Pathira Story

പാതിരാ സ്റ്റോറി

✨ രഹസ്യങ്ങളുടെയും horror കഥകളുടെയും ലോകം
👻 ഹോറർ കഥകൾ 🕵️ ക്രൈം ത്രില്ലർ കഥകൾ ⚔️ പ്രതികാര കഥകൾ ✍️ അനുഭവങ്ങൾ
✍️ Shadow Writter 📅 May 25, 2026 💬0 Comments

ചെന്നിമലയുടെ ഇരുണ്ട രഹസ്യം Part 1

👁️ Loading views...
ചെന്നിമല എന്ന ഗ്രാമത്തിൽ ഒരു വലിയ വീട് ഉണ്ടായിരുന്നു . ആ നാട്ടിൽ അത്യാവശ്യം നല്ല പണമുള്ള ഒരു കുടുംബം . അവിടെ ഒരു പെൺകുട്ടിയും അവളുടെ അച്ഛനും അമ്മയും മുത്തശ്ശിയും താമസിച്ചിരുന്നു. അച്ചൻ ഗംഗാധരൻ, അമ്മ പാർവതി,മുത്തശ്ശി ഭവാനി, അവർക്ക് ഒറ്റ മകൾ ഗംഗ.. .. കോളേജിൽ പഠിക്കുന്നു.. കാണാൻ അതീവ സുന്ദരി. നിറയെ മുടിയും വെളുത്ത ഉരുണ്ട ഒരു പെൺകുട്ടി.. അവൾ ഡിഗ്രി ക്ക് പഠിക്കുന്ന കാലം.. ആ നാട്ടിലെ ഒരു വലിയ ഫാമിലി ആയത് കൊണ്ട് തന്നെ അവൾ ഡിഗ്രി പഠിച്ചു.. വീട്ടിൽ നിന്നും 20 മിനിറ്റ് നടന്ന് ആണ് കോളേജിൽ പോകുന്നത്.. തിരിച്ചും നടന്ന് വരും.. അന്ന് രാവിലെ കുറച്ച് നേരത്തെ തന്നെ കോളേജിലേക്ക് പോയി.. വൈകിട്ട് 6 മണി ആയിട്ടും അവളെ കാണുന്നില്ല.. അവളുടെ അച്ഛൻ ആദ്യം തനിയെ അവളെ തിരക്കി കോളേജിലേക്ക് പോയി.. അവിടെ ഒന്നും അവളെ കണ്ടില്ല.. അറിയുന്നവരോട് ഒക്കെ ചോദിച്ചു.. ആരും അവളെ കണ്ടില്ല... വീട്ടിൽ തിരിച്ച് എത്തിയ ഗംഗാധരൻ കുറച്ച് ആളുകളെ കൂട്ടി വീണ്ടും അവളെ തിരഞ്ഞു.. വീട്ടിൽ നിന്നും കോളേജിലേക്ക് പോകുന്ന വഴി ഒരു കാട് പ്രദേശം ആണ്.. എല്ലായിടത്തും അവളെ തിരഞ്ഞുവെങ്കിലും ഒരിടത്തും അവളെ കണ്ടെത്താൻ കഴിഞ്ഞില്ല.. അങ്ങനെ ആകെ വിഷമിച്ച വീട്ടിലേക്ക് വന്നു. വീട്ടിൽ എല്ലാവരും കരഞ്ഞുകൊണ്ടിരിക്കുകയാണ് അമ്മ കരഞ്ഞു കരഞ്ഞ് നിലത്തുനിന്നും കട്ടിലിലേക്ക് കരഞ്ഞുകൊണ്ട് കിടക്കുകയാണ്. മുത്തശ്ശി വരാന്തയിൽ കസേരയിലേക്ക് ചാരി ഇരിക്കുന്നുണ്ട്.. ചുമന്ന് തുടുത്ത് കണ്ണീർ വാർത്ത മുഖവുമായി ഗംഗാധരൻ വീട്ടിലേക്ക് കയറി വന്നു.. വരുന്നത് കണ്ടു മുത്തശ്ശി പതിയെ തലപൊക്കി നോക്കി അകത്തുനിന്ന് അമ്മ പാർവതി ഗംഗാധരൻ്റെ നടത്തത്തിൻ്റെ ശബ്ദം മുറിയിലേക്ക് വരുന്നത് കേൾക്കുന്നുണ്ട്. അവളുടെ കൂട്ടുകാരോട് ഒക്കെ തിരക്കി ആരും തന്നെ അവളെ അന്നത്തെ ദിവസം വൈകിട്ട് കണ്ടിട്ടില്ല എന്ന്.. ഗംഗാധരൻ പാർവതി യോട് പതറിയ സ്വരത്തിൽ ചോദിച്ചു.. നിൻ്റെ പരിചയത്തിൽ അവക്ക് വല്ല....അത്രയും ചോദിച്ച് നിർത്തി.. പാർവതി ഒരു നിമിഷം ഒന്നും മിണ്ടാതെ ഇരുന്നു എന്നിട്ട് തുടർന്ന്.. ഒരിക്കൽ ഒരു പയ്യനൊപ്പം അവൾ കുറച്ച് ദൂരെ ഒരിടത്ത് വെച്ച് എൻ്റെ ആങ്ങള അവളെയും ഒരു പയ്യനെയും കണ്ടതായി ഒരു വട്ടം എന്നോട്... അത്രയും പറഞ്ഞ് മൗനം പാലിച്ചു..അപ്പൊൾ പിന്നെ മറ്റൊന്നും സംശയിക്കാൻ ഇല്ല. ഇന്ന് ഞാൻ അവളെ.. ദേഷ്യത്തോടെ എഴുന്നേറ്റ് പോകാൻ തുടങ്ങിയതും ഒന്നും ചെയ്യണ്ട അവളെ എനിക്ക് ഒന്ന് കണ്ടാൽ മതി ജീവനോടെ ഉണ്ട് എന്ന് അറിഞ്ഞാൽ മാത്രം മതി .. അത്രയും പറഞ്ഞ് നിർത്തി പാർവതി വീണ്ടും കരയാൻ തുടങ്ങി.. നേരം ഇരുണ്ട് തുടങ്ങി.. ഗംഗാധരൻ സമയം നോക്കി.. ഏകദേശം വൈകിട്ട് 7 മണി കഴിഞ്ഞിട്ട് ഉണ്ട്.. ഇനി ഇപ്പൊ ഞാൻ എവിടെ പോയി തിരക്കാൻ ആണ്.. നാളെ പുലർച്ചെ നിൻ്റെ ആങ്ങളെയും കൂട്ടി ഞാൻ ഒന്നും കൂടി അന്വേഷിക്കാം.. ആർക്കെങ്കിലും അവനെ പറ്റി അറിയാതെ ഇരിക്കില്ല. എന്ന് പറഞ്ഞ് കട്ടിലിലേക്ക് ഇരുന്നു..മുത്തശ്ശി അവരുടെ മുറിയുടെ മുന്നിൽ വന്നിട്ട് ചോദിച്ചു.. എടാ അവളുടെ എന്തെങ്കിലും വിവരം ഉണ്ടോ.. അമ്മ അവിടെ എവിടെ എങ്കിലും പോയി ഇരിക്ക്..അവൾക്ക് വേണ്ടി കരഞ്ഞിട്ട് ഒരു ഗുണവും ഇല്ല.. വീണ്ടും കട്ടിലിൽ ചാരി കിടന്നു.. പെട്ടെന്ന് വാതിലിൽ ഒരു മുട്ടൽ കേട്ടു.. ചേട്ടാ.. ചേച്ചി.., ഇവിടെ ആരും ഇല്ലേ.. ഗംഗാധരൻ പുറത്തേക്ക് ഓടി..കൂടെ മുത്തശ്ശിയും പാർവതിയും..എന്താ എന്താ.. ഒന്ന് പുറത്തേക്ക് വന്നേ.. ഓടി വന്ന ആൾ ഗംഗാധരനെ പുറത്തേക്ക് വിളിച്ചു.. ഇറങ്ങി ചെന്ന് ചോദിച്ചു..എന്താ നീ കാര്യം പറ.. അത് പിന്നെ വഴിയിൽ ചെന്നിമല ക്ക് താഴെ ഒരു.. ഗംഗാധരൻ ഒന്ന് ഞെട്ടി..

തുടരും.....