ആ വളവിൽ അവൾ ഇപ്പോഴും ഉണ്ട് part 4
ലോറിയുടെ ഹെഡ്ലൈറ്റ് നേരെ അർജുന്റെ കണ്ണിലേക്ക് വീണു.മഴയും മൂടൽ മഞ്ഞും നന്നായിട്ട് ഉണ്ട്..ചെവിയിൽ ഗായത്രിയുടെ ചിരി.
അവൻ എഴുന്നേൽക്കാൻ ശ്രമിച്ചു.
പക്ഷേ ഗായത്രിയുടെ കൈ അവന്റെ കാലിൽ ശക്തിയായി പിടിച്ചിരുന്നു.
മരിച്ച മനുഷ്യന്റെ പോലെ തണുത്ത കൈ.
“ഗായത്രി… എന്നെ വിട്…!”
അർജുൻ കരഞ്ഞു.
ആദ്യമായി അവന്റെ കണ്ണിൽ യഥാർത്ഥ ഭയം.
പക്ഷേ ഗായത്രി ചിരിച്ചു.ലോറി കൂടുതൽ അടുത്തെത്തി. ഹോൺ ശബ്ദം മുഴുവൻ മലയിൽ മുഴങ്ങി.അർജുൻ ജീവൻ രക്ഷിക്കാൻ അവളുടെ കൈ തട്ടി മാറ്റി ഓടി.അവസാന നിമിഷം ലോറി അവനെ തട്ടാതെ കടന്നുപോയി.
അവൻ റോഡരികിലേക്ക് വീണു.
ശ്വാസംമുട്ടി.
പക്ഷേ…
ലോറി കുറച്ച് ദൂരം പോയി പെട്ടെന്ന് ബ്രേക്ക് ഇട്ട് നിർത്തി.
ഡ്രൈവർ പുറത്തിറങ്ങി വിറച്ച് നിൽക്കുന്നു.
“സാർ… നിങ്ങളുടെ പിന്നിൽ…” സർ എന്താ എന്ത് പറ്റി എന്തിനാ അവൾ നിങ്ങളെ ഉപദ്രവിക്കുന്നത്.. അർജുൻ തുടർന്ന്..അത് പിന്നെ എല്ലാം അവരോട് പറഞ്ഞു..പക്ഷേ ഗായത്രിക്ക് അറിയില്ലായിരുന്നു…
അർജുൻ അവളെ സ്നേഹിച്ചിരുന്നില്ല. എന്ന്
നഗരത്തിൽ മറ്റൊരു പെണ്ണുമായി എൻ്റെ വിവാഹം ഉറപ്പിച്ചിരുന്നു.
ഗായത്രി അത് അറിഞ്ഞ ദിവസം അവൾ തകർന്നു.
“നീ എന്നെ ചതിച്ചോ…?” അവൾ കരഞ്ഞുകൊണ്ട് ചോദിച്ചു.
അർജുൻ ചിരിച്ചു.
“നീ സീരിയസായി എടുത്തോ ഇതൊക്കെ?”
ആ വാക്കുകൾ അവളുടെ ഹൃദയം കീറിയത് പോലെ ആയിരുന്നു.
ആ രാത്രി ഗായത്രി അർജുനെ കാണാൻ വിളിച്ചു.
“ഒരു പ്രാവശ്യം നേരിൽ സംസാരിക്കണം…”
അവൻ ബൈക്കിൽ അവളെ കൂട്ടിക്കൊണ്ടുപോയി.
മഴ പെയ്യുന്ന രാത്രി.
റോഡ് മുഴുവൻ മൂടൽമഞ്ഞ്.
അവർ എത്തിയത് ആ വളവിലായിരുന്നു.
ഇപ്പോൾ എല്ലാവരും “കൂറ്റൻ വളവ്” എന്ന് വിളിക്കുന്ന സ്ഥലം.
ഗായത്രി കരഞ്ഞുകൊണ്ട് പറഞ്ഞു,
“എനിക്ക് നിന്നെ മാത്രം മതി അർജുൻ… എന്നെ വിട്ട് പോകരുത്…”
പക്ഷേ അർജുന്റെ മുഖത്ത് ദയയില്ലായിരുന്നു.
അവൻ ചുറ്റും നോക്കി.റോഡിൽ ആരുമില്ല.പെട്ടെന്ന്…അവൻ ഗായത്രിയെ ശക്തിയായി തള്ളി.
അവൾ റോഡരികിലെ വലിയ കല്ലിലേക്ക് തല ഇടിച്ച് വീണു.
ചോര മഴവെള്ളത്തിലേക്ക് കലർന്നു.ഗായത്രി വിറച്ച് അവനെ നോക്കി.“അർജുൻ…”അവളുടെ ശബ്ദം പതുങ്ങി.പക്ഷേ അർജുൻ അവളെ രക്ഷിച്ചില്ല.അവൻ അവളുടെ കഴുത്ത് പിടിച്ച് അമർത്തി.
അവളുടെ ശ്വാസം അവസാനിക്കുന്നതുവരെ.
അടുത്ത ദിവസം പോലീസ് കേസ് “ആക്‌സിഡന്റ്” എന്ന് എഴുതി അവസാനിപ്പിച്ചു.
അർജുൻ പതുക്കെ തിരിഞ്ഞു നോക്കി.
ഗായത്രി അവന്റെ പിന്നിൽ തന്നെ നിൽക്കുന്നു.
അവളുടെ മുഖത്ത് ഇനി ചിരിയില്ല.
കരച്ചിൽ മാത്രം.
“എനിക്ക് നിന്നെ സ്നേഹമായിരുന്നു അർജുൻ…”
അവളുടെ ശബ്ദം വിങ്ങി.
പെട്ടെന്ന് ചുറ്റുമുള്ള കാറ്റ് ശക്തമായി വീശാൻ തുടങ്ങി.മരങ്ങൾ ആടുന്നു.റോഡിലെ ലൈറ്റുകൾ മിന്നുന്നു.
ഗായത്രിയുടെ രൂപം പതുക്കെ മാറി.ഇപ്പോൾ അവൾ മരിച്ച രാത്രിയിലെ പോലെ.
തലയിൽ നിന്ന് ചോര ഒഴുകുന്നു.കണ്ണുകൾ കറുത്തിരിക്കുന്നു.
അവൾ അർജുന്റെ മുഖം പിടിച്ചു.
“നീ എന്നെ ഒറ്റയ്ക്ക് ആ ഇരുട്ടിൽ വിട്ടുപോയി…”
അവളുടെ കൈ സ്പർശിച്ച നിമിഷം അർജുന് നിലവിളിച്ചു.
അവന്റെ കണ്ണിന് മുൻപിൽ ആ രാത്രി മുഴുവൻ വീണ്ടും തെളിഞ്ഞു.ഗായത്രിയുടെ കരച്ചിൽ.
മഴ ശക്തി ആയി കഴുത്ത് ഞെരിയുന്ന അവന്റെ കൈകൾ.
അവൾ അവസാനമായി “അർജുൻ…” എന്ന് വിളിച്ചത്.“എനിക്ക് മരിക്കാൻ പേടിയായിരുന്നു…”ഗായത്രിയുടെ ശബ്ദം വിറച്ചു.
അർജുന് പൊട്ടിക്കരഞ്ഞു.“ക്ഷമിക്കു… എന്നെ വിട്…”
ഒരു നിമിഷം ഗായത്രിയുടെ കണ്ണിൽ പഴയ സ്നേഹം തെളിഞ്ഞു.
“ഇല്ല അർജുൻ…”“ചില തെറ്റുകൾക്ക് ക്ഷമയില്ല.”
പെട്ടെന്ന് റോഡിൽ വലിയ ശബ്ദം.
അർജുന് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിന് മുൻപ്…
ഗായത്രി അവനെ റോഡിന്റെ നടുവിലേക്ക് തള്ളി.
അതേ സമയത്ത് മറ്റൊരു ലോറി അതിവേഗത്തിൽ വന്നു.
ഡ്രൈവർക്കു ബ്രേക്ക് ഇടാൻ സമയം കിട്ടിയില്ല.
അടുത്ത ദിവസം രാവിലെ.ഗ്രാമക്കാർ കൂറ്റൻ വളവിൽ കൂടി നിന്നു.
അർജുന്റെ ശരീരം തിരിച്ചറിയാൻ പോലും പറ്റാത്ത അവസ്ഥ.
പോലീസ് വീണ്ടും അത് “ആക്‌സിഡന്റ്” എന്ന് എഴുതി.അതുപോലെ മൂന്ന് വർഷം മുമ്പും.
പക്ഷേ ആ രാത്രി മുതൽ…ആ വളവിൽ ഗായത്രിയെ ആരും കണ്ടിട്ടില്ല.
കരച്ചിലും ഇല്ല.ലിഫ്റ്റ് ചോദിക്കുന്ന പെൺകുട്ടിയും ഇല്ല.
ഗ്രാമക്കാർ പറഞ്ഞു…“അവൾ അന്വേഷിച്ചതെല്ലാം കിട്ടി.”എന്നാൽ ചില രാത്രികളിൽ…മഴ പെയ്യുമ്പോൾ…ആ വളവിലൂടെ പോകുന്നവർക്ക് ഇപ്പോഴും ഒരുശബ്ദം കേൾക്കാം.ഒരു പെൺകുട്ടിയുടെ പതുങ്ങിയ ശബ്ദം.“എനിക്ക് മരിക്കാൻ പേടിയായിരുന്നു…”