അവസാനത്തെ അത്താഴം part 6
അഞ്ജലിയും കുറ്റവാളിയല്ലെന്ന് തെളിഞ്ഞതോടെ പ്രസാദ് സാറും സംഘവും അവൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് തിരിഞ്ഞു..
അവിടെ ചെന്ന് ഓരോ ആളുകളെയും ചോദ്യം ചെയ്യുന്ന സമയത്ത് മീര ജോലി ചെയ്തിരുന്ന കമ്പനിയിലെ വാച്ച്മാൻ, മുഖത്ത് എന്തോ ഭയം ഉള്ളത് പോലെ അനുഭവപ്പെട്ടു..
അറുപതുകാരനായ നാരായണൻ.
നിശബ്ദനായി എല്ലാവർക്കും ഒരു ഉപദ്രവവുമില്ലാതെ കഴിഞ്ഞിരുന്ന ഒരാൾ. അന്നും രാഹുലിനെ കാണാൻ ഓഫീസിൽ വരുന്ന സമയത്തും അവരുടെ പൊലീസ് വണ്ടി കണ്ട് ഒന്ന് ഭയന്നിരുന്നു..
അതും അല്ല. രാഹുലിൻ്റെ ഓഫീസ് മുറിയുടെ അടുത്ത് നിന്ന് പരുങ്ങുന്നതും ശ്രദ്ധിച്ചു.. ഇന്നും എല്ലാവരെയും ചോദ്യം ചെയ്യുന്ന സമയത്ത്, പുറത്ത് നിൽക്കണ്ട ആൾ അകത്ത് നിന്ന് ഓരോന്നും തുടച്ച് വെയ്ക്കുന്നു.. ..
പതുങ്ങുന്നു..
ഡോ ഇവിടെ വന്നേ..
c i സാർ നാരായണനെ വിളിച്ചു.. താൻ എവിടെ ആണ് താമസം..
മുറി ഒന്ന് കാണണം.
അത് പറയുമ്പോൾ നാരായണൻ്റെ മുഖത്ത് നല്ല ഭയം ഉണ്ടായിരുന്നു..
അവർ നേരെ നാരായണന്റെ ചെറിയ മുറിയിലേക്ക് ചെന്നു. മുറിയിൽ തപ്പിത്തടഞ്ഞപ്പോൾ ഒരു പഴയ ടിൻ പെട്ടിയിൽ നിന്ന് മീരയുടെ മിസ്സിംഗ് ആയ മൊബൈൽ ഫോണും, അതിനൊപ്പം ആ കമ്പനിയുടെ ഉടമസ്ഥന്റെ ഒപ്പുള്ള രഹസ്യരേഖകളും ലഭിച്ചു.
നാരായണനെ നന്നായി ചോദ്യം ചെയ്തപ്പോൾ ആയാൾ പൊട്ടിക്കരഞ്ഞു.
സത്യം കേട്ട് c i സാറും സംഘവും ഞെട്ടിപ്പോയി.
മീരയെ കൊന്നത് നാരായണൻ ആയിരുന്നില്ല, മറിച്ച് മീരയുടെ സ്വന്തം അച്ഛനായിരുന്നു! അവളുടെഅച്ഛൻ വലിയൊരു സാമ്പത്തിക ബാധ്യതയിൽ ആയിരുന്നു.
മീരയുടെ ഓഫീസിലെ രഹസ്യങ്ങൾ അവളുടെ ഓഫീസിൽ കയറി പറ്റി അവളുടെ കൂട്ടുകാരെയും വാച്ച് മാനെയും ഉപയോഗിച്ച് കണ്ടെത്തി..
പിന്നീട് അവളുടെ അച്ഛൻ കമ്പനിയെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിക്കുകയായിരുന്നു...
മീര എല്ലാം അറിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി ആണ് അവൾ അഛനും വാച്ച് മാനും ഒരു വണ്ടിയുടെ പുറകിൽ നിന്ന് എന്തോ കൊടുക്കൽ വാങ്ങൽ നടത്തുന്നത് കണ്ടത്..
എല്ലാം ഒളിച്ച് നോക്കി നിൽക്കുകയായിരുന്നു അവൾ.,
പിന്നീട് വാച്ച് മാൻ പോയി കഴിഞ്ഞ് ഒന്നും അറിയാത്ത മട്ടിൽ അവളുടെ അച്ചൻ വഴി അരികിൽ കൂടി നടന്ന് പോകുന്ന സമയത്ത് അവൾ പുറകിൽ നിന്ന് വിളിച്ചു..
കാര്യം അവൾ അറിഞ്ഞു എന്ന് പറഞ്ഞ് ഓരോ കാര്യത്തിനും നടന്ന തർക്കത്തിനിടയിൽ അവളെ തള്ളി വിട്ടപ്പോൾ ഒരു കുറ്റിയിൽ തല ഇടിച്ച് മരണം സംഭവിക്കുകയുമായിരുന്നു.
പാവപ്പെട്ട നാരായണനെ പണം നൽകി ഭീഷണിപ്പെടുത്തി തെളിവുകൾ ഒപ്പിക്കാൻ നിർബന്ധിക്കുകയുമായിരുന്നു.
വഴി അരികിലൂടെ സ്വന്തം മുറിയിലേക്ക് പോയി കൊണ്ട് ഇരുന്ന നാരായണനെ വഴിയിൽ വെച് കണ്ട്..
അവളുടെ ഫോണും കുറച്ച് രേഖയും കുറേ പണവും ഏൽപ്പിച്ചു..
പിറ്റെ ദിവസം മീര മരിച്ചത് അറിഞ്ഞ് ഇതൊക്കെ സൂക്ഷിച്ച് വെച്ചിരുന്നു..
എന്നും നാരായണൻ കൂട്ടി ചേർത്തു...
പോലീസ് സ്റ്റേഷനിൽ വെച്ച് മകളുടെ മരണത്തിന് ഉത്തരവാദി താനാണെന്ന് അച്ഛൻ സമ്മതിക്കുമ്പോൾ, ആ വലിയ കെട്ടിടത്തിന് പുറത്ത് പെയ്യുന്ന മഴയിൽ മീരയുടെ ഓർമ്മകൾ ബാക്കിയായി.
ഒരു പിതാവിന്റെ അത്യാഗ്രഹം ഒരു കുടുംബത്തെ മുഴുവൻ ഇല്ലാതാക്കി.