Pathira Story

പാതിരാ സ്റ്റോറി

✨ രഹസ്യങ്ങളുടെയും horror കഥകളുടെയും ലോകം
👻 ഹോറർ കഥകൾ 🕵️ ക്രൈം ത്രില്ലർ കഥകൾ ⚔️ പ്രതികാര കഥകൾ ✍️ അനുഭവങ്ങൾ
✍️ Shadow Writter 📅 May 26, 2026 💬0 Comments

ചെന്നിമലയുടെ ഇരുണ്ട രഹസ്യം Part 2

👁️ Loading views...
നി ഒന്ന് തെളിച്ച് പറ എൻ്റെ ശങ്കര.. അത് പിന്നെ ചെന്നിമലക്ക് താഴെ ഒരു പെൺകുട്ടി യുടെ ബോഡി കണ്ടു.. അത് കേട്ടതും ഗംഗാധരൻ അവിടേക്ക് ചെന്നു.. നാട്ടുകാർ എല്ലാവരും പൊലീസിനെ വിവരം അറിയിച്ചു.. ബോഡി കണ്ട് അലമുറ ഇട്ട് കരഞ്ഞ് ഗംഗാധരൻ അവിടെ ഇരുന്നു.. അപ്പോഴേക്കും പോലീസ് എത്തി കഴിഞ്ഞു.. പൊലീസ് സാർ മൊത്തം നോക്കിയിട്ട് പറഞ്ഞു.. അതേ ആരോ ഇവളെ ഇല്ലാതെ ആക്കിയത് ആണ്.. ദേഹത്ത് ചെറിയ മുറിഞ്ഞ പാടുണ്ട്.. ചുണ്ടും മുറിഞ്ഞിട്ട് ഉണ്ട്.. തൊട്ടടുത്ത് ചെളി ഉണ്ട്.. ഉടുപ്പിൽ മൊത്തം ചെളി, അവിടെ ഒരു വണ്ടി വന്നിട്ട് പോയ ടയറിൻ്റെ ഒരു പാടും ഉണ്ട്.. അപ്പൊ ഇവിടെ വെച്ച് തന്നെ ആണ് ഇത് ചെയ്തത്.. പോലീസ് കേസ് എടുത്തു.. ശശി സാർ ഇതിപ്പോ..മൊത്തം ആയി ഒന്ന് പരിശോധിക്കണം.. മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്നൊക്കെ.... ശെരി സാർ. എല്ലാം നോട്ട് ചെയ്ത് ശശി സാർ ഗംഗാധരൻ്റെ അടുത്തേക്ക് വന്നു.. ഇത് നിങ്ങളുടെ മകൾ ആണോ. ഗംഗാധരൻ പതറിയ സ്വരത്തിൽ പറഞ്ഞു..അതേ ഇത് എൻ്റെ മകൾ ആണ്..നിങ്ങൾക്ക് ആരെ എങ്കിലും സംശയം ഉണ്ടോ.. ഒന്നും പറയാതെ തല ആട്ടി.. ഡോ ശശി അവരുടെ കൂട്ടുകാരോട് ഒക്കെ ഒന്ന് അനോഷിക്ക്. മറ്റൊരു സാർ ഉറക്കെ പറഞ്ഞു.. എല്ലാം കഴിഞ്ഞ് പോകുമ്പോഴും ഗംഗാധരൻ കരഞ്ഞ് തളർന്നിരുന്നു.. കുറച്ച് ആളുകൾ കൂടി അയാളെ വീട്ടിൽ എത്തിച്ചു.. വീട് ഒരു ദുഖ വീടായി മാറി.. 2 ദിവസം ആരും ആ വീട്ടിൽ പരസ്പരം സംസാരിച്ചില്ല.. ഭക്ഷണം കഴിച്ചില്ല.. എഴുന്നേറ്റ് പോലും ഇല്ല.. അങ്ങനെ പോലീസ് അപരിശോധിക്കാൻ വേണ്ടി വീട്ടിൽ എത്തി.. ശശി എന്ന സാറും കൂടെ രണ്ട് സാറുമാറും.. കുട്ടിയുടെ മുറി ഒന്ന് കാണിച്ചു തരു.. ഗംഗാധരൻ അവളുടെ മുറി കാണിച്ച് കൊടുത്തു.. ഒരു ചെറിയ മുറി അവളുടെ കുറച്ച് ബുക്കും മറ്റ് സാധനങ്ങളും തുണികളും ഒക്കെ അലമാരയിൽ ഇരിക്കുന്നുണ്ട്. എല്ലായിടത്തും അവർ തിരക്കി.. ഒരു വലിയ ബുക്ക് അതിൻ്റെ ഇടയിൽ നിന്ന് ഒരു കത്ത്.. അത് എടുത്ത് ശശി സാർ വായിച്ചു.. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.. വൈകിട്ട് വലിയ മരത്തിൻ്റെ ചുവട്ടിൽ ഞാൻ കാത്ത് നിൽക്കാം.. വന്നില്ല എങ്കിൽ എൻ്റെ സ്വഭാവം നീ അറിയും.. അത് എടുത്ത് ശശി സാറും കൂടെ ഉള്ളവരും വണ്ടിയിൽ കയറി... ഡോ വേഗം ഈ കത്തിൻ്റെ ഉടമയെ തപ്പണം.. ശെരി സാർ.. പോലീസ് സ്റ്റേഷനിൽ എല്ലാവരും ഇതേ പറ്റി സംസാരിക്കുന്ന സമയത്ത് ഒരു പോലീസ് കാരൻ ശശി സാറിൻ്റെ അടുത്തേക്ക് വന്നു..എന്നിട്ട് പറഞ്ഞു..സാർ നാട്ടിലെ പലരോടും ചോദിച്ചപ്പോൾ ആളെ കിട്ടി..പേര് അനന്തു.. അവർ ഇഷ്ടത്തിൽ ആണ്.. ഒരു വർഷം ആയിട്ട് പല ഇടത്തും വെച്ച് പലരും ഇവരെ കണ്ടിട്ട് ഉണ്ട്.. അവൻ ഒരു പാവപ്പെട്ട വീട്ടിലെ പയ്യൻ ആണ്.. അതുകൊണ്ട് പെൺകുട്ടിയുടെ അമ്മാവൻ അവനെ ഒരു ഇടക്ക് പിടിച്ച് വിരട്ടി വിട്ടിരുന്നു..പിന്നീട് കുറേ കാലം അവർ തമ്മിൽ ഒന്നും ഉണ്ടായിരുന്നില്ല.. പക്ഷേ ഈ ഇട ആയിട്ട് അവൾ മറ്റൊരു പയ്യനും ആയി സംസാരിച്ചു കൊണ്ട് ഇരിക്കുന്ന കണ്ട് അവളെ ഓടി വന്ന് അടിക്കുക ഒക്കെ ചെയ്തു, എന്നിട്ട് കുറച്ച് കുട്ടികൾ ആണ് അവനെ പിടിച്ച് മാറ്റിയത് എന്നൊക്കെ കുട്ടികൾ പലരും മൊഴി തന്നിട്ട് ഉണ്ട്.. അങ്ങനെ എങ്കിൽ വണ്ടി എടുക്ക് അവനെ ഇപ്പൊ തന്നെ പൊക്കണം.. വേഗം 3 പേര് ചെന്ന് വണ്ടി എടുത്ത് പയ്യൻ്റെ വീട്ടിലേക്ക് പോയി.. അവിടെ ചെന്നപ്പോൾ അവൻ അവിടെ ഉണ്ടായിരുന്നില്ല.. അവൻ അവിടെ നിന്ന് മുങ്ങി.. അവൻ്റെ വീട്ടിൽ അമ്മയും അനിയത്തിയും മാത്രം.. അവരോട് അവനെ പറ്റി തിരക്കി.. ഒരു വലിയ വീട്ടിലെ പെണ്ണും ആയി ഇഷ്ടത്തിൽ ആയിരുന്നു എന്നും അവളും ആയി വഴക്ക് ആയിരുന്നു.. അവളെ കഴിഞ്ഞ ദിവസം കാണാൻ ആണെന്ന് പറഞ്ഞു പോയിട്ട് വൈകിട്ട് കുറച്ച് താമസിച്ച് ആണ് വീട്ടിൽ വന്നത്.. വന്നതേ തുണിയും എടുത്ത് ബാഗിൽ ആക്കി കൂട്ടുകാരനെ കാണാൻ പോകുക ആണെന്ന് പറഞ്ഞു പോയി..പിന്നെ ഒരു വിവരവും ഇല്ല.. ശശി സാർ കുറച്ച് ഗൗരവത്തിൽ ചോദിച്ചു..പിന്നെ നിങ്ങള് അവനെ വിളിക്കുകയോ അവൻ നിങ്ങളെ വിളിക്കുകയോ മറ്റോ ചെയ്തോ..ഇല്ല സാർ അവൻ്റെ ഫോൺ സ്വിച്ച് ഓഫ് ആണ്..അവൻ്റെ ഫോൺ നമ്പർ വാങ്ങിട്ട് നമ്മുടെ പിള്ളേർക്ക് ഒന്ന് അയച്ച് കൊട് എന്ന് പറഞ്ഞു കൊണ്ട് ശശി സാർ നേരെ ജീപ്പിലേക്ക് കേറി