✍️ Shadow Queen 👑
📅 May 30, 2026
💬0 Comments
അവസാനത്തെ അത്താഴം part 3
👁️ Loading views...
സി.ഐ. പ്രസാദ് ആദ്യം തന്നെ ഓഫീസിലെത്തി രാഹുലിനെ ചോദ്യം ചെയ്യാൻ തുടങ്ങി. ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ തന്നെ രാഹുൽ വല്ലാതെ പേടിക്കുന്നുണ്ടായിരുന്നു...
മീര തന്റെ സ്ഥാപനത്തിലെ ഏറ്റവും കഴിവുള്ള ജീവനക്കാരിയാണെന്നും, അവൾക്ക് തന്നോട് ഒരു വഴക്കും ഇല്ലായിരുന്നു എന്നും അവൻ പറഞ്ഞു."സർ, അവൾ എന്നെ പേടിച്ചിട്ടല്ല,
എന്നെ സഹായിക്കാൻ ശ്രമിക്കുകയായിരുന്നു. ഞങ്ങളുടെ കമ്പനിയിലെ വലിയൊരു സാമ്പത്തിക ക്രമക്കേട് അവൾ കണ്ടെത്തിയിരുന്നു.
അത് പുറത്ത് വന്നാൽ ഒരു പക്ഷേ എൻ്റെ ജോലി തന്നെ പോകുമായിരുന്നു..
അത് പക്ഷേ എന്നോട് പറഞ്ഞാല് കുഴപ്പം ആകും എന്ന് അവൾ ഭയപ്പെട്ടിരുന്നു..
പക്ഷേ, മീരയെ കൊല്ലേണ്ട ഒരു ആവശ്യവും എനിക്കില്ല," രാഹുൽ വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു.
അവൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ c i സാർ ഓഫീസിലെ കമ്പ്യൂട്ടർ പരിശോധിച്ചു.
രാഹുൽ പറഞ്ഞത് സത്യമാണെന്ന് തോന്നുന്ന തെളിവുകൾ അവിടെയുണ്ടായിരുന്നു. c i സാറിൻ്റെ കൂടെ ഉണ്ടായിരുന്ന ഒരു പോലീസ് കാരൻ അകത്ത് പോയി..
സിസിടിവി യും മറ്റ് രജിസ്റ്ററുകളും പരിശോധിച്ചു.
ആ സമയം അവൻ പറഞ്ഞതൊക്കെ ശെരി ആണെന്ന് അവൻ കണ്ടെത്തി..
കൊലപാതകം നടന്ന സമയത്ത് രാഹുൽ ഒരു ബിസിനസ് പാർട്ടിയിൽ പങ്കെടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും രേഖകളും അവന്റെ ഫോണിൽ അവൻ കാണിച്ച് കൊടുത്തു.
മീരയുടെ മരണത്തിന് രാഹുലുമായി ഒരു ബന്ധവുമില്ലെന്ന് ഉറപ്പായതോടെ c i സാർ അടുത്ത ആളിലേക്ക് ശ്രദ്ധ തിരിച്ചു.
തന്റെ ഡയറിയിൽ മീര അവസാനമായി എഴുതിയ കാര്യങ്ങളും, പോലീസ് പിടിച്ചെടുത്ത തെളിവുകളും കൂട്ടി വായിച്ചപ്പോൾ രാഹുൽ പറഞ്ഞത് ഒക്കെ ശെരി ആണെന്ന് അവർക്ക് ഉറപ്പായി..
അവളുടെ അമ്മ പറഞ്ഞത് പോലെ ബന്ധു ആയ രമേശ് ആണോ അവളെ ഇല്ലാതെ ആക്കിയത് എന്ന് സംശയിക്കാൻ പറ്റിയ ചില തെളിവുകൾ c i സാറിന് കിട്ടി രമേഷിനെത്തേടി പോലീസ് സംഘം യാത്ര തിരിച്ചു.
📚 Related Stories
Edit Comment
Are you sure you want to delete this comment?
📢 ഈ കഥ കൂട്ടുകാർക്കും ഷെയർ ചെയ്യൂ: