ചെന്നിമലയുടെ ഇരുണ്ട രഹസ്യം Part 6
അവർ അവിടെ ചെന്നു..
വണ്ടിയിൽ ശശി സാർ ഉൾപ്പെടെ 3 സാർ ആണ് പെൺകുട്ടിയുടെ അമ്മാവൻ്റെ വീട്ടിൽ ചെല്ലുന്നത്..
ശശി സർ : എന്താ നിങ്ങളുടെ സ്വന്തം പെങ്ങളുടെ മകൾ പോയിട്ട് നിങ്ങൾക്ക് വിഷമം ഒന്നും ഇല്ലേ.
അമ്മാവൻ : വിഷമം ഉണ്ട്.. പക്ഷേ കരഞ്ഞു കൊണ്ട് ഇരിക്കാൻ പറ്റില്ലല്ലോ സർ
( ശശി സർ ഓരോന്ന് ചോദിച്ച് കൊണ്ട് ഇരിക്കുമ്പോഴും അയാളെയും വീട്ടിൽ ഉള്ള എല്ലാവരെയും മൊത്തത്തിൽ നോക്കുകയാണ്.. )നിനക്ക് വേറെ ആരൊക്കെ ഉണ്ട് ഇവിടെ
അമ്മാവൻ : ഞാനും എൻ്റെ ഭാര്യയും.. അല്ലാതെ മറ്റാരും ഇല്ല..
ഒരു മകൻ ഉണ്ട്..
അവൻ ബാഗ്ലൂർ ആണ്..
6 മാസത്തിൽ ഒന്ന് ആണ് വരുന്നത്..
ശശി സർ : ഈ അടുത്ത കാലത്ത് എന്നാണ് അവൻ വന്നിട്ട് പോയത്
അമ്മാവൻ: അവൻ ഇപ്പോ 5 മാസം ആയി അടുത്ത മാസം വരും..
( വീണ്ടും അകത്ത് ഒക്കെ കയറി വെറുതെ എല്ലായിടത്തും നോക്കി..
പെട്ടെന്ന് ശശി സാറിന് ഒരു ഫോൺ വന്നു.. ഒക്കെ ഞാൻ ഇപ്പൊ തന്നെ അവിടേക്ക് വരാം..
എന്ന് പറഞ്ഞു കൊണ്ട് വേഗം വണ്ടി എടുത്ത് പോയി..
പഴയ ജീപ്പ് വാങ്ങിയ ആളുടെ ഫോട്ടോ കിട്ടി സർ..
വണ്ടി കച്ചവടക്കാരൻ ശശി സാറിനോട് പറഞ്ഞു..
ഫോട്ടോ കാണിക്ക്.. ഫോട്ടോ കാണിച്ചു.. എൻ്റെ മകനും അവൻ്റെ കൂട്ടുകാരനും ആണ്..
ഇത് വണ്ടി വിറ്റത് ഇവന് ആണ്.. ഒന്ന് രണ്ട് ആഴ്ച് ഓടിച്ചു..
പിന്നെ അവൻ എവിടെയോ ഇട്ടിട്ട് ബാംഗ്ലൂർ പോയി.
സർ പെണ്ണിൻ്റെ അമ്മാവൻ്റെ മകനും ബാംഗ്ലൂർ അല്ലെ. എടോ താൻ ഒരു കാര്യം ചെയ്യ്..
പെൺകുട്ടി മരിച്ച സ്ഥലത്തേക്ക് പോകുന്ന വഴിക്ക് എവിടെ എങ്കിലും സിസിടിവി ഉണ്ടോ എന്ന് നോക്ക്..
അതിൽ ഒരു പോലീസ് കാരൻ പറഞ്ഞു.. സർ അത് അന്ന് തന്നെ നോക്കിയത് ആണ്..
അങ്ങനെ ഒന്നും ഇല്ല..അതൊരു ഉൾപ്രദേശം ആണ്..
ഓകെ താൻ വണ്ടി എടുക്കൂ..
പെൺകുട്ടിയുടെ വീട്ടിലേക്ക് പോ.. വേഗം അവർ വീട്ടിൽ.
വന്നു..
ഗംഗാധരൻ അകത്ത് കിടക്കുന്നു.. പെട്ടെന്ന് ജീപ്പിൻ്റെ ശബ്ദം കേട്ട് പാർവതി ഓടി ഇറങ്ങി വന്നു.
അതെ ഞങ്ങൾക്ക് കുറച്ച് കര്യങ്ങൾ ചോദിക്കാൻ ഉണ്ട്..
പെൺകുട്ടി ആയിട്ടോ അല്ലെങ്കിൽ നിങ്ങള് ആയിട്ട് ആർക്ക് എങ്കിലും എന്തെങ്കിലും ദേഷ്യമോ വഴക്കോ അങ്ങനെ എന്തെങ്കിലും..??
സർ അങ്ങനെ ഒന്നും ഇല്ല..
ഒരിക്കൽ എൻ്റെ ആങ്ങളയുടെ മകൻ അവളുടെ മുറിയിൽ കയറി അവളെ ബലമായി പിടിച്ചു..
ആ സമയം ഞാൻ വേഗം ഓടി ചെന്നപ്പോൾ അവൻ വിട്ടിട്ട് പോയി..ഓകെ അവൻ്റെ ഫോട്ടോ എന്തെങ്കിലും ഉണ്ടോ.
ഉണ്ട്.
ഇപ്പൊ തരാം..
വേഗം പാർവതി അകത്ത് പോയി അവൻ്റെ ഫോട്ടോ ആയി വന്നു..
അത് കണ്ടപ്പോൾ ആ ഫോട്ടോയിൽ അവൻ്റെ കയ്യിൽ ഒരു മഞ്ഞ ചരട് ഉണ്ടായിരുന്നു..
അവർ അതും വാങ്ങി..
പോയി..
പാർവതി നൽകിയ ഫോട്ടോ കൈയിൽ പിടിച്ച് ശശി സാർ കുറച്ച് നേരം മിണ്ടാതെ നിന്നു.
ഫോട്ടോയിൽ ചിരിക്കുന്ന മുഖവുമായി നിൽക്കുന്ന ആ ചെറുപ്പക്കാരന്റെ കൈയിൽ കെട്ടിയിരുന്ന മഞ്ഞ ചരട് എല്ലാവരുടെയും കണ്ണിൽ പെട്ടിരുന്നു.
ശശി സാർ പതിയെ പറഞ്ഞു…
“ഇവൻ്റെ പേര് എന്താ…?”
“അഭിജിത്…” പാർവതി പേടിയോടെ മറുപടി പറഞ്ഞു.
“ഫോൺ നമ്പർ ഉണ്ടോ…?”
“ഉണ്ട് സർ…”
വേഗം നമ്പർ വാങ്ങി ഒരു പോലീസുകാരന് നൽകി. ഇവൻ ഇപ്പോ എവിടെയാണെന്ന് കണ്ടുപിടിക്ക്… ഇപ്പോ തന്നെ…”
സമയം രാത്രി ആയി സ്റ്റേഷനിൽ ശശി സാർ ഫയൽ തുറന്ന് വീണ്ടും വീണ്ടും നോക്കിക്കൊണ്ടിരുന്നു ഗംഗയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്…,ടയർ പാട്…,മഞ്ഞ ചരട്…ജീപ്പ്…അമ്മാവന്റെ മകൻ…
അപ്പോഴാണ് ഫോൺ ബെൽ അടിച്ചത്.
“സർ… നമ്പർ ട്രാക്ക് ചെയ്തു… ഫോൺ ഓഫ് ആണ്. പക്ഷേ അവസാന ലൊക്കേഷൻ ബാംഗ്ലൂരിൽ അല്ല… ചെന്നിമലയിൽ നിന്ന് 20 കിലോമീറ്റർ അകലെ ഒരു വീടിന് സമീപം…”“ഓകെ… വണ്ടി എടുക്ക്…”
നേരം വെളുക്കാറായി ഒരു പഴയ വീടിൻ്റെ മുന്നിൽ പോലീസ് ജീപ്പ് നിർത്തി.
അവിടെ ഒരു വാച്ച് മാൻ ഉണ്ടായിരുന്നു.. അയാളെ വിളിച്ചു.
“ഈ ഫോട്ടോയിൽ ഉള്ള പയ്യൻ ഇവിടെ വന്നിട്ടുണ്ടോ…?”
അയാൾ ഫോട്ടോ നോക്കി ഉടനെ പറഞ്ഞു.
“ഉണ്ട് സർ… രണ്ട് ദിവസം മുൻപ് വന്നിരുന്നു… രാത്രി മാത്രം നിന്നു…
ശശി സാർ ഒന്ന് ഞെട്ടി.“അവൻ ഒറ്റയ്ക്കായിരുന്നോ…?”“അല്ല സർ… കൂടെ മറ്റൊരാൾ കൂടി ഉണ്ടായിരുന്നു…”“ആര്…?”
“അറിയില്ല… പക്ഷേ ഒരു പഴയ ജീപ്പിൽ ആയിരുന്നു വന്നത്…”എല്ലാവരും പരസ്പരം നോക്കി.അപ്പോഴേക്കും മറ്റൊരു പോലീസുകാരൻ ഓടി വന്നു.
“സർ… വീടിൻ്റെ പിന്നിൽ ഒരു ജീപ്പ് കിടക്കുന്നു…”വേഗം എല്ലാവരും അവിടെക്ക് ഓടി.
ചെളി പിടിച്ച പഴയ ജീപ്പ്. മുൻവശം മരത്തിൽ ഇടിച്ചതുപോലെ ഒടിഞ്ഞിരിക്കുന്നു.ശശി സാർ താഴെ കുനിഞ്ഞ് നോക്കി.അതേ പൊട്ടിയ ഭാഗം.
അത് തന്നെ വണ്ടി.“ഡോർ തുറക്ക്…”
ഒരു പോലീസുകാരൻ വണ്ടി തുറന്നു.
അപ്പോഴാണ് ദൂരത്ത് നിന്ന് ഒരാൾ ഓടുന്നത് കണ്ടത്.“ഡേ നിക്ക്…!”
പോലീസ് പിന്നാലെ ഓടി. കുറച്ച് ദൂരം ഓടിയ ശേഷം ആ പയ്യൻ വീണു.
അത് പെൺകുട്ടിയുടെ അമ്മാവൻ്റെ മകൻ ആയിരുന്നു.അവനെ പിടിച്ച് സ്റ്റേഷനിൽ എത്തിച്ചു.. എല്ലാവരും ചുറ്റും നിൽക്കുന്നു..
ശശി സാർ മേശയിൽ കൈ അടിച്ചു.
“സത്യം പറടാ… എന്തിനാ ആ കൊച്ചിനെ കൊന്നത്…!”
അഭിജിത് മുഴുവൻ വിറയ്ക്കുകയായിരുന്നു
സ്റ്റേഷനിൽ ഇരുന്ന അഭിജിത് മുഴുവൻ വിയർപ്പിൽ മുങ്ങിയിരുന്നു.
ശശി സാർ മുന്നിൽ ഫയൽ അടച്ച് വെച്ചു.
“സത്യം പറയടാ… ആ ദിവസം എന്താ സംഭവിച്ചത്…”
അഭിജിത് വിറച്ചുകൊണ്ട് വെള്ളം കുടിച്ചു.
“സർ… ഞാൻ അവളെ കൊല്ലാൻ വിചാരിച്ചില്ല…”
“പിന്നെ എങ്ങനെ അവൾ മരിച്ചു…?”
അവൻ തല താഴ്ത്തി.
“അന്ന് വൈകിട്ട് ഞാൻ അവളെ കാണാൻ വേണ്ടി ജീപ്പിൽ പോയി… അവളെ മറ്റൊരാളുമായി സ്നേഹത്തിൽ ആണ് എന്ന് അറിഞ്ഞിരുന്നു… അതുകൊണ്ട് ഒന്ന് സംസാരിക്കണം എന്ന് തോന്നി…”
“എന്നിട്ട്
“അവൾ വലിയ മരത്തിൻ്റെ ചുവട്ടിൽ നിൽക്കുകയായിരുന്നു… കുറച്ച് മുന്നിൽ ആയി ഒരു പയ്യൻ ഓടി വരുന്നുണ്ട്.ഞാൻ ജീപ്പ് മാറ്റി ഇട്ടിട്ട് അവളെ ചെന്ന് വിളിച്ചു… പക്ഷേ അവൾ എൻ്റെ അടുത്തേക്ക് വരാൻ തയാർ ആയില്ല.. തയ്യാറായില്ല… എന്നോട് ദേഷ്യപ്പെട്ടു…” അവള് ആരെയോ കാത്ത് നിൽക്കുവാ എന്ന് പറഞ്ഞു.. ഞാൻ അവളെ പിടിച്ച് വലിച്ചു.. അപ്പൊ എൻ്റെ കൈയ്യിൽ കെട്ടിയിരിക്കുന്ന ചരട് അവളുടെ നഖത്തിൽ കൊണ്ട് നഖം ചെറുതായി കീറി.. ചരട് നഖത്തിൽ ഇടയിൽ കയറി.. അവളുടെ മുറിഞ്ഞ നഖം കൊണ്ട് എന്നെ മാന്തി
ശശി സാർ ശ്രദ്ധയോടെ കേട്ടു.
“പിന്നെ…?” അവളെ എനിക്ക് ഇഷ്ടം ആണെന്ന് ഞാൻ പറഞ്ഞപ്പോൾ
“അവൾ പറഞ്ഞത്… ‘നിനക്ക് ഭ്രാന്താണോ…? ഞാൻ നിന്നെ ഒരിക്കലും ഇഷ്ടപ്പെട്ടിട്ടില്ല…’ എന്നായിരുന്നു…”
അവൻ്റെ ശബ്ദം വിറച്ചു. അപ്പോഴേക്കും എൻ്റെ അച്ചൻ അവിടെ വന്നു.. ആരെയോ കണ്ട് അവർ പോയപ്പോൾ ഞാൻ എൻ്റെ വണ്ടി എടുക്കാൻ പോയി
“എനിക്ക് ദേഷ്യം വന്നു സർ…
ശശി സാറും പോലീസുകാരും പരസ്പരം നോക്കി. ഞാൻ വീണ്ടും അവളോട് വണ്ടിയിൽ കയറാൻ പറഞ്ഞപ്പോൾ
“അവൾ ഉറക്കെ കരയാൻ തുടങ്ങി… ആരെങ്കിലും വരും എന്ന് പേടിച്ച് ഞാൻ അവളെ ജീപ്പിൽ കയറ്റാൻ നോക്കി… പക്ഷേ അവൾ തള്ളിയിട്ട് ഓടി…”
“അപ്പോൾ…?”
അഭിജിത് പൊട്ടി കരഞ്ഞു.
“ഞാൻ പേടിച്ച് ജീപ്പ് മുന്നോട്ട് എടുത്തു… അവളെ തടയാൻ മാത്രം… പക്ഷേ ചെളിയിൽ ടയർ വഴുതി… ജീപ്പ് നേരെ അവളെ ഇടിച്ചു…”
സ്റ്റേഷനിൽ ഒരു നിമിഷം നിശബ്ദത.
“അവൾ താഴേക്ക് വീണു… തല കല്ലിൽ ഇടിച്ചു…
അവൻ കരഞ്ഞ് ശ്വാസം മുട്ടി.
“ഞാൻ ഇറങ്ങി നോക്കുമ്പോൾ അവൾ അനങ്ങുന്നില്ലായിരുന്നു സർ…”
“പിന്നെ നീ എന്ത് ചെയ്തു…”
“ഞാൻ പേടിച്ചു… ജീപ്പ് തിരിക്കുമ്പോൾ മരത്തിൽ ഇടിച്ചു… പിന്നെ ഞാൻ അവളെ അവിടെവിട്ട് പോയി…”
ശശി സാർ ദേഷ്യത്തിൽ എഴുന്നേറ്റു.
“സ്വന്തം ബന്ധുവായ ഒരു പെൺകുട്ടിയെ…!”
അഭിജിത് തലകുനിച്ച് കരഞ്ഞു.“സർ… ഞാൻ കൊല്ലാൻ വിചാരിച്ചില്ല…”
പിറ്റെ ദിവസം രാവിലെ.പോലീസ് ജീപ്പ് ഗംഗാധരൻ്റെ വീട്ടുമുന്നിൽ എത്തി.
ഗംഗാധരനും പാർവതിയും പുറത്തേ ക്ക് വന്നു.ശശി സാർ പതിയെ പറഞ്ഞു…
“കുറ്റവാളിയെ കിട്ടി…”പാർവതി പ്രതീക്ഷയോടെ നോക്കി.
“ആര് സർ…?”
ശശി സാർ കുറച്ച് നേരം മിണ്ടാതെ നിന്നു.
“നിങ്ങളുടെ ആങ്ങളയുടെ മകൻ… അഭിജിത്…”അത് കേട്ടതും പാർവതി ഞെട്ടി പിന്നിലേക്ക് വീണു.
ഗംഗാധരൻ കുറച്ച് നേരം ഒന്നും മിണ്ടിയില്ല.
പിന്നെ കസേരയിൽ ഇരുന്ന് മുഖം പൊത്തി കരഞ്ഞു.
വരാന്തയിൽ ഇരുന്ന മുത്തശ്ശി വിറച്ച ശബ്ദത്തിൽ ചോദിച്ചു…
“സ്വന്തം വീട്ടിലെ കുട്ടി തന്നെയോ… നമ്മുടെ ഗംഗയെ…”
ആ വീട്ടിൽ വീണ്ടും കരച്ചിൽ ഉയർന്നു.
കോടതിയിൽ പോകുമ്പോൾ അഭിജിത് ഒരു വട്ടം ഗംഗയുടെ വീട്ടിലേക്ക് നോക്കി.
ആ വരാന്തയിൽ ഗംഗ ഇരുന്നിരുന്ന കസേര ഒഴിഞ്ഞുകിടക്കുകയായിരുന്നു. കാറ്റിൽ ആ കസേര പതിയെ ആടിക്കൊണ്ടിരുന്നു…
thank you