അവസാനത്തെ അത്താഴം part 5
രമേഷിന്റെ നിരപരാധിത്വം തെളിഞ്ഞതോടെ c i പ്രസാദ് തന്റെ അന്വേഷണം മീരയുടെ ഏറ്റവും അടുത്ത സുഹൃത്തായ അഞ്ജലിയിലേക്ക് തിരിച്ചു.
അഞ്ജലിയും മീരയും ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്, പല രഹസ്യങ്ങളും അവർ പങ്കുവെച്ചിരുന്നു.
പോലീസ് അഞ്ജലിയെ ചോദ്യം ചെയ്തപ്പോൾ അവൾ പലതവണ മൊഴി മാറ്റിപ്പറഞ്ഞു.
c i സാർ അഞ്ജലിയുടെ ഫോൺ പരിശോധിച്ചപ്പോൾ മീരയുടെ മരണദിവസം രാത്രി അവൾ മീരയ്ക്ക് തുടർച്ചയായി മെസ്സേജുകൾ അയച്ചിരുന്നതായി കണ്ടെത്തി.
കൂടാതെ, മീരയുടെ മരണസ്ഥലത്തിന് സമീപമുള്ള ഒരു മൊബൈൽ ടവറിൽ അഞ്ജലിയുടെ ഫോൺ ലൊക്കേഷൻ ആ സമയത്ത് സജീവമായിരുന്നു.
പോലീസിന് അഞ്ജലിയുടെ വീട്ടിൽ നിന്ന് മീരയുടെതെന്ന് കരുതപ്പെടുന്ന ചില ആഭരണങ്ങളും കണ്ടെത്താനായി.
ഇതൊക്കെ കണ്ടപ്പോൾ c i സാർ ഉറപ്പിച്ചു, കൊലപാതകി അഞ്ജലി തന്നെ!
അഞ്ജലിയെ കസ്റ്റഡിയിൽ എടുത്ത് കർശനമായി ചോദ്യം ചെയ്തപ്പോൾ അവൾ തകർന്നുപോയി.
"അതെ, ഞാൻ അന്ന് അവിടെ പോയിരുന്നു. പക്ഷേ അവളെ കൊല്ലാനല്ല, അവൾ ക്ക് വീട്ടിലെ കുറച്ച് പ്രശ്നം വന്നപ്പോൾ എൻ്റെ കയ്യിൽ നിന്ന് ഒരു 5 പവൻ്റെ മാല വാങ്ങി പണയം വെച്ച് എൻ്റെ വിവാഹം ആയപ്പോൾ എനിക്ക് അത് എടുത്ത് തരാം എന്ന് പറഞ്ഞു.
പക്ഷേ അവൾ തന്നില്ല..
അവസാനം എൻ്റെ വിവാഹം മുടങ്ങി..
അവൾ മരിക്കുന്നതിന് കുറച്ച് ദിവസം മുന്നേ ഞങ്ങളുടെ സാർ എന്നോട് വിവാഹ അഭ്യർത്ഥന നടത്തി..
ഞാനും രാഹുൽ സാറും വിവാഹം കഴിക്കാൻ തീരുമാനിച്ചു..
അത് അവൾക്ക് അറിയാമായിരുന്നു. അങ്ങനെ മരിച്ച ദിവസം വൈകിട്ട് ഓഫീസ് വിട്ട് ഇറങ്ങി അവൾ വഴിയിൽ നിൽക്കാം എന്നോട് അവിടേക്ക് ചെന്നാൽ 5 പവൻ്റെ പൈസ അവൾക്ക് ആരോ കൊടുക്കാൻ ഉണ്ടായിരുന്നു.
അത് കൊടുത്തു..
അത് എനിക്ക് തരാം എന്ന് പറഞ്ഞു ഞാൻ അവിടേക്ക് പോയി..
അവിടെ ചെന്ന് അത് വാങ്ങി ഒരു ഓട്ടോ വിളിച്ച് തിരിച്ച് പോകാൻ നോക്കിയിട്ട് ഓട്ടോ ഒന്നും ഉണ്ടായിരുന്നില്ല..
അവസാനം.
നടന്ന് കുറച്ച് പോയപ്പോൾ രാഹുലിൻ്റെ കോൾ വന്നു.. ഞാൻ അത് എടുത്ത് സംസാരിച്ച് കുറച്ച് അധിക നേരം അവിടെ നിന്നു..
പിന്നീട് ഒരു ഓട്ടോ വിളിച്ച് വീട്ടിൽ എത്തിയപ്പോൾ ആണ് അവൾ മരിച്ച വിവരം അമ്മ പറഞ്ഞ് ഞാൻ അറിയുന്നത് എന്ന് പറഞ്ഞു..
c i സാറും സംഘവും അവൾ പറഞ്ഞത് ശെരി ആണോ എന്ന് അറിയുന്നതിന് വേണ്ടി ഫോണിൽ കോൾ ഹിസ്റ്ററി പരിശോധിച്ചപ്പോൾ കോൾ ചെയ്തത് ആയി കണ്ടെത്തി..
അവരുടെ സംഘത്തിൽ ഒരാള് അവൾ വിളിച്ചു എന്ന് പറയുന്ന ഓട്ടോ സ്റ്റാൻഡിൽ ചെന്ന് തിരക്കിയപ്പോൾ കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി മരിച്ച ദിവസം ഏകദേശം അതേ സ്ഥലത്തിൻ്റെ അടുത്ത് വെച്ച് മറ്റൊരു പെൺകുട്ടി ഓട്ടോ വിളിച്ച് പോയതായി..
കണ്ടെത്തി...
അതും അല്ല അവിടെ ഉള്ള മറ്റൊരു ഓട്ടോ ചേട്ടൻ രാത്രി സമയത്ത് കുറെ നേരം ആയി ഫോൺ വിളിച്ച് ചിരിച്ച് നിൽക്കുന്ന ഒരു പെൺകുട്ടിയെ കണ്ടതായി പറഞ്ഞു..
c i സാർ എല്ലാം കൂടി കൂട്ടി നോക്കിയപ്പോൾ കൊന്നത് അവൾ അല്ല എന്ന് മനസിലായി..