Pathira Story

പാതിരാ സ്റ്റോറി

✨ രഹസ്യങ്ങളുടെയും horror കഥകളുടെയും ലോകം
👻 ഹോറർ കഥകൾ 🕵️ ക്രൈം ത്രില്ലർ കഥകൾ ⚔️ പ്രതികാര കഥകൾ ✍️ അനുഭവങ്ങൾ
✍️ Shadow Queen 👑 📅 May 27, 2026 💬0 Comments

ചെന്നിമലയുടെ ഇരുണ്ട രഹസ്യം part 5

👁️ Loading views...
🔒
Premium Story
ബാക്കിയുള്ള എല്ലാ ഭാഗങ്ങളും വായിക്കാൻ ₹5 പേ ചെയ്യണം

ചെന്നിമലയുടെ ഇരുണ്ട രഹസ്യം Part 5

ഞാൻ ദേ ഇപ്പൊ തന്നെ വരാം.. നിങ്ങൾ അവിടെ തന്നെ നിക്ക്.. 
വേഗം ഫോൺ വെച്ച് ശശി സാർ വർക്ക്ഷോപ്പിലേക്ക് പോയി.. 
അവിടെ ചെന്നതും വർക്ക്ഷോപ്പിൽ ഒരു പഴയ ജീപ്പ് കിടക്കുന്നുണ്ട്.. 
അവൻ്റെ ഷർട്ടിൽ കുത്തി പിടിച്ച് ഇരുന്ന അവനെ എഴുന്നേൽപ്പിച്ചു.. 
അയ്യോ സാർ എനിക്ക് ഒന്നും അറിയില്ല.. എന്തിനാ ടാ പാവം പെൺകുട്ടിയെ നീ..സർ ഞാൻ ഒന്നും ചെയ്തിട്ട് ഇല്ല..
 ഷർട്ടിൽ നിന്ന് കൈ എടുത്തു..
 ഈ വണ്ടി ആരുടെ ആണ്.. ഇത് എന്നാണ് ഇവിടെ കൊണ്ട് വന്നത്.. 
നീ എന്തിനാ ഇത് ഓടിച്ച് നടന്നത്.. ഇത് വെച്ച് അല്ലേ നീ അവളെ.... 
അത്രേം പറഞ്ഞ് നിർത്തി.. 
അയ്യോ സർ ഇത് ഇവിടെ  പണിക്ക് കൊണ്ട് വന്ന വണ്ടി ആണ്..
 ഇത് നന്നാക്കി കഴിഞ്ഞ് set ആയോ എന്നറിയാൻ ഞാൻ ഓടിച്ചു അത് ഉള്ളൂ.. ഇത് ഞാൻ ഇവിടെ ജോലിക്ക്  കയറുന്ന സമയം ഈ വണ്ടി ഇവിടെ തന്നെ കിടക്കുന്നുണ്ട്.. 
ഞാൻ അവളെ ഒന്നും ചെയ്തില്ല എനിക്ക് അവളെ ഇഷ്ടം ആയിരുന്നു..
 അത് അവളോട് പറഞ്ഞിട്ട് ഉണ്ട്.. ആ സമയം അവൾ മറ്റൊരുത്താനും ആയി പ്രണയത്തിൽ ആണെന്ന് അവൾ എന്നോട് പറഞ്ഞു.. 
പിന്നെ ഇടക്ക് ഒക്കെ കാണും അല്ലാതെ ഞാൻ അവളെ ഒന്നും.... 
എടോ ഈ വണ്ടി ആരുടെ പേരിൽ ആണെന്ന് നോക്ക്.. ..
 വേഗം മറ്റൊരു പോലീസ് കാരൻ പേപ്പറും പേനയും എടുത്ത് വണ്ടി നമ്പർ എഴുതി.. 3 പേരും കൂടി വണ്ടിയിൽ കയറി...
അതിൽ ഒരു പോലീസ് കാരൻ ഫോൺ വിളിച്ച് വണ്ടി നമ്പർ കൊടുത്തു..
 അവിടെ നിന്ന് മറുപടി കിട്ടി അവർ രവി എന്ന ആളുടെ അടുത്തേക്ക് പോയി...
രവി: സർ എന്താ എന്ത് പറ്റി..

ശശി സർ: (വണ്ടിയുടെ നമ്പർ പറഞ്ഞു..)ഇത് തൻറെ പേരിൽ ഉള്ള വണ്ടി ആണല്ലോ.. പന്ന.. ഒരു പെണ്ണിനെ ഇടിച്ചിട്ട് ഒന്നും അറിയാത്ത പോലെ കളിക്കുന്നോ

രവി : അയ്യോ സർ  ഞാൻ ഒരു വണ്ടി കച്ചവടക്കാരൻ ആണ്.. 22 വർഷം ആയി ഞാൻ ഈ ജോലി തുടരുന്നു..  
ഈ വണ്ടി പണ്ട് ഞാൻ എൻ്റെ പേരിൽ വാങ്ങിയത് ആണ്..പക്ഷേ അത് നല്ല വിലക്ക് ആ ആഴ്ച തന്നെ വിറ്റ് പോയി.. പക്ഷേ വണ്ടി പേര് മാറിയില്ല എന്ന് ഞാൻ അറിഞ്ഞില്ല.. 
പലർക്കും ഞാൻ വണ്ടി കൊടുത്തിട്ട് ഉണ്ട്. അത് ഇപ്പൊ ഇത് ആർക്ക് കൊടുത്ത വണ്ടി ആണെന്ന് എനിക്ക് അറിയില്ല..  

എല്ലാം കേട്ട് അവർ വണ്ടി എടുത്ത് കൊണ്ട് നേരെ സ്റ്റേഷനിലേക്ക് പോയി.. ഇതിപ്പോ എന്താടോ ചെയ്ക.. 
മറ്റൊരു സാർ പറഞ്ഞു.. നമുക്ക് ആ സ്ഥലം വരെ ഒന്ന് പോയാലോ. എന്തെങ്കിലും തുമ്പ് കിട്ടിയാലോ..എല്ലാവരും കൂടി വണ്ടി എടുത്ത്.. 
പെൺകുട്ടി കിടന്ന സ്ഥലത്ത് പോയി.. കുറേ നോക്കി എങ്കിലും ഒന്നും കിട്ടിയില്ല.. വീണ്ടും നന്നായി നോക്കിയപ്പോൾ ചെറിയ ഒരു മഞ്ഞ ചരടിൻ്റെ നേർത്ത ഒരു നൂൽ കിട്ടി..
 സർ.. 
ബോഡി പോസ്റ്റ്മാർട്ടം ചെയ്തപ്പോൾ പെൺകുട്ടിയുടെ നഖത്തിൻ്റെ  ഇടയിൽ നിന്നും ഒരു മഞ്ഞ നൂൽ കിട്ടിയത് എന്ന് പറഞ്ഞിരുന്നു.. 
വെപ്രാളത്തിൽ കുട്ടിയുടെ തന്നെ ഡ്രസ്സിൻ്റെ നൂൽ ആകും എന്ന് ഓർത്തു..
പക്ഷേ ഇവിടെ ഉണ്ട്.. ഇത് നോക്കുമ്പോൾ എന്തോ മഞ്ഞ ചരടിൻ്റെ ചെറിയ നേർത്ത പീസ് പോലെ ഉണ്ട്. 
വേഗം  അവർ എല്ലാവരും കൂടി വണ്ടിയിൽ  കയറി.. 
 പെൺകുട്ടിയുടെ വീട്ടിലേക്ക് പോയി.. ഗംഗാധരൻ മുന്നിൽ ഇരിക്കുന്നുണ്ട്.. 
ശശി സർ : ഡോ പെൺകുട്ടിക്ക് അല്ലെങ്കിൽ നിങ്ങൾക്ക് ആരെ എങ്കിലും സംശയം ഉണ്ടോ..  
ഗംഗാധരൻ :അവക്ക് ഒരു പയ്യൻ ആയി എന്തോ അടുപ്പം ഉണ്ട് എന്ന് ഭാര്യ ഒരിക്കൽ പറഞ്ഞിട്ട് ഉണ്ട്.. 
ശശി സാർ: അതൊക്കെ ഞങ്ങൾക്കും അറിയാം.. 
അല്ലാതെ  മറ്റാരെ എങ്കിലും സംശയം ഉണ്ടോ..
ഗംഗാധരൻ: ഇല്ല സാർ എനിക്ക് അറിയില്ല.. വീണ്ടും കരഞ്ഞു കൊണ്ട് കസാരയിൽ ഇരുന്നു... 
ശശി സാർ :എടോ.
മറ്റേ പയ്യനെ ഒന്നും കൂടി തപ്പണം.. 
ശരി സാർ..എല്ലാവരും വണ്ടി എടുത്ത്..വീണ്ടും അവളുടെ കാമുകനെ തപ്പുന്നു.. 
അവൻ വീട്ടിൽ ഉണ്ടായിരുന്നു.. പെട്ടെന്ന് എല്ലാവരും കൂടി  അവൻ്റെ വീട്ടിലേക്ക് ചെന്നു.. da ഒന്ന് പുറത്തേക്ക് വന്നേ കുറച്ച് കാര്യം കൂടി ചോദിക്കാൻ ഉണ്ട്.. 
അവൻ പേടിച്ച് എഴുന്നേറ്റ് വന്നു.. എന്താ സർ.. 
അത് പിന്നെ അന്ന് നീ പറഞ്ഞല്ലോ പെൺകുട്ടിയെ കാണാൻ പോകുമ്പോൾ അവളുടെ അമ്മാവൻ അവിടെ ഉണ്ടായിരുന്നു എന്ന്.. 
അവരുടെ പെരുമാറ്റത്തിലോ അതോ എന്തേലും രീതിയിൽ നിനക്ക് എന്തെങ്കിലും വ്യത്യാസം തോന്നിയോ..
 നീ  കാണുമ്പോൾ അവളുടെ കഴുത്തിൽ ആരോ പിടിച്ചു എന്ന് നീ പറഞ്ഞു.. 
വേറെ എന്തെങ്കിലും നീ കണ്ടോ.. കൈ മാത്രം ആണോ കണ്ടത്..
അതോ ഷർട്ട് അല്ലെങ്കിൽ മുണ്ട്, പാൻ്റ് എന്തെങ്കിലും..
 ഇല്ല സാർ ഞാൻ കൈ മാത്രം ആണ് കണ്ടത്.. 
 അത് പിന്നെ..
 സാർ കയ്യിൽ ഒരു മഞ്ഞ തുണിയോ ചരട് എന്തോ ഉണ്ടായിരുന്നു. എല്ലാവരും ഒന്നും ഞെട്ടി പരസ്പരം നോക്കി.. 
അവൻ വീണ്ടും പറഞ്ഞു.. കയ്യിൽ എന്തോ കെട്ടിയത് പോലെ കണ്ടു.. 
പക്ഷേ എന്താണ് എന്ന് എനിക്ക് അറിയില്ല സർ.. 
അപ്പോഴേക്കും അവർ വണ്ടി എടുത്ത് പെൺകുട്ടിയുടെ അമ്മാവൻ്റെ വീട്ടിലേക്ക് പോയി..