Pathira Story

പാതിരാ സ്റ്റോറി

✨ രഹസ്യങ്ങളുടെയും horror കഥകളുടെയും ലോകം
👻 ഹോറർ കഥകൾ 🕵️ ക്രൈം ത്രില്ലർ കഥകൾ ⚔️ പ്രതികാര കഥകൾ ✍️ അനുഭവങ്ങൾ
✍️ Shadow Queen 👑 📅 May 30, 2026 💬0 Comments

അവസാനത്തെ അത്താഴം Part 2

👁️ Loading views...
മീരയുടെ മരണവാർത്ത ആ വീടിന്റെ ഭിത്തികളെ നിശ്ചലമാക്കി. 
തളർന്നുവീണ അമ്മയുടെയും, നെഞ്ചുപൊട്ടി കരയുന്ന അച്ഛന്റെയും അവസ്ഥ ആർക്കും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

 വീട്ടിലെ എല്ലാം കാര്യങ്ങളും മീരയുടെ ജോലിയെ ആശ്രയിച്ചായിരുന്നതിനാൽ, അവളുടെ മരണം ആ കുടുംബത്തെ സത്യത്തിൽ വഴിയാധാരമാക്കി.
പിറ്റേന്ന് രാവിലെ സി.ഐ.  പ്രസാദും കൂടെ ഉള്ളവരും അവളുടെ വീട്ടിലെത്തി. 
അവർ വീട്ടിലെ ഓരോ മുക്കും മൂലയും പരിശോധിച്ചു.
 പ്രസാദിൻ്റെ ശ്രദ്ധ പെട്ടെന്ന് മീരയുടെ മുറിയിലെ മേശയുടെ അടിയിൽ പെട്ടന്ന് ആരും കാണാതെ വെച്ചിരുന്ന ഡയറിയിലേക്ക് നീണ്ടു. ആ ഡയറിയിൽ മീര അവസാനമായി എഴുതിയ വരികൾ പ്രസാദിനെ അസ്വസ്ഥനാക്കി

 "ഇന്ന് ജോലി ചെയ്യുന്ന സ്ഥലത്ത് വെച്ച് പെട്ടന്ന് രാഹുലിനെ മുന്നിൽ കണ്ടപ്പോൾ വല്ലാത്തൊരു പേടി തോന്നി. അയാൾ കുറച്ച് നേരം എന്നെ തന്നെ നോക്കുന്നത് പോലെ." എനിക്ക് തോന്നി.
c i  സാർ മീരയുടെ അച്ഛനോട് രാഹുലിനെക്കുറിച്ച് ചോദിച്ചു.., 

അദ്ദേഹം  മറുപടി പറഞ്ഞത് "മീര രാഹുലിനെക്കുറിച്ച് ഒരിക്കലും വീട്ടിൽ പറഞ്ഞിട്ടില്ല, പക്ഷേ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവൾ ഫോണിൽ സംസാരിക്കുമ്പോൾ വല്ലാതെ പേടിക്കുന്നുണ്ടായിരുന്നു.
" നിങ്ങൾക്ക് ആരെ എങ്കിലും സംശയം ഉണ്ടോ.. പെട്ടന്ന് അവളുടെ അമ്മ പറഞ്ഞു.. അത് പിന്നെ സാർ ഞങ്ങളുടെ  ഒരു ബന്ധു ഇടക്ക് ഇടക്ക് ഓഫീസിൽ ചെന്ന് മോളെ കാണുമായിരുന്നു ..

 എന്താണ് കാര്യം എന്ന് ഒരിക്കൽ ഞാൻ ചോദിച്ചപ്പോൾ പിന്നെ പറയാം എന്ന് മാത്രം ആണ് മകൾ എന്നോട് പറഞ്ഞത്.. 
അപ്പോഴേക്കും അവളുടെ അച്ചൻ മറുപടി കൊടുത്തു..മകളുടെ ഒരു കൂട്ടുകാരിയുടെ 5 പവൻ്റെ ഒരു മാല മകൾ വാങ്ങി പണയം വെച്ചിരുന്നു..
 അത് എടുത്ത് കൊടുക്കാത്തത് കൊണ്ട് അവൾക്കും മകളോട് ദേഷ്യം ഉണ്ടായിരുന്നു.. എല്ലാം കേട്ട് c i സാർ   പ്രധാനപ്പെട്ട ആളുകളെ സംശയിച്ചു..
ആദ്യത്തെ ആൾ രാഹുൽ  ആയിരുന്നു..മീരയുടെ ഓഫീസിലെ മേലധികാരി, അവൾ ഡയറിയിൽ എഴുതിയിരുന്ന വ്യക്തി.
പിന്നീട് രമേശിനെ ആയിരുന്നു

മീരയുടെ ദൂരെയുള്ള ഒരു ബന്ധു, കുറച്ചു ദിവസങ്ങളായി ഇവർ തമ്മിൽ പണമിടപാടുകളെ ചൊല്ലി തർക്കമുണ്ടായിരുന്നു.
മീരയുടെ അടുത്ത സുഹൃത്ത്,  മീരയുടെ ഫോൺ കോൾ ലിസ്റ്റിൽ ഏറ്റവും കൂടുതൽ തവണ സംസാരിച്ചത് അവളോട് ആയിരുന്നു.. ,
 എന്നാൽ പോലീസ് ചോദിച്ചപ്പോൾ അവൾ പലതും മറച്ചുവെക്കാൻ ശ്രമിക്കുന്നുണ്ടെന്ന് c i സാറിന് തോന്നി.