Pathira Story

പാതിരാ സ്റ്റോറി

✨ രഹസ്യങ്ങളുടെയും horror കഥകളുടെയും ലോകം
👻 ഹോറർ കഥകൾ 🕵️ ക്രൈം ത്രില്ലർ കഥകൾ ⚔️ പ്രതികാര കഥകൾ ✍️ അനുഭവങ്ങൾ
✍️ Shadow Writter 📅 May 23, 2026 💬0 Comments

അർദ്ധരാത്രിയിലെ വിളി

👁️ Loading views...


മഴ പെയ്യുന്ന ഒരു രാത്രിയായിരുന്നു.
കോട്ടയം ജില്ലയിലെ പഴയ ഒരു ഗ്രാമം — പാലമറ്റം.
രാത്രി 12 കഴിഞ്ഞാൽ ആ ഗ്രാമത്തിലെ ആളുകൾ പുറത്തിറങ്ങാറില്ല.

കാരണം…
അവിടെ ഒരു പഴയ വീട്ടുണ്ടായിരുന്നു.

“മാടമ്പള്ളി വീട്.”

പത്ത് വർഷങ്ങൾക്ക് മുൻപ് ആ വീട്ടിൽ ഒരു കുടുംബം മുഴുവൻ ദുരൂഹമായി മരിച്ചിരുന്നു. കേസ് ഇന്നുവരെ പോലീസ് അടച്ചുപൂട്ടിയിട്ടില്ല.


ആ രാത്രി, ക്രൈം ബ്ലോഗർ ആയ അർജുൻ തന്റെ YouTube channel-നായി ആ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു.

“Ghost stories okke fake aanu…”
അവൻ camera setup ചെയ്യുമ്പോൾ ചിരിച്ചു.

വീട്ടിനുള്ളിൽ കയറിയപ്പോൾ ആദ്യം കണ്ടത് പൊടിപിടിച്ച ഒരു പഴയ ഫോൺ.

അത്ഭുതകരമായി…

ട്രിങ്… ട്രിങ്…

ഫോൺ മുഴങ്ങി.

അർജുൻ പേടിച്ചെങ്കിലും call എടുത്തു.

അവിടെ നിന്നും ഒരു സ്ത്രീയുടെ ശബ്ദം:

“മുകളിലെ മുറി തുറക്കരുത്…”

Call cut ആയി.

അവൻ ചിരിച്ചു.

“Perfect horror content!”

Camera എടുത്ത് മുകളിലേക്ക് നടന്നു.

മുകളിലെ വാതിലിൽ പഴയ രക്തക്കറകൾ.

വാതിൽ പകുതി തുറന്ന നിലയിൽ.

അവൻ പതുക്കെ അകത്ത് നോക്കി.

അവിടെ ഒരു പഴയ കസേര.
അതിൽ ആരോ ഇരിക്കുന്ന പോലെ.

Camera zoom ചെയ്തു.

പക്ഷേ ആരുമില്ല.

അപ്പോൾ പിന്നിൽ നിന്ന് ഒരു കുഞ്ഞിന്റെ ശബ്ദം:

“ചേട്ടാ… എന്റെ അമ്മയെ കണ്ടോ?”

അർജുൻ പെട്ടെന്ന് തിരിഞ്ഞു.

വെള്ള dress ധരിച്ച ഒരു പെൺകുട്ടി.

കണ്ണുകൾ മുഴുവൻ കറുപ്പ്.

Camera suddenly off ആയി.

വീട്ടിനുള്ളിൽ മുഴുവൻ നിശബ്ദം.

അർജുൻ ഓടാൻ ശ്രമിച്ചു.

പക്ഷേ താഴേക്കുള്ള പടികൾ ഇല്ലായിരുന്നു.

അവൻ കുടുങ്ങി.

പിന്നീട് ആ വീട്ടിൽ നിന്ന് കേട്ടത് ഒരു scream മാത്രം.


മറുനാൾ രാവിലെ ഗ്രാമക്കാർ വീട്ടിൽ കയറിയപ്പോൾ…

Camera മാത്രം കിട്ടി.

Video file open ചെയ്തപ്പോൾ അവസാന frame-ൽ കണ്ടത്:

അർജുൻ ചിരിച്ചുകൊണ്ട് camera നോക്കുന്നു…

അവന്റെ പിന്നിൽ
വെള്ള dress ധരിച്ച ആ പെൺകുട്ടി നിൽക്കുന്നു.

പക്ഷേ…

Video record ചെയ്ത സമയത്ത്
അർജുൻ ആ മുറിയിൽ ഒറ്റയ്ക്കായിരുന്നു.