Pathira Story

പാതിരാ സ്റ്റോറി

✨ രഹസ്യങ്ങളുടെയും horror കഥകളുടെയും ലോകം
👻 ഹോറർ കഥകൾ 🕵️ ക്രൈം ത്രില്ലർ കഥകൾ ⚔️ പ്രതികാര കഥകൾ ✍️ അനുഭവങ്ങൾ
✍️ Shadow Queen 👑 📅 May 27, 2026 💬0 Comments

ചെന്നിമലയുടെ ഇരുണ്ട രഹസ്യം part 3

👁️ Loading views...
ശശി സാറിൻ്റെ മുന്നിൽ ഉള്ള ഫോൺ ബെൽ അടിച്ചു.. ഹലോ.. എന്താടോ.. എന്തായി..അവനെ കിട്ടിയോ..
 ഇല്ല സാർ പക്ഷേ അവൻറെ ഫോണിലേക്ക് മരിച്ച പെൺകുട്ടി അന്ന് വൈകിട്ട് 6 മണി ആയപ്പോൾ 17 തവണ വിളിച്ചിട്ടുണ്ട് പക്ഷേ അവൻ കോൾ ഒന്നും എടുത്തിട്ടില്ല..
എന്ന് മറുപടി വന്നു.. 
ഓകെ ഓകെ.. മറ്റേ കാര്യം എന്തായി.. നോക്കിയിട്ട് പറയാം സാർ..
എന്ന് വീണ്ടും മറുപടി വന്നു..
ശെരി ശെരി.. അത്രയും പറഞ്ഞ് ഫോൺ താഴെ വെച്ച് ഇരുന്നു.. 
അവിടേക്ക് മറ്റൊരു പോലീസ് കാരൻ വന്നു.. സർ മറ്റേ പയ്യനെ കിട്ടിയിട്ടുണ്ട്..
 എറണാകുളത്ത് ഒരു പയ്യൻ്റെ കൂടെ  ഒളിച്ച് താമസം ആയിരുന്നു.. 
കൊണ്ട് വാടോ അവനെ.. ശശി സാർ ദേഷ്യത്തിൽ എഴുന്നേറ്റു..
പയ്യനും ആയി  ഒരു പോലീസ് കാരൻ ശശി സാറിൻ്റെ അടുത്ത് വന്നു.. 
സർ ഇവൻ ആണ്. മറ്റവൻ..  ആ പെണ്ണ് മരിക്കുന്ന ദിവസം ഇവനും അവളും തമ്മിൽ രാവിലെ വഴക്ക് ഇട്ടിരുന്നു എന്ന് ചില നാട്ടുകാർ പറഞ്ഞു.. 
ഇവിടെ വാടാ..  അവനെ ശശി സാർ പിടിച്ച് നന്നായി ഒന്ന് വിരട്ടി.. 
സർ ഞാൻ അല്ല..ഞാൻ ഒന്നും ചെയ്തില്ല അവളെ... വീണ്ടും അവനെ നന്നായി വിരട്ടുന്നു..സത്യം പറ. 
സർ ഞാൻ ഒന്നും ചെയ്തില്ല..പിന്നെ എന്തിനാ നി ഫോൺ ഓഫ് ആക്കി വെച്ച് ഒളിച്ച് താമസിച്ചത്.. 
വീണ്ടും വിരട്ടുന്നു.. സർ ഒന്നും ചെയ്യല്ലേ.. ഞാൻ എല്ലാം പറയാം.. 
അവളുമായി ഞാൻ ഇഷ്ട്ടത്തിൽ ആയിരുന്നു.. 
അതിന് ഇടയിൽ അവൾ കൂടെ പഠിക്കുന്ന ആൺ കുട്ടികളോട്  മിണ്ടുന്നത് കണ്ടപ്പോൾ ഞാനും അവളും ആയി പല തവണ വഴക്ക് ഉണ്ടായിട്ടുണ്ട് എന്നുള്ളത് സത്യം ആണ്..
 അല്ലാതെ മറ്റൊന്നും ഇല്ല.. അന്നത്തെ ദിവസം നീ അവളെ കണ്ടിരുന്നോ.. 
അത് പിന്നെ സാർ രാവിലെ അതും പറഞ്ഞ് ഞങൾ വഴക്ക് ഇട്ടിരുന്നു.. 
എന്നിട്ട് നീ വൈകിട്ട് അവളോട് മരത്തിൻ്റെ ചുവട്ടിൽ വരാൻ പറഞ്ഞു കാത്ത് കൊടുത്തു.. 
അവൾ അവിടെ വന്ന് നിന്നു.. നീ അവളെ.. വീണ്ടും അവനെ വിരട്ടുന്നു.. 
സർ.. അവളോട് മരത്തിൻ്റെ ചുവട്ടിൽ നിൽക്കാൻ പറഞ്ഞ് കത്ത് കൊടുത്തു എന്ന് ഉള്ളത് ശെരി ആണ്.. 
പക്ഷേ അന്ന് വൈകിട്ട് ഏകദേശം 6 മണി ഒക്കെ ആയപ്പോൾ ഞാൻ അവളെ കാണാൻ വേണ്ടി.  
വലിയ മരത്തിൻ്റെ ചുവട്ടിൽ പോയി.. അവിടെ എത്തുന്ന സമയം ദൂരെ നിന്ന് അവളുടെ കയ്യിൽ ഒരു പയ്യൻ പിടിച്ച് വലിച്ചു.. 
അവൻ്റെ കൈ മാത്രം ആണ് എനിക്ക് കാണാൻ പറ്റിയത്.. 
അതുകണ്ട് ഞാൻ ഓടി ചെല്ലാൻ നോക്കിയതും അവളുടെ അമ്മാവൻ എന്നെ തടഞ്ഞു.. 
ഇനി മേലാൽ അവളെ കാണാൻ ശ്രമിച്ചാൽ.. 
എന്നെ ഒരുപാട് വിരട്ടി തല്ലി.. 
ആ സമയം എൻ്റെ ഫോണിൽ അവൾ കുറെ വിളിച്ചു.. 
പക്ഷേ എനിക്ക് എടുക്കാൻ കഴിഞ്ഞില്ല.. എല്ലാം കഴിഞ്ഞ് എന്നെ അവളുടെ അമ്മാവൻ ഒരു വണ്ടിയിൽ കയറ്റി.. 
ഒരു മുറിയിൽ കൊണ്ട് പോയി..
 വിരട്ടി.. അവിടെ നിന്ന് ഞാൻ എങ്ങനെയോ രക്ഷ പെട്ട് വീട്ടിൽ വന്ന് തുണി ഒക്കെ എടുത്ത്.. 
അമ്മ പേടിച്ചാലോ എന്ന് കരുതി, അവരോട് ഒന്നും പറയാതെ ഞാൻ വേഗം എറണാകുളം ഉള്ള എൻ്റെ ഒരു കൂട്ടുകാരൻ്റെ അടുത്ത് പോയി.. അല്ലാതെ ഞാൻ അവളെ ഒന്നും ചെയ്തില്ല സാർ..
 അവൻ പൊട്ടി കരഞ്ഞു.. എടോ.. 
പറഞ്ഞ് വിടടോ ഇവനെ.. അവൻ പുറത്തേക്ക് പോയി.. മറ്റൊരു പോലീസ് കാരൻ പറഞ്ഞു.. സർ ഇതൊക്കെ അവൻ്റെ കള്ള കഥ ആണ്.. 
സാർ അവൻ പറഞ്ഞത് എല്ലാം വിശ്വസിച്ചോ.. ശശി സാർ പറഞ്ഞു.. എടോ ആ പെൺകുട്ടി  മരിച്ചത്  വണ്ടി തട്ടി ആണ്..
 ഈ പയ്യന് വണ്ടി ഓടിക്കാൻ അറിയില്ല..
 പിന്നെ എങ്ങനെ അവനെ സംശയിക്കും. ഓ ഇത് ഒരു കുഴപ്പം പിടിച്ച കേസ് ആണല്ലോ സർ. എടോ പെൺകുട്ടിയുടെ ഒരു അമ്മാവൻ ഇല്ലേ അവനെ ഒന്ന് തപ്പണം..
 ശരി സാർ എന്ന് പറഞ്ഞ് പോലീസ് കാരൻ പുറത്തേക്ക് പോയി..

തുടരും