Pathira Story

പാതിരാ സ്റ്റോറി

✨ രഹസ്യങ്ങളുടെയും horror കഥകളുടെയും ലോകം
👻 ഹോറർ കഥകൾ 🕵️ ക്രൈം ത്രില്ലർ കഥകൾ ⚔️ പ്രതികാര കഥകൾ ✍️ അനുഭവങ്ങൾ
✍️ Shadow Queen 👑 📅 May 30, 2026 💬0 Comments

ആ വളവിൽ അവൾ ഇപ്പോഴും ഉണ്ട് part 3

👁️ Loading views...
🔒
Premium Story
ബാക്കിയുള്ള എല്ലാ ഭാഗങ്ങളും വായിക്കാൻ ₹5 പേ ചെയ്യണം

ആ വളവിൽ അവൾ ഇപ്പോഴും ഉണ്ട് part 3

പുറത്ത് മഴ.
പെട്ടെന്ന് അവന്റെ ഫോണിലേക്ക് ഒരു unknown നമ്പറിൽ നിന്ന് വീഡിയോ കോൾ വന്നു.
അവൻ എടുത്തു.സ്ക്രീനിൽ ആദ്യം ഒന്നും കാണുന്നില്ല.ഇരുട്ട് മാത്രം.
പിന്നെ…
ഒരു പെൺകുട്ടിയുടെ മുഖം പതുക്കെ സ്ക്രീനിലേക്ക് വന്നു.
നനഞ്ഞ മുടി.ചോര നിറഞ്ഞ കണ്ണുകൾ.
അർജുന്റെ ശ്വാസം നിന്നുപോയി.
“ഗായത്രി…?”
സ്ക്രീനിലുള്ള അവൾ ചിരിച്ചു.അതേ ചിരി.
കോൾ പെട്ടെന്ന് കട്ട് ആയി.
അർജുൻ വിറച്ച് ഫോൺ താഴെ ഇട്ടു.
അത് prank ആണെന്ന് അവൻ സ്വയം വിശ്വസിപ്പിക്കാൻ നോക്കി.
പക്ഷേ ഉടനെ വീട്ടിലെ ലൈറ്റുകൾ മിന്നാൻ തുടങ്ങി.
ടിവി സ്വയം ഓൺ ആയി.
സ്ക്രീനിൽ മഴ പെയ്യുന്ന റോഡ്.
അതേ വളവ്.
അവിടെ ഒരു പെൺകുട്ടി നിൽക്കുന്നു.
ഗായത്രി.
അർജുൻ പേടിച്ച് ടിവി ഓഫ് ചെയ്യാൻ പോയി.
പക്ഷേ ടിവിയിൽ അവൾ പതുക്കെ അടുത്തേക്ക് നടക്കുകയാണ്.ഓരോ ചുവടും സ്ക്രീനിനോട് അടുത്തേക്ക്.അവസാനം അവളുടെ മുഖം മാത്രം.അവൾ ചിരിച്ചു.
“എന്നെ ഓർമ്മയുണ്ടോ അർജുൻ…?”
ടിവി പെട്ടെന്ന് ബ്ലാക്കായി.
ആ രാത്രി അർജുന് ഉറങ്ങാൻ കഴിഞ്ഞില്ല.
രാവിലെ അവൻ തീരുമാനിച്ചു.
എന്തായാലും ഗ്രാമത്തിലേക്ക് പോകണം.
ഈ പേടി അവസാനിപ്പിക്കണം.
വൈകുന്നേരം അവൻ കാർ എടുത്ത് അവിടേക്ക് പുറപ്പെട്ടു.
മഴ വീണ്ടും തുടങ്ങി.
റോഡ് മുഴുവൻ മൂടൽമഞ്ഞ്. കുറച്ച് സമയം കഴിഞ്ഞപ്പോൾ…
അവൻ ആ  കൂറ്റൻ വളവിലെത്തി.
കാർ പെട്ടെന്ന് ഓഫ് ആയി.
അതേ സമയം റേഡിയോ സ്വയം ഓൺ ആയി.
അതിൽ ഒരു സ്ത്രീയുടെ കരച്ചിൽ.
അർജുന്റെ കൈകൾ വിറച്ചു.
അവൻ സ്റ്റാർട്ട് ചെയ്യാൻ നോക്കി.
കാർ സ്റ്റാർട്ട് ആകുന്നില്ല.
പിന്നെ…പിന്നിലെ സീറ്റിൽ നിന്ന് ഒരു ശബ്ദം.
അവന്റെ കണ്ണുകൾ പതുക്കെ മിററിലേക്ക് നീങ്ങി.
പിന്നിലെ സീറ്റിൽ ഗായത്രി ഇരിക്കുന്നു.
അവളുടെ തല ഒരു വശത്തേക്ക് വളഞ്ഞിരിക്കുന്നു.
കഴുത്തിൽ ചോര.
പക്ഷേ കണ്ണുകൾ നേരെ അവനെ നോക്കുന്നു.
അർജുൻ നിലവിളിച്ച് കാറിൽ നിന്ന് പുറത്തേക്ക് ഓടി.
മഴയിൽ വഴുതി വീണു.
പിന്നിൽ നിന്ന് കാലടിശബ്ദം.അവൾ പതുക്കെ നടക്കുന്നു.അർജുൻ തിരിഞ്ഞുനോക്കി.
ഗായത്രി ഇപ്പോൾ റോഡിന്റെ നടുവിൽ നിൽക്കുന്നു.അവളുടെ കാലുകൾ നിലത്ത് തൊടുന്നില്ല.അവൾ പതുക്കെ വായ തുറന്നു.
“ഞാൻ മരിക്കുമ്പോൾ… ഒരുപാട് വേദനിച്ചു…”
പെട്ടെന്ന് അവളുടെ മുഖം ഭീകരമായി മാറി.
കണ്ണുകൾ മുഴുവൻ കറുപ്പ്.
വായ് കീറി ചെവിവരെ നീണ്ടു.
അവൾ മനുഷ്യന്റെ പോലെ അല്ലാത്ത ശബ്ദത്തിൽ നിലവിളിച്ചു.
“ തവണയാണ് അർജുൻ…!”അതേ സമയം…
റോഡിന്റെ അകലെ നിന്ന് ഒരു ലോറി അതിവേഗത്തിൽ വരുന്നത് അർജുൻ കണ്ടു.
പക്ഷേ അവന് ഓടാൻ കഴിഞ്ഞില്ല.
കാരണം…
ഗായത്രി അവന്റെ കാലിൽ