 

ജിതിൻ അവളുടെ ഭർത്താവായി കൂടെയുണ്ട്. 

രാഹുലിന്റെ ഓഫീസിന് മുന്നിലൂടെ അവൾ കാറിൽ പോകുമ്പോൾ, രാഹുൽ അത് കണ്ട് അമ്പരന്നു നിൽക്കുന്നുണ്ടായിരുന്നു.

 തകർന്നു പോയെന്ന് അവൻ കരുതിയ പെൺകുട്ടി, ഇന്ന് പൂർവ്വാധികം ശക്തിയോടെ ചിരിച്ചുകൊണ്ട് മുന്നോട്ട് പോകുന്നു.

 ജിതിന്റെ കൈ ചേർത്തുപിടിച്ച് അവൾ പറഞ്ഞു, "ജീവിക്കാൻ സ്നേഹിക്കുന്നവരുടെ പിന്തുണയുണ്ടെങ്കിൽ ഏത് നരകത്തിൽ നിന്നും നമുക്ക് പുറത്തുകടക്കാം."