✍️ Shadow Queen 👑
📅 May 30, 2026
💬0 Comments
ആ വളവിൽ അവൾ ഇപ്പോഴും ഉണ്ട് part 1
👁️ Loading views...
മലകളുടെ നടുവിലൂടെ ഉള്ള റോഡിലൂടെ രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർ ഒരു കാര്യം പറയാറുണ്ട്…“ആ വളവിൽ രാത്രി ഒരു പെൺകുട്ടി നിൽക്കും.”
വെള്ള ചുരിദാർ.നനഞ്ഞ മുടി.
ചുണ്ടിൽ ചെറിയൊരു ചിരി.
വണ്ടിയിൽ വരുന്നവരോട് ലിഫ്റ്റ് ചോദിക്കും.
പക്ഷേ…
അവളെ വണ്ടിയിൽ കയറ്റിയവരിൽ ചിലർ പിന്നീട് ഒരിക്കലും വീട്ടിലെത്തിയിട്ടില്ല.
ആ ഗ്രാമത്തിന്റെ പേര് “പെരിയമല”.
അവിടെ നിന്ന് അഞ്ചു കിലോമീറ്റർ അകലെയായിരുന്നു ആ കുപ്രസിദ്ധമായ വളവ്.
“കൂറ്റൻ വളവ്.”
അവിടെ മൂന്ന് വർഷം മുമ്പ് ഒരു പെൺകുട്ടി മരിച്ചിരുന്നു.“ആക്‌സിഡന്റ്” എന്ന് പറഞ്ഞു.പോലീസ് കേസ് അടച്ചു.
പക്ഷേ നാട്ടുകാരിൽ പലരും പറയുന്നത് അത്
അപകടമല്ല. ആ പെൺകുട്ടിയുടെ പേര് ഗായത്രി.
ആ ഗ്രാമത്തിലെ എല്ലാവർക്കും ഇഷ്ടമായ പെൺകുട്ടി.
പാട്ട് പാടും.അതുമല്ല ഒരു വായാടി പെൺകുട്ടി..
ആരോടും ദേഷ്യം കാണിക്കില്ല.
അവളുടെ ജീവിതത്തിലേക്ക് വന്നതായിരുന്നു അർജുൻ.
പുറത്തുനിന്ന് ഗ്രാമത്തിലേക്ക് ജോലിക്കായി വന്ന പയ്യൻ.
ആദ്യമായി കണ്ട ദിവസം മുതൽ തന്നെ ഗായത്രി അവനെ സ്നേഹിച്ചു.
അർജുനും അതുപോലെ അവളെ സ്നേഹിച്ചു..
രണ്ടുപേരും രാത്രി ഫോണിൽ സംസാരിക്കും.
മഴ പെയ്യുമ്പോൾ ഒരുമിച്ച് ബൈക്കിൽ പോകുന്നത് ആയിരുന്നു അവക്ക് ഏറ്റവും ഇഷ്ടം..അതുകൊണ്ട് തന്നെ മഴ പെയ്യുന്ന പല ദിവസവും അവളും അവനും കൂടി വണ്ടിയിൽ പോകുന്നത് അവിടെ പല ആളുകളും കണ്ടിട്ട് ഉണ്ട്...ഗ്രാമം മുഴുവൻ അവരുടെ പ്രണയം സംസാരിച്ചിരുന്നു.
ഒരിക്കൽ വഴി അരികിൽ കൂറ്റൻ വളവിൽ അവൾ മരിച്ച് കിടക്കുന്നു.. അവൾ മരിച്ച് കുറച്ച് നാൾ അവൻ അതിലൂടെ അലഞ്ഞ് തിരിഞ്ഞ് നടന്നു.. പിന്നീട് അർജുൻ ആ ഗ്രാമം വിട്ടുപോയി.എല്ലാം കഴിഞ്ഞുവെന്ന് എല്ലാവരും കരുതി
പക്ഷേ…
ഗായത്രി മരിച്ചില്ല.
അവളുടെ ശരീരം മാത്രം മരിച്ചു.
ആ രാത്രി മുതൽ…
മഴ പെയ്യുമ്പോൾ ആ വളവിൽ ഒരു പെൺകുട്ടി നിൽക്കാൻ തുടങ്ങി.
വരുന്ന വണ്ടിക്ക് ഒക്കെ ലിഫ്റ്റ് ചോദിച്ച്.
കണ്ണുകളിൽ കണ്ണീരും…
ചുണ്ടിൽ ചെറിയൊരു ചിരിയും ആയി.
ഒരു ദിവസം രാത്രി 12 മണിക്ക്…
📚 Related Stories
Edit Comment
Are you sure you want to delete this comment?
📢 ഈ കഥ കൂട്ടുകാർക്കും ഷെയർ ചെയ്യൂ: