Pathira Story

പാതിരാ സ്റ്റോറി

✨ രഹസ്യങ്ങളുടെയും horror കഥകളുടെയും ലോകം
👻 ഹോറർ കഥകൾ 🕵️ ക്രൈം ത്രില്ലർ കഥകൾ ⚔️ പ്രതികാര കഥകൾ ✍️ അനുഭവങ്ങൾ
✍️ Shadow Queen 👑 📅 May 30, 2026 💬0 Comments

ആ വളവിൽ അവൾ ഇപ്പോഴും ഉണ്ട് part 2

👁️ Loading views...
ഒരു കാർ ആ വളവിലൂടെ വന്നു.
ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് അമർത്തി. ആ സമയം റോഡരികിൽ ഒരു പെൺകുട്ടി നിൽക്കുന്നു.
വെള്ള ചുരിദാർ.
മഴയിൽ നനഞ്ഞ മുടി.
അവൾ പതുക്കെ തല ഉയർത്തി.
അവളുടെ മുഖം കണ്ട ഡ്രൈവറുടെ കൈകൾ വിറച്ചു. 
കാർ നിർത്തിയ ഡ്രൈവർ ഭയന്ന് ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി. ഈ മഴയത്ത് ഈ കാടിൻ്റെ നടുവിൽ ഒറ്റക്ക് ഒരു പെൺകുട്ടി..
മഴ കനക്കുകയാണ്.
ആ പെൺകുട്ടി പതുക്കെ കാറിനരികിലേക്ക് നടന്നു വന്നു.
വെള്ള ചുരിദാർ മുഴുവൻ നനഞ്ഞിരിക്കുന്നു.
മുടിയിൽ നിന്ന് വെള്ളം തുള്ളി വീഴുന്നു.
അവൾ ചിരിച്ചു.
“ചേട്ടാ… ഒന്ന് മുന്നിലെ ജംഗ്ഷൻ വരെ വിടാമോ…?”
ഡ്രൈവറുടെ കഴുത്ത് വരണ്ടു.
കാരണം…
അവളുടെ കണ്ണുകൾ സാധാരണ മനുഷ്യരുടെ പോലെ ആയിരുന്നില്ല.
മുഴുവൻ കറുപ്പ്.
പക്ഷേ എന്തോ  അവന് “ഇല്ല” എന്ന് പറയാൻ കഴിഞ്ഞില്ല.അവൻ പതുക്കെ വാതിൽ തുറന്നു.
പെൺകുട്ടി പിന്നിലെ സീറ്റിൽ കയറി.
കാർ വീണ്ടും മുന്നോട്ട് നീങ്ങി.
പക്ഷേ കുറച്ച് സമയം കഴിഞ്ഞപ്പോൾ ഡ്രൈവർക്ക് ഒരു കാര്യം മനസ്സിലായി.
 മിററിലൂടെ നോക്കുമ്പോൾ…പിന്നിലെ സീറ്റിൽ ആരെയും കാണുന്നില്ല.
അവൻ പേടിച്ച് പിന്നോട്ട് നോക്കി.
പെൺകുട്ടി അവിടെ തന്നെയുണ്ട്.
വീണ്ടും മിററിലേക്ക് നോക്കി.
ശൂന്യം.
ഡ്രൈവറുടെ നെഞ്ചിടിപ്പ് കൂടി.
“ചേട്ടാ…”
പിന്നിൽ നിന്ന് ശബ്ദം.
“ഇവിടെ ഒരാൾ മരിച്ച കഥ അറിയാമോ…?”
ഡ്രൈവർ ഒന്നും പറഞ്ഞില്ല.
അവൾ പതുക്കെ ചിരിച്ചു.
കാറിനുള്ളിൽ പെട്ടെന്ന് തണുപ്പ് പടർന്നു.
ഗ്ലാസുകൾ മങ്ങാൻ തുടങ്ങി.
റേഡിയോ സ്വയം ഓൺ ആയി.
അതിൽ പഴയൊരു പാട്ട് കേൾക്കുന്നു…
അതേ സമയം പിന്നിലെ സീറ്റിൽ നിന്ന് കരച്ചിൽ. അതും
ഒരു പെൺകുട്ടിയുടെ കരച്ചിൽ.
ഡ്രൈവർ പേടിച്ച് കാർ വേഗത്തിൽ ഓടിച്ചു.
പക്ഷേ റോഡ് തീരുന്നില്ല.
അതേ വളവ് വീണ്ടും വീണ്ടും വരുന്നു.
അവൻ ശ്വാസംമുട്ടി.
“എനിക്ക് പോകണം… നീ ആരാ…?”
പിന്നിൽ നിന്ന് പതുക്കെ മറുപടി വന്നു.
“ഞാൻ ഗായത്രി…”
ഡ്രൈവറുടെ കൈയിൽ നിന്ന് വണ്ടിയുടെ താളം തെറ്റുന്നു.   അവൻ വീണ്ടും മിററിലേക്ക് നോക്കി.
ഇപ്പോൾ അവളുടെ മുഖം മാറിയിരുന്നു.
നെറ്റി പൊട്ടിയിരിക്കുന്നു.കണ്ണിൽ നിന്ന് ചോര ഒഴുകുന്നു.കഴുത്തിൽ വിരലുകളുടെ പാടുകൾ.
അവൾ പതുക്കെ മുന്നിലേക്ക് ചാരി അവന്റെ ചെവിയിൽ ചോദിച്ചു…അന്ന് ഞാൻ ഒരുപാട് കരഞ്ഞു…”
പെട്ടെന്ന് കാർ ഓഫ് ആയി.
റോഡിന്റെ നടുവിൽ.
ചുറ്റും ഇരുട്ട് മാത്രം.
ഡ്രൈവർ വിറച്ച് മൊബൈൽ എടുത്തു.
സിഗ്നൽ ഇല്ല.
അതേ സമയം…
കാറിന്റെ പുറത്തുനിന്ന് “തക്… തക്… തക്…”
ആരോ ഗ്ലാസിൽ മുട്ടുന്നു.
അവൻ പതുക്കെ തല തിരിച്ചു.
ഗായത്രി പുറത്തു നിൽക്കുന്നു.
പക്ഷേ…
അവൾ പിന്നിലെ സീറ്റിൽ ഇരിക്കുന്നുമുണ്ട്.
ഡ്രൈവർ നിലവിളിച്ചു.
പുറത്തുള്ള ഗായത്രി ചിരിച്ചു.
അവളുടെ വായ് പതുക്കെ കീറി നീളാൻ തുടങ്ങി.
മനുഷ്യന്റെ പോലെ അല്ലാത്ത ശബ്ദത്തിൽ അവൾ ചോദിച്ചു…
“അർജുൻ എവിടെയാണെന്ന് അറിയാമോ…?”
ഡ്രൈവറുടെ കണ്ണുകൾ ഭയത്തിൽ നിറഞ്ഞു.
പെട്ടെന്ന് കാറിന്റെ എല്ലാ ഡോറുകളും സ്വയം ലോക്ക് ആയി.
ലൈറ്റുകൾ ഓഫ് ആയി.
ഇരുട്ടിൽ അവളുടെ ചിരി മാത്രം.
അടുത്ത ദിവസം രാവിലെ…ആ കാർ അതേ വളവിൽ കണ്ടെത്തി.
ഡ്രൈവർ ജീവനോടെ ഉണ്ടായിരുന്നു.
പക്ഷേ…
അവൻ ഭ്രാന്തനായ പോലെ ഒരേ വാക്ക് മാത്രം പറഞ്ഞുകൊണ്ടിരുന്നു.
“അവൾ തിരിച്ച് വന്നിട്ടുണ്ട്…”ഡ്രൈവറുടെ അവസ്ഥ കണ്ടപ്പോൾ ഗ്രാമം മുഴുവൻ ഭയന്നു.
അവൻ ആശുപത്രിയിൽ കിടന്നുകൊണ്ട് ഒരേ കാര്യം മാത്രം പറയുകയായിരുന്നു.
“ഗായത്രി തിരിച്ചു വന്നിട്ടുണ്ട്…”
പക്ഷേ മൂന്ന് വർഷമായി അർജുൻ ആ ഗ്രാമത്തിലേക്ക് വന്നിട്ടില്ല.
അവൻ ഇപ്പോൾ നഗരത്തിൽ വലിയ ബിസിനസ് ചെയ്യുന്ന ആളായിരുന്നു.
വിവാഹവും ഉറപ്പിച്ചിരുന്നു.
ഗായത്രിയുടെ കാര്യം അവൻ മറന്നിരുന്നു.
അല്ലെങ്കിൽ…
മറക്കാൻ ശ്രമിച്ചു.
ഒരു രാത്രി.
അർജുൻ ഫ്ലാറ്റിൽ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു.