Pathira Story

പാതിരാ സ്റ്റോറി

✨ രഹസ്യങ്ങളുടെയും horror കഥകളുടെയും ലോകം
👻 ഹോറർ കഥകൾ 🕵️ ക്രൈം ത്രില്ലർ കഥകൾ ⚔️ പ്രതികാര കഥകൾ ✍️ അനുഭവങ്ങൾ
✍️ Shadow Queen 👑 📅 May 30, 2026 💬0 Comments

അവസാനത്തെ അത്താഴം part 4

👁️ Loading views...
🔒
Premium Story
ബാക്കിയുള്ള എല്ലാ ഭാഗങ്ങളും വായിക്കാൻ ₹5 പേ ചെയ്യണം

അവസാനത്തെ അത്താഴം part 4

സി.ഐ.  പ്രസാദും സംഘവും മീരയുടെ ബന്ധുവായ രമേഷിന്റെ വീട്ടിലെത്തി. ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ തന്നെ രമേഷ് വളരെ അസ്വസ്ഥനായിരുന്നു. 

മീരയുമായി ചില കൊടുക്കൽ വാങ്ങൽ ഉണ്ടായിരുന്നതായി ചോദിച്ചപ്പോൾ.. അത് ശെരി ആണെന്ന് ബന്ധു പറഞ്ഞു ..
പക്ഷേ അത് അവൾക്ക് പണം കൊടുക്കാൻ ആയിരുന്നു ഉണ്ടായിരുന്നത്.. 

വീടിൻ്റെ കുറവ്  ആവശ്യം വന്നപ്പോൾ അവളുടെ പേരിൽ ബാങ്കിൽ നിന്ന് കുറച്ച് ലോൺ എടുത്തിരുന്നു എന്നും.. 
അത് പിന്നീട് അടക്കാൻ പറ്റാതെ വന്നപ്പോൾ അവളുമായി കുറച്ച് വഴക്ക് ഇടേണ്ട തായി വന്നിട്ട് ഉണ്ട് എങ്കിലും പിന്നീട് ഞാൻ പണം അടച്ച് അതൊക്കെ ഓകെ ആക്കിയിരുന്നു എന്ന് പറഞ്ഞു..
  c i സാർ വീടിൻ്റെ അകത്തേക്ക് പോയി.. വീട്ടിൽ ആരൊക്കെ ഉണ്ട്.. ci സാർ ഓരോന്ന് ചോദിക്കാൻ തുടങ്ങി.
വീട്ടിൽ ഞാനും  രണ്ട് ആൺകുട്ടികളും.. മറ്റാരും ഇല്ല. എന്ന് മറുപടി പറഞ്ഞു.. ഭാര്യ ഇല്ലേ എന്ന് ചോദിച്ചപ്പോൾ അവൾ ഗൾഫിൽ ആണ്.. 2 വർഷം ആയി എന്ന് മറുപടി പറഞ്ഞു..
 c i സാർ മുന്നോട്ട് പോയി..
 മേശയുടെ അടിയിൽ കിടക്കുന്ന കുപ്പി വള കഷണം എടുത്ത് കാണിച്ചു..  ആ മുറിയിൽ പല ഇടത് ആയി കുപ്പിവള പൊട്ടി കിടക്കുന്നത് c i സാർ കണ്ടിരുന്നു..
അപ്പോഴും  അവൻ പേടിച്ച് തല കുനിച്ച് നിൽക്കുകയായിരുന്നു. ഒന്നും മിണ്ടാതെ എല്ലാവരും വണ്ടിയിൽ കയറി പോയി.. 
മീരയുടെ മുറിയിൽ പോയി ഒന്നും കൂടി പരിശോധിച്ചപ്പോൾ അവൾ കുപ്പി വള ധരിച്ചത് ആയി അവർ കണ്ടെത്തി..
മാത്രമല്ല, രമേഷിന്റെ ഫോൺ ലൊക്കേഷൻ ആ രാത്രി കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്താണെന്നും പോലീസ് കണ്ടെത്തി.

 ഇത് രമേഷിനെ സംശയത്തിന്റെ മുൾമുനയിൽ നിർത്തി.
എന്നാൽ c i സാറും സംഘവും അവൾ മരിച്ച സ്ഥലത്ത് ചുറ്റി പറ്റി അന്വേഷിച്ചപ്പോൾ അവിടെ ഒരു പഴയ സിസിടിവി കണ്ടെത്തി.. 

അതിൽ കൂടുതൽ ആഴത്തിൽ പരിശോധിച്ചപ്പോൾ നിർണ്ണായകമായ ഒരു കാര്യം പുറത്തുവന്നു. രമേഷ് അവിടെ എത്തി   വണ്ടിയിൽ നിന്ന്
പുറത്തേക്ക് ഇറങ്ങിയതും എന്തോ കണ്ട് പേടിച്ച് വീണ്ടും അപ്പൊൾ തന്നെ വണ്ടിയിൽ കയറി തിരിച്ച് പോകുന്നത് ആയി കണ്ടെത്തി..

 അപ്പോഴത്തെ സമയവും അവൾ മരിച്ച സമയവും വെച്ച് നോക്കിയപ്പോൾ
രമേഷ് അവിടേക്ക് എത്തുന്നതിന് മിനിറ്റുകൾക്ക് മുൻപ് തന്നെ മീര മരിച്ചിരുന്നുവെന്ന് ഫോറൻസിക് റിപ്പോർട്ടും വ്യക്തമാക്കിയതോടെ രമേഷ് കുറ്റക്കാരനല്ലെന്ന് ബോധ്യമായി..

പിന്നീട് രമേശിനെ കണ്ടപ്പോൾ അവന് ചില പെൺകുട്ടികൾ ആയി ബന്ധം ഉണ്ടെന്നും..

 പലരും വീട്ടിൽ വന്നിട്ട് പോകാറുണ്ട് എന്നും അറിഞ്ഞു..
 അതാണ് അവിടെ കുപ്പി വള കിടക്കാൻ കാരണം എന്ന് അവൻ പറഞ്ഞു.. 
പിന്നീട് ബാങ്കിൽ പോയി നോക്കിയപ്പോൾ അവിടെ ലോൺ എടുത്ത തുക തിരിച്ച് അടച്ചത് ആയി കണ്ടെത്തി.. അങ്ങനെ

 രമേഷിനെ വിട്ടയച്ചെങ്കിലും, മീരയെ  കൊന്നത് ആരാണെന്ന ചോദ്യം c i സാറിനെ വല്ലാതെ വേട്ടയാടി.